Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടിവിഎസ് ഇന്റലിഗോ അവതരിപ്പിച്ചു  

1 min read

പുതിയ സാങ്കേതികവിദ്യ നല്‍കിയ ടിവിഎസ് ജൂപ്പിറ്റര്‍ വിപണിയിലെത്തിച്ചു

ഹൊസൂര്‍: ടിവിഎസ് മോട്ടോര്‍ കമ്പനി പുതുതായി ‘ഇന്റലിഗോ’ സാങ്കേതികവിദ്യ അവതരിപ്പിച്ചു. ഈ സാങ്കേതികവിദ്യ നല്‍കിയ ടിവിഎസ് ജൂപ്പിറ്റര്‍ വിപണിയിലെത്തിച്ചു. ഏതാനും സെക്കന്‍ഡുകള്‍ ഐഡില്‍ ആയിരുന്നാല്‍ എന്‍ജിന്‍ ഓഫാകുന്നതാണ് ടിവിഎസ് ഇന്റലിഗോ. മാത്രമല്ല, ത്രോട്ടില്‍ അല്‍പ്പമൊന്ന് തിരിച്ചാല്‍ എന്‍ജിന്‍ വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങും.

ഹീറോ, ഹോണ്ട എന്നീ ബ്രാന്‍ഡുകളുടെ ഇരുചക്രവാഹനങ്ങളില്‍ ഈ സാങ്കേതികവിദ്യ മറ്റ് പേരുകളില്‍ നിലവിലുണ്ട്. ട്രാഫിക് സിഗ്നലുകളില്‍ കാത്തുകിടക്കുമ്പോഴും മറ്റും ഇന്ധനം ലാഭിക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതാണ് ഇത്തരം സാങ്കേതികവിദ്യകള്‍.

  കേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസ്സമല്ല: കേന്ദ്ര റെയില്‍വേ മന്ത്രി

തല്‍ക്കാലം, 110 സിസി സ്‌കൂട്ടറിന്റെ സെഡ്എക്‌സ് ഡിസ്‌ക് വേരിയന്റില്‍ മാത്രമാണ് ഇന്റലിഗോ നല്‍കിയിരിക്കുന്നത്. പുതിയ ഫീച്ചര്‍ നല്‍കിയപ്പോഴും സ്‌കൂട്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. 72,347 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഇതോടെ ഓട്ടോമാറ്റിക് സ്റ്റാര്‍ട്ട്-സ്‌റ്റോപ്പ് സവിശേഷതയോടെ വരുന്ന ഇന്ത്യയിലെ ഒരേയൊരു 110 സിസി സ്‌കൂട്ടറായി ടിവിഎസ് ജൂപ്പിറ്റര്‍ മാറി.

Maintained By : Studio3