September 17, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഡിജിറ്റൽ പരിവർത്തന മേഖലയിൽ സഹകരിക്കാൻ ഈജിപ്ത്, യുഎഇ തീരുമാനം

1 min read

ഈജിപ്തിലെ ആസൂത്രണ, സാമ്പത്തിക വികസന വകുപ്പ് മന്ത്രി ഹല അൽ-സയിദും  യുഎഇയിലെ എമിറേറ്റ്സ് സ്മാർട്ട് സൊലൂഷൻ കമ്പനി ചെയർമാൻ മുഹമ്മദ് അൽ-നഖ്ബിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഡിജിറ്റൽ പരിവർത്തനത്തിന് കൂട്ടായ പ്രവർത്തനം നടത്താൻ ഇരു രാജ്യങ്ങളും തമ്മിൽ തീരുമാനിച്ചത്

കെയ്റോ ഡിജിറ്റൽ പരിവർത്തന മേഖലയിൽ സഹകരിക്കാൻ യുഎഇ, ഈജിപ്ത് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളിലും കരാറിൽ ഒപ്പുവെച്ചു. ഈജിപ്തിലെ ആസൂത്രണ, സാമ്പത്തിക വികസന വകുപ്പ് മന്ത്രി ഹല അൽ-സയിദും  യുഎഇയിലെ എമിറേറ്റ്സ് സ്മാർട്ട് സൊലൂഷൻ കമ്പനി ചെയർമാൻ മുഹമ്മദ് അൽ-നഖ്ബിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഡിജിറ്റൽ പരിവർത്തനത്തിന് കൂട്ടായ പ്രവർത്തനം നടത്താൻ ഇരു രാജ്യങ്ങളും തമ്മിൽ തീരുമാനിച്ചത്.

  സോഷ്യല്‍ ഇംപാക്റ്റ് പുരസ്കാരം ജെന്‍ റോബോട്ടിക്സിന്

ഇരുരാജ്യങ്ങളിലെയും സ്വകാര്യ കമ്പനികൾക്കിടയിൽ ഇതിനോടകം തന്നെ അടുത്ത സഹകരണം നിലവിലുണ്ടെന്നും ഇരു സമ്പദ് വ്യവസ്ഥകളുടെയും വൈവിധ്യവൽക്കരണത്തിന് പിന്തുണ നൽകുന്നതിനായിരിക്കും രണ്ട് രാജ്യങ്ങളും ഊന്നൽ നൽകുകയെന്നും ഹല അൽ-സയീദ് പറഞ്ഞു. ഡിജിറ്റൽ പരിവർത്തനം സാധ്യമാക്കുന്നതിനായി പ്രാദേശിക, അന്തർദേശീയ സഹകരണം ശക്തമാക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് ഈജിപ്തിലെ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് മന്ത്രി അമർ തലാത് പറഞ്ഞു. 2019ൽ ഷരം എൽ-ഷേഖിൽ വെച്ച് നടന്ന ആഫ്രിക്കയിലെ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് മന്ത്രിമാരുടെ യോഗത്തിൽ ഡിജിറ്റൽ പരിവർത്തനത്തിന് ഊന്നൽ നൽകിയുള്ള നയങ്ങൾക്ക് രൂപം നൽകിയിരുന്നു.

  ഓണക്കാലത്ത് റെക്കോര്‍ഡ് വില്‍പ്പനയുമായി മില്‍മ

ഡിജിറ്റൽ ഇൻഫ്രാസ്ട്രെക്ചർ, സ്കിൽസ് ഡെവലപ്മെന്റ്, ഡിജിറ്റൽ ഇന്നവേഷനുകളുടെ അഡോപ്ഷൻ, പ്രത്യേക തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ തുടങ്ങി നിരവധി ഘടകങ്ങൾ ആധാരമാക്കിയുള്ള നയങ്ങൾക്കാണ് അന്ന് രൂപം നൽകിയതെന്ന് അമർ തലാത് പറഞ്ഞു. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള ഫ്രീലാൻസ് പ്രൊഫഷണലുകൾക്ക് കസ്റ്റമൈസ്ഡ് ട്രെയിനിംഗ് നൽകാൻ ഈജിപ്ത് ആലോചിക്കുന്നുണ്ട്. രാജ്യമെമ്പാടും ഡിജിറ്റൽ ഇന്നവേഷൻ സെന്ററുകൾ ആരംഭിക്കുയെന്ന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഡിജിറ്റൽ ഇന്നവേഷനുകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പരിശീലനം ഒരുക്കുന്നത്. ഇത് കൂടാതെ ഡിജിറ്റൽ രംഗത്ത് അന്താരാഷ്ട്ര തലത്തിൽ മാറ്റുരയ്ക്കുന്നതിനായി മിസർ ഇൻഫോമാറ്റിക്സ് സർവ്വകലാശാല, ഈജിപ്ത് ബിൽഡേഴ്സ് ഇനീഷ്യേറ്റീവ് എന്നീ പദ്ധതികൾക്കായുള്ള പ്രവർത്തനങ്ങളും പാതിവഴിയിലാണെന്ന് മന്ത്രി വ്യക്തമാക്കി.

  ആക്സിസ് ബാങ്ക് വെല്‍ത്ത് മാനേജ്മെന്‍റ് സേവനം വ്യാപിപ്പിക്കുന്നു

സർക്കാരും സ്വകാര്യ, അക്കാദമിക മേഖലകളും കൂട്ടായ പ്രവർത്തനം കാഴ്ചവെക്കുന്ന ഒരു സംവിധാനത്തിന് കീഴിൽ രാജ്യത്തെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനൊപ്പം  ചെറുകിട, ഇടത്തരം കമ്പനികൾ രാജ്യത്ത് സ്ഥാപിക്കുന്നതിനും പുതിയ കമ്പനികൾ നേരിടുന്ന പ്രതിബന്ധങ്ങൾ മനസിലാക്കുന്നതിനും അവ പരിഹരിക്കുന്നതിനും നിരവധി നയങ്ങൾ ഈജിപ്ത് സ്വീകരിച്ചിട്ടുള്ളതായും  അമർ തലാത് പറഞ്ഞു.

Maintained By : Studio3