November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പൂട്ട് വീഴുമോ? മസ്ക്കിന്‍റെ ഇന്‍റര്‍നെറ്റ് ടെലികോം വകുപ്പിന്‍റെ ‘വല’യില്‍

  • ഇലോണ്‍ മസ്ക്കിന്‍റെ ഇന്‍റര്‍നെറ്റ് പദ്ധതി ടെലികോം വകുപ്പ് സസൂക്ഷ്മം പരിശോധന തുടങ്ങി
  • വിഷയത്തിന് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട തലവും വന്നേക്കും
  • ഇലോണ്‍ മസ്ക്കിന് നോട്ടീസ് അയക്കാനും സാധ്യത

ന്യൂഡെല്‍ഹി: ഇലോണ്‍ മസ്ക്കിന്‍റെ സ്പേസ് എക്സ് കമ്പനി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സ്റ്റാര്‍ലിങ്ക് ഇന്‍റര്‍നെറ്റ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള വിഷയം രാജ്യത്തിന്‍റെ ടെലികോം വകുപ്പ് സൂക്ഷമായി പരിശോധിക്കുന്നു. ഇന്ത്യയുടെ നിലവിലെ ടെക്നോളജി, ടെലികോം നിയമങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്നതാണ് പ്രാഥമികമായും പരിശോധിക്കുന്നത്. സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്‍റര്‍നെറ്റ് സര്‍വീസ് പ്രീസെല്‍ ഓഫര്‍ ലഭ്യമാക്കിയതാണ് മസ്ക്കിന് വിനയായത്.

ആമസോണ്‍, ഹ്യൂഗ്സ്, ഫേസ്ബുക്ക്, ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ വമ്പന്‍മാര്‍ നേതൃത്വം നല്‍കുന്ന സംഘടനയാണ് അടുത്തിടെ മസ്ക്കിന്‍റെ പദ്ധതിക്കെതിരെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)ക്കും ഐഎസ്ആര്‍ഒയ്ക്കും പരാതി നല്‍കിയത്.

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ

മസ്ക്കിന്‍റെ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്‍റര്‍നെറ്റ് സര്‍വീസസിന്‍റെ ബീറ്റ വേര്‍ഷന്‍ ഇന്ത്യയില്‍ പ്രീസെല്ലിംഗ് നടത്തുന്നത് വിലക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ ഇത്തരത്തിലുള്ള സേവനം നല്‍കാന്‍ സ്പേസ് എക്സിന് ലൈസന്‍സോ സര്‍ക്കാര്‍ അനുമതിയോ ഇല്ലെന്നാണ് ടെലികോം കമ്പനികളുടെ വാദം.

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്‍റെ പ്രൊജക്റ്റ് ക്യുപ്പര്‍, ഭരതി ഗ്രൂപ്പിന്‍റെ വണ്‍ വെബ് തുടങ്ങിയ പദ്ധതികള്‍ക്കെല്ലാം ഭീഷണിയാണ് ഇലോണ്‍ മസ്ക്കിന്‍റെ സാറ്റലൈറ്റ് ഇന്‍റര്‍നെറ്റ് പദ്ധതി.

റീഫണ്ട് ലഭ്യമായ 7,000 രൂപയുടെ ഡിപ്പോസിറ്റ് വാങ്ങിയാണ് സാറ്റലൈറ്റ് അധിഷ്ഠിത ഇന്‍റര്‍നെറ്റ് സേവനത്തിന്‍റെ ബീറ്റ വേര്‍ഷന്‍ ഇലോണ്‍ മസ്ക്ക് ഇന്ത്യയില്‍ വില്‍ക്കുന്നത്. 2022 ആകുമ്പോഴേക്കും ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഇന്‍റര്‍നെറ്റ് ലഭ്യമാക്കാനാണ് മസ്ക്കിന്‍റെ പദ്ധതി. ഭ്രമണപഥത്തിലേക്ക് സാറ്റലൈറ്റുകള്‍ വിക്ഷേപിച്ചാണ് ഇന്‍റര്‍നെറ്റ് ലഭ്യമാക്കുക. വലിയ വിപ്ലവമാകും ഇത് ടെലികോം മേഖലയിലുണ്ടാക്കുക. ആദ്യം വരുന്നവര്‍ക്കാണ് മുന്‍ഗണനയെന്ന് സ്പേസ് എക്സ് വ്യക്തമാക്കിയിട്ടുണ്ട്. 2022 ആകുമ്പോഴേക്കും സമാന പദ്ധതി അവതരിപ്പിക്കാനാണ് ഭാരതി ഗ്ലോബലിന്‍റെ വണ്‍ വെബ്ബും ഉദ്ദേശിക്കുന്നത്. ഇന്ത്യന്‍ ഗ്രാമങ്ങളെയാണ് ഇവരെല്ലാം തന്നെ ഉന്നമിടുന്നത്.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

മസ്ക്കിന്‍റെ സ്പേസ് എക്സ്പ്ലറോഷന്‍ ടെക്നോളജീസ് 1000ത്തിലധികം സാറ്റലൈറ്റുകളാണ് തങ്ങളുടെ സ്റ്റാര്‍ലിങ്ക് ഇന്‍റര്‍നെറ്റ് സര്‍വീസിനായി ലോഞ്ച് ചെയ്തിരിക്കുന്നത്. ഇതിനോടകം തന്നെ യുഎസ്, യുകെ, കാനഡ രാജ്യങ്ങളില്‍ നിന്ന് തന്‍റെ സ്റ്റാര്‍ലിങ്ക് സേവനത്തിന് കസ്റ്റമേഴ്സിനെ ചേര്‍ക്കാനും അദ്ദേഹം തുടങ്ങി. ഇന്‍ ഫ്ളൈറ്റ് ഇന്‍റര്‍നെറ്റ്, മാരിടൈം സര്‍വീസസ് തുടങ്ങിയവുമായി ബന്ധപ്പെട്ട ഒരു ട്രില്യണ്‍ ഡോളര്‍ വിപണിയിലേക്കാണ് മസ്ക്ക് ഇറങ്ങുന്നത്.

സ്റ്റാര്‍ ലിങ്കിന്‍റെ ആദ്യകാല ഉപഭോക്താവായ ബ്രയാന്‍ റെന്‍ഡലിന്‍റെ അനുഭവം മതി മറ്റ് കമ്പനികളെ അല്‍ഭുതപ്പെടുത്താന്‍. 500 ഡോളര്‍ മുടക്കിയടത്ത് അയാള്‍ ഇപ്പോള്‍ മുടക്കുന്നത് വെറും 99 ഡോളര്‍. ലഭിക്കുന്നത് ഡൗണ്‍ലോഡുകള്‍ക്ക് ഒരു സെക്കന്‍ഡില്‍ 100 മെഗാബൈറ്റ് സ്പീഡ്. ഇതൊരു വിപ്ലവാത്മക വഴിത്തിരിവാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

തങ്ങളുടെ ഫാല്‍ക്കണ്‍ റോക്കറ്റുകളില്‍ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റുകള്‍ സ്പേസ് എക്സ് ലോഞ്ച് ചെയ്യാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഒരു ബാച്ചില്‍ 60 സാറ്റലൈറ്റുകളാണ് വിക്ഷേപിക്കുന്നത്.

ഇന്‍റര്‍നെറ്റ് എന്നത് ഒരു ആഡംബരമല്ലാതാക്കി, അവശ്യ സേവനമായി മാറ്റാനാണ് സ്പേസ് എക്സ് ഉന്നമിടുന്നത്. അത് വിപണിയില്‍ വലിയ മാറ്റങ്ങളുണ്ടാക്കും. യുഎസ് മിലിറ്ററി, നാസ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കായി റോക്കറ്റുകള്‍ ലോഞ്ച് ചെയ്ത് പ്രശസ്തിയിലേക്കുയര്‍ന്ന സ്പേസ് എക്സിന്‍റെ ആസ്ഥാനം കാലിഫോര്‍ണിയയിലെ ഹോതോണ്‍ ആണ്.

Maintained By : Studio3