December 7, 2023

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2030ഓടെ റീട്ടെയ്ല്‍ മേഖല 2.5 കോടി തൊഴിലുകള്‍ സൃഷ്ടിക്കും

1 min read

ഓഫ്ലൈന്‍ + ഓണ്‍ലൈന്‍ മോഡല്‍ 125 ബില്യണ്‍ ഡോളര്‍ കയറ്റുമതി പ്രാപ്തമാക്കുകയും റീട്ടെയ്ല്‍ മേഖലയുടെ മൊത്തം നികുതി സംഭാവനയുടെ 37 ശതമാനത്തോളം സംഭാവന ചെയ്യുകയും ചെയ്യും

ന്യൂഡെല്‍ഹി: 2030 ഓടെ ഇന്ത്യന്‍ റീട്ടെയില്‍ മേഖല 2.5 കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഇതിന്‍റെ 50 ശതമാനവും ഓഫ്ലൈന്‍ + ഓണ്‍ലൈന്‍ മോഡലായിരിക്കുമെന്നും നാസ്കോം റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ + ഓഫ്ലൈന്‍ മോഡല്‍ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 125 ബില്യണ്‍ ഡോളര്‍ റീട്ടെയില്‍ കയറ്റുമതിയിലേക്കും 8 ബില്യണ്‍ ഡോളര്‍ ജിഎസ്ടി സംഭാവനയിലേക്കും നയിക്കുമെന്ന് പ്രമുഖ മാനേജ്മെന്‍റ്, കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ടെക്നോപാക്കുമായി സഹകരിച്ച് നാസ്കോം തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്
ആഭ്യന്തര വിപണിയുടെ വലുപ്പം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, കയറ്റുമതി എന്നിവയില്‍ ഗണ്യമായ വര്‍ദ്ധനവിന് റീട്ടെയില്‍ 4.0 കാരണമാകും. മാറുന്ന ആവശ്യകതയും വിതരണ ശൃംഖലകളും വളര്‍ച്ചയുടെ വേഗത വര്‍ദ്ധിപ്പിക്കും. 2030 സാമ്പത്തിക വര്‍ഷത്തോടെ ഇന്ത്യയുടെ റീട്ടെയില്‍ വിപണി 1.5 ട്രില്യണ്‍ ഡോളര്‍ വരെ എത്തും.

  ഡീപ് ടെക് സാങ്കേതിക മേഖലയില്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍

‘ജിഡിപിയില്‍ ഇരട്ട അക്ക സംഭാവന നല്‍കിക്കൊണ്ട് രാജ്യത്തിന്‍റെ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചാ എഞ്ചിനുകളിലൊന്നാണ് റീട്ടെയില്‍ മേഖല, ഈ സാമ്പത്തിക വര്‍ഷം 35 മില്യണ്‍ ആളുകള്‍ ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നു, “നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പറഞ്ഞു. ചില്ലറ വ്യാപാരത്തിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുക മാത്രമല്ല, ഈ മേഖലയുടെ വളര്‍ച്ചയ്ക്ക് തടസ്സമാകുന്ന നയങ്ങള്‍ ലളിതമാക്കുകയും ചെയ്യുന്ന ദേശീയ റീട്ടെയില്‍ വ്യാപാര നയം രൂപീകരിക്കുന്നതിനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാരെന്നും കാന്ത് പ്രസ്താവനയില്‍ പറഞ്ഞു.

  എന്‍എസ്ഇയിലെ എസ്എംഇ കമ്പനികളുടെ വിപണി മൂല്യം ഒരു ലക്ഷം കോടി കടന്നു

ഓഫ്ലൈന്‍ + ഓണ്‍ലൈന്‍ മോഡല്‍ 125 ബില്യണ്‍ ഡോളര്‍ കയറ്റുമതി പ്രാപ്തമാക്കുകയും റീട്ടെയ്ല്‍ മേഖലയുടെ മൊത്തം നികുതി സംഭാവനയുടെ 37 ശതമാനത്തോളം സംഭാവന ചെയ്യുകയും ചെയ്യും. 2030 ഓടെ 8 ബില്യണ്‍ ഡോളറിന്‍റെ അധിക ജിഎസ്ടി സംഭാവന നല്‍കാന്‍ ഈ വിഭാഗത്തിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍.പരമ്പരാഗത ബ്രിക്ക്-മോര്‍ട്ടാര്‍ റീട്ടെയിലിന്‍റെ വളര്‍ച്ചയുടെ 3-4 ഇരട്ടി നിരക്കിലാണ് ഇന്ത്യയില്‍ ഇ-കൊമേഴ്സ് വളരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

‘ഓഫ്ലൈന്‍ + ഓണ്‍ലൈന്‍ റീട്ടെയില്‍ മോഡലുകളിലേക്ക് വികസിച്ചുകൊണ്ടിരിക്കുകയാണ്. റീട്ടെയില്‍ പങ്കാളികള്‍, നയ രൂപകര്‍ത്താക്കല്‍, സാങ്കേതിക മേഖലകള്‍ എന്നിവയ്ക്കിടയില്‍ സഹകരണം ആവശ്യമാണ്. ഇത് വരും വര്‍ഷങ്ങളില്‍ ഈ മേഖലയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും,’നാസ്കോം പ്രസിഡന്‍റ് ഡെബ്ജാനി ഘോഷ് പറഞ്ഞു. റീട്ടെയില്‍ മേഖലയില്‍ നിന്നുള്ള 360ല്‍ അധികം പേര്‍ പങ്കെടുത്ത സര്‍വേ പ്രകാരം 79 ശതമാനം പേരും രാജ്യത്തെ റീട്ടെയില്‍ വളര്‍ച്ചയില്‍ സാങ്കേതികവിദ്യ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് അഭിപ്രായപ്പെട്ടു.

  രാഹുല്‍റോയ് ചൗധരിയും ഗോപിനാഥ് നടരാജനും ജിയോജിത് സിഇഒമാര്‍
Maintained By : Studio3