ലോകത്ത് 119.8 ദശലക്ഷം കോവിഡ് ബാധിതര്‍, മരണസംഖ്യ 2.65 ദശലക്ഷം
1 min readഅമേരിക്കയിലാണ് ഏറ്റവുമധികം കോവിഡ്-19 കേസുകളും അനുബന്ധ മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 29,437,707 കേസുകളും 534,877 മരണവുമാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്
വാഷിംഗ്ടണ്‍: ലോകത്ത് കോവിഡ്-19 ബാധിച്ചവരുടെ ആകെ എണ്ണം 119,837,380 ആയി. ഇതുവരെ രോഗം ബാധിച്ച് 2,653,181 പേര്‍ മരണപ്പെട്ടു. അമേരിക്കയിലെ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വ്വകലാശാലയിലെ സെന്റര്‍ ഫോര്‍ സിസ്റ്റംസ് സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് (സിഎസ്എസ്ഇ) ആണ് പകര്‍ച്ചവ്യാധി സംബന്ധിച്ച ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവിട്ടത്.
അമേരിക്കയിലാണ് ഏറ്റവുമധികം കോവിഡ്-19 കേസുകളും അനുബന്ധ മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 29,437,707 കേസുകളും 534,877 മരണവുമാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. രോഗികളുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാംസ്ഥാനത്തുള്ള ബ്രസീലില്‍ ഇതുവരെ 11,483,370 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പത്ത് ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള രാജ്യങ്ങള്‍ ഇന്ത്യ (11,359,048), റഷ്യ (4,341,381), യുകെ ((4,271,710), ഫ്രാന്‍സ് (4,131,874),ഇറ്റലി (3,223,142), സ്‌പെയിന്‍(3,183,704), തുര്‍ക്കി(2,879,390), ജര്‍മനി (2,578,842), കൊളംബിയ (2,303,144), അര്‍ജന്റീന (2,195,722), മെക്‌സികോ (2,163,875), പോളണ്ട് (1,906,632), ഇറാന്‍ (1,746,953), ദക്ഷിണാഫ്രിക്ക (1,529,420),യുക്രൈന്‍ (1,509,983), ഇന്തോനേഷ്യ,നെതര്‍ലന്‍ഡ് (1,172,975), എന്നിവയാണ്.
കോവിഡ്-19നുമായി ബന്ധപ്പെട്ട മരണസംഖ്യയിലും ബ്രസീല്‍ തന്നെയാണ് ലോകത്ത് രണ്ടാമത്. 278,229 പേരാണ് ബ്രസീലില്‍ രോഗം ബാധിച്ച് മരിച്ചത്. മെക്‌സികോ (194,490), ഇന്ത്യ (158,607) എന്നീ രാജ്യങ്ങളിലാണ് പിന്നീട് ഏറ്റവുമധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. യുകെ(125,753), Iഇറ്റലി(102,145),ഫ്രാന്‍സ്(90,