October 28, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പുതിയ ടിവിഎസ് അപ്പാച്ചെ ആര്‍ടിഎക്സ് വിപണിയില്‍

1 min read

കൊച്ചി: ഇരുചക്ര-മുച്ചക്ര വാഹന നിര്‍മാണ രംഗത്തെ ആഗോള പ്രമുഖരായ ടിവിഎസ് മോട്ടോര്‍ കമ്പനി, സാഹസികത ഇഷ്ടപ്പെടുന്ന റൈഡര്‍മാരെ മുന്നില്‍ കണ്ട് രൂപകല്‍പന ചെയ്ത പുതിയ സൂപ്പര്‍ പ്രീമിയം മോഡല്‍ ടിവിഎസ് അപ്പാച്ചെ ആര്‍ടിഎക്സ് വിപണിയില്‍ അവതരിപ്പിച്ചു. പുതിയ തലമുറ ടിവിഎസ് ആര്‍ടി-എക്സ്ഡി4 എഞ്ചിന്‍ പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച ആദ്യ ഉത്പന്നമായ ടിവിഎസ് അപ്പാച്ചെ ആര്‍ടിഎക്സിലൂടെ അഡ്വഞ്ചര്‍ റാലി ടൂറര്‍ വിഭാഗത്തിലേക്കും ടിവിഎസ് മോട്ടോര്‍ കമ്പനി പ്രവേശിച്ചു. അര്‍ബന്‍, റെയിന്‍, ടൂര്‍, റാലി എന്നിങ്ങനെ നാല് ഡ്രൈവിങ് മോഡുകള്‍ പുതിയ അപ്പാച്ചെ ആര്‍ടിഎക്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബൈ-ഡയറക്ഷണല്‍ ക്വിക്ക്ഷിഫ്റ്റര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 5 ഇഞ്ച് ടിഎഫ്ടി ക്ലസ്റ്റര്‍, ഡിആര്‍എല്‍എസോടുകൂടിയ ക്ലാസ്-ഡി ഹെഡ്ലാമ്പ്, ക്രൂയിസ് കണ്‍ട്രോള്‍, ലീനിയര്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, ക്രമീകരിക്കാവുന്ന ലിവറുകള്‍, ഈസി പാനിയര്‍ ആന്‍ഡ് ടോപ്പ്കേസ് ലഗേജ് മൗണ്ടുകള്‍, മാപ്പ് മിററിങോടുകൂടിയ 5-വേ ബ്ലൂടൂത്ത്, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം എന്നിവയാണ് മറ്റു പ്രധാന സവിശേഷതകള്‍. 1,99,000 എന്ന പ്രാരംഭ വിലയിലാണ് പുതിയ ടിവിഎസ് അപ്പാച്ചെ ആര്‍ടിഎക്സ് എത്തുന്നത്. 299.1 സിസി, സിംഗിള്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ്, 4-സ്ട്രോക്ക് ഡിഒഎച്ച്സി എഞ്ചിനാണ് ടിവിഎസ് അപ്പാച്ചെ ആര്‍ടിഎക്സിന് കരുത്തേകുന്നത്. ഇത് 9,000 ആര്‍പിഎമ്മില്‍ 36 പി.എസ് കരുത്തും, 7,000 ആര്‍പിഎമ്മില്‍ 28.5 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. മോണോവോളിയം ബോഡി ഡിസൈനുമായി ചേര്‍ന്ന 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍, ഫ്യൂവല്‍ ഇഞ്ചക്ഷന്‍, അസിസ്റ്റ് ആന്‍ഡ് സ്ലിപ്പര്‍ ക്ലച്ച്, റൈഡ്-ബൈ-വയര്‍ ത്രോട്ടില്‍ സിസ്റ്റം എന്നിവയും ഇതിനുണ്ട്. ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ നിരന്തരം മനസിലാക്കി അതില്‍ പങ്കുചേരുക മാത്രമല്ല, അതിനെ പുനര്‍നിര്‍വചിക്കുക കൂടിയാണ് ടിവിഎസ് മോട്ടോര്‍ കമ്പനിയില്‍ ഞങ്ങളുടെ ലക്ഷ്യമെന്ന് കമ്പനിയുടെ ടൂവീലര്‍ ഇന്ത്യ ബിസിനസ് പ്രസിഡന്‍റ് ഗൗരവ് ഗുപ്ത പറഞ്ഞു. ഈ വ്യവസായത്തിലെ നിരവധി നൂതന ഫീച്ചറുകള്‍ ആദ്യമായി അവതരിപ്പിച്ചവരാണ് ഞങ്ങള്‍. ഇപ്പോള്‍ ആറ് ദശലക്ഷത്തിലധികം റൈഡര്‍മാര്‍ അടങ്ങിയ ആഗോള കമ്മ്യൂണിറ്റിയാണ് ടിവിഎസ് അപ്പാച്ചെ. അഡ്വഞ്ചര്‍ റാലി ടൂറര്‍ വിഭാഗത്തിന് പുതിയ ആവേശവും ഊര്‍ജവും നല്‍കി ടിവിഎസ് അപ്പാച്ചെ ആര്‍ടിഎക്സ് ഈ വിജയഗാഥ തുടരുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. രണ്ട് പതിറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള 6 ദശലക്ഷത്തിലധികം റൈഡര്‍മാരുടെ വിശ്വാസവും അഭിനിവേശവുമാണ് ടിവിഎസ് അപ്പാച്ചെയ്ക്ക് പ്രചോദനമായതെന്ന് ടിവിഎസ് പ്രീമിയം ബിസിനസ് ഹെഡ് വിമല്‍ സാംബ്ലി പറഞ്ഞു.

  ഇൻഫോപാർക്കിന്റെ 'ഐ ബൈ ഇൻഫോപാർക്ക്' കൊ-വര്‍ക്കിംഗ് സ്പേസ്
Maintained By : Studio3