October 6, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വിദേശ നിക്ഷേപകര്‍ക്ക് യുഎഇ ബിസിനസുകളില്‍ നൂറ് ശതമാനം ഉടമസ്ഥാവകാശമാകാം

ജൂണ്‍ ഒന്ന് മുതല്‍ പുതുക്കിയ നിയമം പ്രാബല്യത്തില്‍ വരും

ദുബായ്: വിദേശ നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും യുഎഇ ബിസിനസുകളില്‍ നൂറ് ശതമാനം ഉടമസ്ഥാവകാശത്തിന് അനുമതി നല്‍കുന്ന നിയമ ഭേദഗതിയില്‍ സര്‍ക്കാര്‍ സ്ഥിരീകരണം. വിദേശീയരെ യുഎഇയില്‍ സ്വന്തമായി ബിസിനസുകള്‍ ആരംഭിക്കാന്‍ അനുവദിക്കുന്ന തരത്തില്‍ നിയമഭേദഗതി നടത്തിയതായി യുഎഇ ധനമന്ത്രാലയം അറിയിച്ചു. പുതുക്കിയ നിയമം ജൂണ്‍ ഒന്നിന് പ്രാബല്യത്തില്‍ വരും.

വിദേശ പൗരന്മാര്‍ക്ക് യുഎഇയിലെ വാണിജ്യ കമ്പനികളില്‍ 100 ശതമാനം ഉടമസ്ഥാവകാശത്തിന് അനുമതി നല്‍കുമെന്ന് നവംബറിലാണ് യുഎഇ പ്രഖ്യാപിച്ചത്. നേരത്തെ യുഎഇയില്‍ രജിസ്റ്റര്‍ ചെയ്യുന്ന കമ്പനികളുടെ ഭൂരിപക്ഷ ഓഹരികള്‍ യുഎഇ പൗരന്മാരുടെ പേരിലായിരിക്കണമെന്ന് നിയമമുണ്ടായിരുന്നു. എന്നാല്‍ പുതിയ ഭേദഗതി അനുസരിച്ച് യുഎഇ പൗരന്മാരുടെ പങ്കാളിത്തം ഇല്ലാതെ തന്നെ വിദേശീയര്‍ക്ക് യുഎഇയില്‍ ബിസിനസുകള്‍ ആരംഭിക്കാം. ബിസിനസ് രംഗത്ത് രാജ്യത്തിന്റെ മത്സരക്ഷമത വര്‍ധിപ്പിക്കുകയാണ് വാണിജ്യ കമ്പനികള്‍ക്കുള്ള നിയമഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് യുഎഇ ധനമന്ത്രി അബ്ദുള്ള ബിന്‍ അല്‍ മാരി വ്യക്തമാക്കി. മാത്രമല്ല ബിസിനസുകള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതിനുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

  ടെക്നോപാര്‍ക്ക് കമ്പനിക്ക്‌ മികച്ച വനിതാ തൊഴില്‍ദാതാവിനുള്ള അവാര്‍ഡ്

പുതിയ നിയമ ഭേദഗതി വിദേശ നിക്ഷേപകരുടെയും സംരംഭകരുടെയും പ്രതിഭകളുടെയും പ്രിയ ബിസിനസ് താവളമെന്ന നിലയിലുള്ള യുഎഇയുടെ സ്ഥാനം മെച്ചപ്പെടുത്തുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. അന്തര്‍ദേശീയ സാമ്പത്തിക കേന്ദ്രമെന്ന യുഎഇയുടെ സ്ഥാനം ദൃഢപ്പെടുത്താനും സുപ്രധാന സാമ്പത്തിക മേഖലകളിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ഒഴുകിയെത്താനും പുതിയ നിയമ ഭേദഗതിയിലൂടെ സാധിച്ചേക്കും. വാണിജ്യ കമ്പനികള്‍ക്കുള്ള നിയമത്തിന് കീഴില്‍ പത്ത് മേഖലകളെ കൂടി ഉള്‍പ്പെടുത്തുന്നതിനായുള്‌ല നടപടികള്‍ നടന്നുവരുന്നതായി കഴിഞ്ഞ മാസം ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Maintained By : Studio3