സാലി എസ് നായര്‍ തമിഴ്നാട് മെര്‍ക്കന്‍റൈല്‍ ബാങ്കിന്‍റെ പുതിയ മാനേജിങ് ഡയറക്ടര്‍
1 min read
കൊച്ചി: തമിഴ്നാട് മെര്‍ക്കന്‍റൈല്‍ ബാങ്കിന്‍റെ പുതിയ മാനേജിങ് ഡയറക്ടറും സിഇഒയുമായി സാലി എസ് നായര്‍ നിയമിതനായി. മൂന്നു വര്‍ഷത്തേക്കാണ് നിയമനം. ബാങ്കിങ്, സാമ്പത്തിക സേവന മേഖലകളില്‍ 35 വര്‍ഷത്തിലേറെ അനുഭവ സമ്പത്തുള്ള അദ്ദേഹം ഈ നിയമനത്തിനു മുന്‍പായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറും ചീഫ് ക്രെഡിറ്റ് ഓഫിസറുമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 1987-ല്‍ പ്രൊബേഷണറി ഓഫിസറായാണ് അദ്ദേഹം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രവേശിച്ചത്.