October 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അഭിഭാഷകരുമായി നേരിട്ട് കൂടിക്കാഴ്ച ആവശ്യപ്പെട്ട് സൂചി

1 min read

ന്യൂഡെല്‍ഹി: അഭിഭാഷകരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തണമെന്ന മ്യാന്‍മാറിലെ ജനകീയ നേതാവ് ഓങ് സാന്‍ സൂചി കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഇക്കാര്യത്തിന് അനുമതി നല്‍കാന്‍ വിസമ്മതിച്ചതായി ഡിപിഎ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്യുന്നു. ഫെബ്രുവരി ഒന്നിന് നടന്ന സൈനിക അട്ടിമറിയെത്തുടര്‍ന്ന് സൈന്യം സൂചിയെ തടങ്കലിലാക്കിലിരുന്നു. സൈന്യം കസ്റ്റഡിയിലെടുത്ത രാജ്യത്തെ പ്രസിഡന്‍റ് വിന്‍ മൈന്‍റും ഇതേ ആവശ്യം ഉന്നയിച്ചിരുന്നുവെന്ന് സൂചിയുടെ അഭിഭാഷകന്‍ മിന്‍ മിന്‍ സോ പറഞ്ഞു. ‘വിചാരണയില്‍ വീഡിയോ ലിങ്ക് വഴി ഞങ്ങള്‍ക്ക് ഇരുവരെയും കാണാന്‍ കഴിഞ്ഞു, അവര്‍ ആരോഗ്യവാനായി കാണപ്പെട്ടു, “അഭിഭാഷകന്‍ പറഞ്ഞു.സൂചിയും വിന്‍ മൈന്‍റും എവിടെയാണ് എന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവിനെതിരെ കോവിഡ് -19 നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്ന മറ്റൊരു ആരോപണവുംകൂടി അധികൃതര്‍ ഉന്നയിച്ചിട്ടുണ്ട്, എന്നാല്‍ കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.റേഡിയോ ഉപകരണങ്ങളുമായി ബന്ധപ്പെട്ട് വിദേശ വ്യാപാര നിയമങ്ങള്‍ ലംഘിച്ചതടക്കം നിരവധി കുറ്റങ്ങള്‍ക്കാണ് അവര്‍ ഇന്ന് വിചാരണ നേരിടുന്നത്. കൊളോണിയല്‍ കാലഘട്ടം മുതലുള്ള ഒരു സ്റ്റേറ്റ് രഹസ്യ നിയമത്തിന്‍റെ ലംഘനത്തിനും സൈനിക ഭരണകൂടം ഒരു കേസ് കൊണ്ടുവന്നിട്ടുണ്ട്. 14 വര്‍ഷം വരെ തടവ് ശിക്ഷയാണ് ഈ കുറ്റത്തിന് ലഭിക്കുക.ഇതുവരെയുള്ള ഏറ്റവും ഗുരുതരമായ ആരോപണം ‘രാജ്യദ്രോഹത്തിന് പ്രേരിപ്പിക്കുക’ എന്നതാണ്.

മാര്‍ച്ച് അവസാനം, വീഡിയോ ലിങ്ക് വഴി മിന്‍ മി സോയുമായി സംക്ഷിപ്തമായി സംസാരിക്കാന്‍ സൂചിയെ അനുവദിച്ചു. അട്ടിമറിക്ക് ശേഷം, പ്രതിഭാഗം അഭിഭാഷകരുമായി അവര്‍ക്ക് വ്യക്തിപരമായി നേരിട്ട് സംസാരിക്കാന്‍ അവസരം ലഭിച്ചിട്ടില്ല.അടുത്ത വാദം ഈമാസംതന്നെ നടക്കുമെന്ന് അവരുടെ അഭിഭാഷകന്‍ പറഞ്ഞു.അട്ടിമറി വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സൈനിക ഭരണകൂടത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് മ്യാന്‍മാറില്‍ അരങ്ങേറുന്നത്. എന്നാല്‍ ജനങ്ങളെ സൈന്യം ക്രൂരമായി അടിച്ചമര്‍ത്തുകയാണ്. എന്‍ജിഒ ആയ അസിസ്റ്റന്‍സ് അസോസിയേഷന്‍ ഫോര്‍ പൊളിറ്റിക്കല്‍ പ്രിസണ്‍സ് (എഎപിപി) നല്‍കിയ കണക്കനുസരിച്ച് അനുസരിച്ച് ഏകദേശം 2,850 പേര്‍ അറസ്റ്റിലായി. 48 കുട്ടികളടക്കം 598 പേര്‍ കൊല്ലപ്പെട്ടു.

Maintained By : Studio3