November 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2025ല്‍ ഇന്ത്യന്‍ ഇ-ഗ്രോസറി വിപണി 24 ബില്യണ്‍ ഡോളറിലെത്തും

1 min read

ബെംഗളൂരു: ഇന്ത്യയുടെ മൊത്തത്തിലുള്ള ഇ-ഗ്രോസറി വിപണി 2025 ഓടെ മൊത്തം ചരക്ക് മൂല്യത്തില്‍ 24 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പഠന റിപ്പോര്‍ട്ട്. വിലനിലവാരത്തിന് പ്രാമുഖ്യം നല്‍കുന്ന ഉപഭോക്തൃ വിഭാഗമാണ് ഈ വളര്‍ച്ചയെ നയിക്കുക. 2025 ഓടെ ഇ-ഗ്രോസറി വിപണി മൂല്യത്തിന്റെ 55 ശതമാനവും ഈ വിഭാഗത്തിലെ കുടുംബങ്ങളില്‍ നിന്നായിരിക്കും എന്നും ആഭ്യന്തര കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ റെഡ്‌സീര്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്ത അഞ്ച് വര്‍ഷത്തില്‍ മൊത്തത്തിലുളള ഇ-ഗ്രോസറി വിപണി 48 ശതമാനത്തിന്റെ സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്ക് പ്രകടമാക്കുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ വിലയ്ക്ക് പ്രാമുഖ്യം നല്‍കപ്പെട്ടുന്ന ഇ-ഗ്രോസറി വിപണി 53 ശതമാനം വളര്‍ച്ച പ്രകടമാക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. താങ്ങാവുന്ന വില എന്നതിനെ നിര്‍ണായകമായി കണക്കാക്കുന്ന ഉല്‍പ്പന്ന വിഭാഗത്തെ വാല്യു ഫസ്റ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. ദൈനംദിന ഉപയോഗത്തിനുള്ള പലചരക്കുകള്‍ കുറഞ്ഞ വിലയില്‍ ലഭിക്കുന്നത് ഈ വിഭാഗത്തെ ഇ-ഗ്രോസറിയിലേക്ക് ആകര്‍ഷിക്കും.

  എന്‍ട്രിഗാര്‍ സൊല്യൂഷന്‍സ് ടെക്നോപാര്‍ക്കില്‍

കഴിഞ്ഞ വര്‍ഷം കോവിഡ് -19ന്റെ ഫലമായി ഈ മേഖലയിലെ വില്‍പ്പനയില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടും ഇ-ഗ്രോസറി പ്ലാറ്റ്ഫോമുകള്‍ നിലവില്‍ ഇന്ത്യയിലെ പലചരക്ക് വ്യാപാരത്തിന്റെ ഒരു ശതമാനം മാത്രമാണ് കൈകാര്യം ചെയ്യുന്നത്. റെഡ്‌സീറിന്റെ കണക്കനുസരിച്ച്, ഇന്ത്യയിലെ 570 ബില്യണ്‍ ഡോളറിന്റെ പലചരക്ക് റീട്ടെയില്‍ വിപണിയുടെ 50 ശതമാനത്തിലധികം ഇ-ഗ്രോസറി പ്ലാറ്റ്ഫോമുകള്‍ക്ക് അവസരം നല്‍കുന്നതാണ്. ഇതില്‍ 61 ശതമാനം സംഭാവന നല്‍കാന്‍ വാല്യു ഫസ്റ്റ് കുടുംബങ്ങള്‍ക്ക് സാധിക്കും. മെട്രോ, ഒന്നാം നിര നഗരങ്ങളിലാണ് ഈ വാല്യു ഫസ്റ്റ് സാധ്യതകളുടെ 40 ശതമാനത്തിലധികം ഉള്‍ക്കൊള്ളുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

  ഹഡില്‍ ഗ്ലോബല്‍-2024 നവംബര്‍ 28 ന് കോവളത്ത്

 

Maintained By : Studio3