Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സ്‌പോട്ടിഫൈ ഉടന്‍ ഹിന്ദിയില്‍ ലഭ്യമാകും  

പുതുതായി ചേര്‍ക്കുന്ന 36 ഭാഷകളുടെ കൂട്ടത്തില്‍ ഹിന്ദി ഉള്‍പ്പെടുന്നതായി സ്‌പോട്ടിഫൈ പ്രഖ്യാപിച്ചു  

ന്യൂഡെല്‍ഹി: സ്‌പോട്ടിഫൈ ആപ്പ് അധികം വൈകാതെ ഹിന്ദി ഭാഷയില്‍ ലഭ്യമാകും. പുതുതായി ചേര്‍ക്കുന്ന 36 ഭാഷകളുടെ കൂട്ടത്തില്‍ ഹിന്ദി ഉള്‍പ്പെടുന്നതായി സ്‌പോട്ടിഫൈ പ്രഖ്യാപിച്ചു. റൊമാനിയന്‍, സ്വാഹിലി തുടങ്ങിയ ഭാഷകളും പുതുതായി സ്‌പോട്ടിഫൈ ഉള്‍പ്പെടുത്തും. ഹിന്ദി കൂടി വരുന്നതോടെ ആകെ അറുപതിലധികം ഭാഷകളില്‍ സ്‌പോട്ടിഫൈ യുഐ ലഭ്യമാകും. സ്‌പോട്ടിഫൈ ഏറ്റവും ഒടുവിലായി ഉള്‍പ്പെടുത്തുന്ന പ്രധാന ഭാഷയാണ് ഹിന്ദി. നിലവില്‍ ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, അറബിക്, ചൈനീസ്, റഷ്യന്‍, പോര്‍ച്ചുഗീസ്, ഇന്തോനേഷ്യന്‍, ജാപ്പനീസ് ഭാഷകളില്‍ സ്‌പോട്ടിഫൈ ലഭ്യമാണ്.

  മൊബൈൽ പാസ്‌പോർട്ട് വാൻ: പാസ്പോർട്ട് സേവനങ്ങൾ വാതിൽപ്പടിയിൽ

ഏകദേശം രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് സ്‌പോട്ടിഫൈ ഹിന്ദിയില്‍ ലഭ്യമാകാന്‍ പോകുന്നത്. സ്‌പോട്ടിഫൈയുടെ വീഡിയോ സ്ട്രീമിംഗ് എതിരാളിയായ നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയില്‍ അരങ്ങേറി നാലര വര്‍ഷത്തിനുശേഷമാണ് ഹിന്ദി യുഐ ലഭ്യമാക്കിയത്. താരതമ്യം ചെയ്യുമ്പോള്‍ സ്‌പോട്ടിഫൈ കുറേക്കൂടി വേഗത്തിലാണ്. പുതിയ നീക്കത്തിലൂടെ തദ്ദേശീയ എതിരാളിയായ ജിയോസാവനെ പിന്നിലാക്കിയിരിക്കുകയാണ് സ്‌പോട്ടിഫൈ. അന്താരാഷ്ട്രതലത്തിലെ എതിരാളിയായ ആപ്പിള്‍ മ്യൂസിക്കിനൊപ്പം നിലയുറപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇന്ത്യന്‍ ഭാഷകളുടെ കാര്യത്തില്‍ ഗാനയാണ് മുന്നില്‍. ഇംഗ്ലീഷ് കൂടാതെ ഹിന്ദി, പഞ്ചാബി, തമിഴ്, തെലുഗു, ഭോജ്പുരി, ബംഗാളി, കന്നഡ, മലയാളം, മറാത്തി, ഗുജറാത്തി ഭാഷകള്‍ ഗാന സപ്പോര്‍ട്ട് ചെയ്യും.

  മൊബൈൽ പാസ്‌പോർട്ട് വാൻ: പാസ്പോർട്ട് സേവനങ്ങൾ വാതിൽപ്പടിയിൽ

ലോഞ്ചിനുശേഷം ഹിന്ദി ഗാനങ്ങള്‍ സ്‌പോട്ടിഫൈയില്‍ കേള്‍ക്കാന്‍ കഴിയുമെങ്കിലും പാട്ടിന്റെ വരികള്‍ ഹിന്ദിയില്‍ ലഭ്യമായിരുന്നില്ല. ലിറിക്‌സ് പങ്കാളിയായ മ്യൂസിക്‌സ്മാച്ച് ഹിന്ദി ഗാനങ്ങളുടെ ഹിന്ദി വരികള്‍ കൈമാറിയിരുന്നെങ്കിലും ഉപയോക്താക്കള്‍ക്ക് സ്‌പോട്ടിഫൈ ലഭ്യമാക്കിയിരുന്നില്ല. സ്‌പോട്ടിഫൈ ആപ്പ് ഹിന്ദിയില്‍ ലഭിച്ചുതുടങ്ങുന്നതോടെ ഹിന്ദി ഗാനങ്ങളുടെ വരികളും ഉപയോക്താക്കള്‍ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. തദ്ദേശീയവല്‍ക്കരിക്കപ്പെടുമെങ്കിലും മിക്ക ഗാനങ്ങളുടെയും ടൈറ്റിലുകള്‍ ഇംഗ്ലീഷില്‍തന്നെ ആയിരിക്കും.

Maintained By : Studio3