October 6, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഉറങ്ങി നേടാം 10 ലക്ഷം രൂപ !

1 min read

ബെംഗളൂരു: ഉറക്കത്തിന് ശമ്പളം നല്‍കുന്ന ഒരു ജോലിയെക്കുറിച്ച് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? 2020 ല്‍ ബെംഗളൂരു ആസ്ഥാനമായുള്ള സ്ലീപ്പ് ആന്‍ഡ് ഹോം സൊല്യൂഷന്‍സ് കമ്പനിയായ വേക്ക്ഫിറ്റ്.കോ അവതരിപ്പിച്ച സ്ലീപ്പ് ഇന്റേണ്‍ഷിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ ഇതിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കുകയാണ് കമ്പനി. മഹാമാരി ലോകത്തെ ബാധിച്ച ഒരുവര്‍ഷക്കാലം സമ്മര്‍ദ്ദം, ആരോഗ്യപരമായ അപകടങ്ങള്‍, കരിയര്‍ പ്രക്ഷുബ്ധതകള്‍ എന്നിവയ്ക്കിടയില്‍ ഉറക്കം പലര്‍ക്കും പ്രശ്‌നം സൃഷ്ടിച്ചിരുന്നു എന്ന് വേക്ക്ഫിറ്റ്.കോ സാരഥികള്‍ ചൂണ്ടിക്കാണിക്കുന്നു.

ആദ്യ സീസണില്‍ 1.75 ലക്ഷം അപേക്ഷകളാണ് 1 ലക്ഷം രൂപയുടെ വേക്ഫിറ്റ് സ്ലീപ്പ് ഇന്റേണ്‍ഷിപ്പിന് ലഭിച്ചത്. 30-ലധികം രാജ്യങ്ങളില്‍ നിന്ന് അപേക്ഷകര്‍ ഇതില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചെത്തി. ‘കഴിഞ്ഞ വര്‍ഷത്തെ സ്ലീപ്പ് ഇന്റേണ്‍ഷിപ്പിന്റെ വിജയം ഞങ്ങളെ എല്ലാവരെയും അത്ഭുതപ്പെടുത്തി. ഇത്രയും കാലം അവഗണിക്കപ്പെട്ട ഒരു പ്രവര്‍ത്തനത്തെക്കുറിച്ച് ആളുകള്‍ക്ക് അതിയായ അഭിനിവേശം കാണുന്നത് അതിശയകരമായിരുന്നു. അവസാന ഇന്റര്‍വ്യൂ റൗണ്ടിനായി ആളുകള്‍ പൈജാമയിലും സ്ലിപ്പറുകളിലും വന്നു – സ്വപ്ന ജോലി ലഭിക്കുന്നതില്‍ അവര്‍ വളരെയധികം ശ്രദ്ധിച്ചു! ‘ വേക്ക്ഫിറ്റ്.കോയിലെ കണ്ടന്റ് ചീഫ് സജ്‌നി മസ്ദൂര്‍ലാല്‍ പറഞ്ഞു.

  ദേവ് ആക്സിലറേറ്റര്‍ ലിമിറ്റഡ് ഐപിഒ

ഈ വര്‍ഷം തെരഞ്ഞെടുക്കുന്ന സ്ലീപ്പ് ഇന്റേണുകള്‍ക്ക് ഒരു ലക്ഷം രൂപ വരുമാനം മാത്രമല്ല, 10 ലക്ഷം രൂപയുടെ മഹത്തായ സമ്മാനത്തിനായി പരസ്പരം മത്സരിക്കാനും കഴിയും. തീര്‍ച്ചയായും, ‘ഇന്ത്യയുടെ സ്ലീപ്പ് ചാമ്പ്യന്‍’ എന്ന് വിളിക്കപ്പെടാനുള്ള അവകാശവും ഒരു അധിക പ്രോത്സാഹനമാണ്.

Maintained By : Studio3