ഓപ്പോ എഫ്19 പ്രോ പ്ലസ്, എഫ്19 പ്രോ പുറത്തിറക്കി
5ജി കണക്റ്റിവിറ്റി സപ്പോര്‍ട്ട് ചെയ്യുന്നതാണ് ഓപ്പോ എഫ്19 പ്രോ പ്ലസ്
ഓപ്പോ എഫ്19 പ്രോ പ്ലസ്
ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന ഓപ്പോ എഫ്19 പ്രോ പ്ലസ് പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. കളര്‍ ഒഎസ് 11.1 ഇതിനുമുകളിലായി പ്രവര്‍ത്തിക്കും. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1080, 2400 പിക്‌സല്‍) സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് നല്‍കിയത്. 20:9 ആണ് വീക്ഷണ അനുപാതം. റിഫ്രെഷ് റേറ്റ് 60 ഹെര്‍ട്‌സ്. ഡിസ്‌പ്ലേയുടെ സുരക്ഷ ഉറപ്പാക്കുന്നതാണ് കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5. സ്‌ക്രീന്‍, ബോഡി അനുപാതം 90.8 ശതമാനമാണ്. ഒക്റ്റാ കോര്‍ മീഡിയടെക് ഡൈമന്‍സിറ്റി 800യു എസ്ഒസിയാണ് കരുത്തേകുന്നത്.
പിറകില്‍ നാല് കാമറകള്‍ നല്‍കി. എഫ്/1.7 ലെന്‍സ് സഹിതം 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 8 മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ മാക്രോ ഷൂട്ടര്‍, 2 മെഗാപിക്‌സല്‍ പോര്‍ട്രെയ്റ്റ് സെന്‍സര്‍, 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ക്വാഡ് കാമറ സംവിധാനം. എഐ ഹൈലൈറ്റ് പോര്‍ട്രെയ്റ്റ് വീഡിയോ, ഫോക്കസ് ലോക്ക്, ഡുവല്‍ വ്യൂ വീഡിയോ, എഐ സീന്‍ എന്‍ഹാന്‍സ്‌മെന്റ് 2.0, ഡൈനാമിക് ബോക്കെ, നൈറ്റ് പ്ലസ് എന്നീ ഫീച്ചറുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നതാണ് കാമറ. സെല്‍ഫികള്‍ക്കും വീഡിയോ ചാറ്റുകള്‍ക്കുമായി എഫ്/2.4 ലെന്‍സ് സഹിതം 16 മെഗാപിക്‌സല്‍ സെല്‍ഫി കാമറ സെന്‍സര്‍ നല്‍കി. ഹോള്‍ പഞ്ച് ഡിസൈനിലാണ് സെല്‍ഫി കാമറ സ്ഥാപിച്ചത്. 3.7 എംഎം മാത്രമാണ് വ്യാസം.
128 ജിബി ഓണ്‍ബോര്‍ഡ് സ്‌റ്റോറേജ് മൈക്രോഎസ്ഡി കാര്‍ഡ് വഴി 256 ജിബി വരെ വര്‍ധിപ്പിക്കാന്‍ കഴിയും. 5ജി, 4ജി എല്‍ടിഇ, വൈഫൈ 802.11എസി, ബ്ലൂടൂത്ത് 5.1, ജിപിഎസ്/എ ജിപിഎസ്, യുഎസ്ബി ടൈപ്പ് സി, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഡിസ്‌പ്ലേയില്‍തന്നെ നല്‍കി. 4,310 എംഎഎച്ച് ബാറ്ററിയാണ് ഓപ്പോ എഫ്19 പ്രോ പ്ലസ് ഉപയോഗിക്കുന്നത്. 50 വാട്ട് ‘ഫ്‌ളാഷ് ചാര്‍ജ്’ അതിവേഗ ചാര്‍ജിംഗ് സാധ്യമാണ്. 160.1 എംഎം, 73.4 എംഎം, 7.8 എംഎം എന്നിങ്ങനെയാണ് വലുപ്പം സംബന്ധിച്ച അളവുകള്‍. 173 ഗ്രാമാണ് ഭാരം.
ഓപ്പോ എഫ്19 പ്രോ
ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഓപ്പോ എഫ്19 പ്രോ. ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമാക്കി കളര്‍ഒഎസ് 11.1 സോഫ്റ്റ്‌വെയര്‍ സ്‌കിന്നിലാണ് പ്രവര്‍ത്തിക്കുന്നത്. 6.43 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ നല്‍കി. 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍ ഉള്‍പ്പെടുന്ന ക്വാഡ് കാമറ സംവിധാനം പിറകില്‍ നല്‍കി. 4,310 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 30 വാട്ട് വിഒഒസി അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. സ്മാര്‍ട്ട്‌ഫോണിന്റെ മറ്റ് വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല