ടിവിഎസ് അപ്പാച്ചെ റൈഡര്‍ ഗായത്രി പട്ടേല്‍ കൊച്ചിയില്‍
1 min read
ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 4വി മോട്ടോര്‍സൈക്കിളിലാണ് ഗായത്രി പട്ടേല്‍ യാത്ര ചെയ്യുന്നത്
കൊച്ചി: ടിവിഎസ് അപ്പാച്ചെ റൈഡറായ ഗായത്രി പട്ടേല്‍ തന്റെ ‘വണ്‍ ഡ്രീം വണ്‍ റൈഡ്: ഇന്ത്യന്‍ ഒഡീസി’ യുടെ ഭാഗമായി കൊച്ചിയിലെത്തി. ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 4വി മോട്ടോര്‍സൈക്കിളിലാണ് ഗായത്രി പട്ടേല്‍ യാത്ര ചെയ്യുന്നത്. ഇതിനകം 24,000 കിലോമീറ്ററിലധികമാണ് താണ്ടിയത്.
‘വണ്‍ ഡ്രീം വണ്‍ റൈഡ്: ഇന്ത്യന്‍ ഒഡീസി’ യുടെ ഭാഗമായി 30,000 കിലോമീറ്ററില്‍ കൂടുതല്‍ ദൂരമാണ് ഗായത്രി പട്ടേല്‍ സഞ്ചരിക്കുന്നത്. രാജ്യത്തെ 28 സംസ്ഥാനങ്ങളിലൂടെയും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും പതിനെട്ട് ലോക പൈതൃക കേന്ദ്രങ്ങളിലൂടെയും തന്റെ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 4വി മോട്ടോര്‍സൈക്കിളില്‍ ഇവര്‍ കടന്നുപോകും. കഴിഞ്ഞ ഡിസംബറില്‍ കോലാപുരില്‍ നിന്നാണ് ‘ഇന്ത്യന്‍ ഒഡീസി’ ഫ്‌ളാഗ് ഓഫ് ചെയ്തത്.