മെക്രോസോഫ്റ്റിന്‍റെ ബെഥെസ്ഡ ഏറ്റെടുക്കലിന് ഇയു അംഗീകാരം
ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ സ്വകാര്യ ഗെയിം ഡെവലപ്പര്‍മാരും പ്രസാധകരിലൊരാളായ ബെഥെസ്ഡ സോഫ്റ്റ് വര്‍ക്കിന്‍റെ മാതൃ കമ്പനിയായ സെനിമാക്സ് മീഡിയ ഏറ്റെടുക്കുന്നതിനുള്ള മൈക്രോസോഫ്റ്റിന്‍റെ 7.5 ബില്യണ്‍ ഡോളറിന്‍റെ കരാര്‍ യൂറോപ്യന്‍ കമ്മീഷന്‍ അംഗീകരിച്ചു.
നിര്‍ദിഷ്ട വിപണി സാഹചര്യങ്ങളുമായി ഒത്തുപോകുന്നതില്‍ കരാര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്നാണ് ഇയു വിലയിരുത്തുന്നത്. 2020 സെപ്റ്റംബറിലാണ് ബെഥെസ്ഡ സ്വന്തമാക്കാനുള്ള പദ്ധതി മൈക്രോസോഫ്റ്റ് ആദ്യം പ്രഖ്യാപിച്ചത്.