Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടാറ്റ ‘മാജിക് എക്‌സ്പ്രസ്’ ആംബുലന്‍സ് പുറത്തിറക്കി

കോംപാക്റ്റ് ആംബുലന്‍സ് സെഗ്‌മെന്റില്‍ ടാറ്റ മോട്ടോഴ്‌സ് പ്രവേശിച്ചു

മുംബൈ: രാജ്യത്തെ ആംബുലന്‍സ് സെഗ്‌മെന്റില്‍ ടാറ്റ ‘മാജിക് എക്‌സ്പ്രസ്’ അവതരിപ്പിച്ചു. മെഡിക്കല്‍, ആരോഗ്യ മേഖലയിലെ സേവനങ്ങള്‍ കണക്കിലെടുത്താണ്, പ്രത്യേകിച്ച് കൊവിഡ് കാലത്ത് മാജിക് എക്‌സ്പ്രസ് ആംബുലന്‍സ് പുറത്തിറക്കിയത്. അടിയന്തര സാഹചര്യങ്ങളില്‍ അതിവേഗം സഞ്ചരിച്ച് രോഗികളുടെ ജീവന്‍ രക്ഷിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങളോടെയാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്. വേണ്ടത്ര സ്ഥലസൗകര്യത്തോടെ, സുരക്ഷയോടെ രോഗികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും യാത്ര ചെയ്യാം.

എഐഎസ് 125 മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ടാറ്റ മാജിക് എക്‌സ്പ്രസ് നിര്‍മിച്ചിരിക്കുന്നത്. അടിയന്തര മെഡിക്കല്‍ ആവശ്യങ്ങളായ ബേസിക് ലൈഫ് സപ്പോര്‍ട്ട്, അഡ്വാന്‍സ് ലൈഫ് സപ്പോര്‍ട്ട്, മള്‍ട്ടി സ്‌ട്രെച്ചര്‍ 410/29 ആംബുലന്‍സ് എന്നിവ നല്‍കുന്നു. ഓട്ടോ ലോഡിംഗ് സ്‌ട്രെച്ചര്‍, മെഡിക്കല്‍ കാബിനറ്റ്, ഓക്‌സിജന്‍ സിലിണ്ടര്‍, ഡോക്ടര്‍മാര്‍ക്കുള്ള സീറ്റ്, ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍, ലൈറ്റിംഗ്, തീപിടുത്തം പ്രതിരോധിക്കുന്ന ഇന്റീരിയര്‍, അനൗണ്‍സ്‌മെന്റ് സംവിധാനം തുടങ്ങിയവ സഹിതമാണ് മാജിക് എക്‌സ്പ്രസ് ആംബുലന്‍സ് വിപണിയിലെത്തിച്ചിരിക്കുന്നത്.

എഐഎസ് 125 അംഗീകാരമുള്ള റെട്രോ റിഫ്‌ളക്റ്റീവ് ഡിക്കാളുകള്‍, സൈറണ്‍ സഹിതം ബീക്കണ്‍ ലൈറ്റ് എന്നിവ നല്‍കിയിരിക്കുന്നു. ഡ്രൈവറുടെയും രോഗികളുടെയും കമ്പാര്‍ട്ട്‌മെന്റുകള്‍ വേര്‍തിരിച്ചു. ഇത് പ്രത്യേകിച്ച് കൊവിഡ് കാലത്ത് യാത്ര ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കും. 800 സിസി ടിസിഐസി എന്‍ജിനാണ് ടാറ്റ മാജിക് എക്‌സ്പ്രസ് ആംബുലന്‍സിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 44 എച്ച്പി കരുത്തും 110 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. മികച്ച പെര്‍ഫോമന്‍സ് കാഴ്ച്ചവെയ്ക്കുന്ന വാഹനത്തിന്റെ പ്രവര്‍ത്തന ചെലവും കുറവാണ്.

കുറഞ്ഞ പ്രവര്‍ത്തന ചെലവിനോടൊപ്പം ഉയര്‍ന്ന ലാഭക്ഷമത, മികച്ച പ്രകടനം, സുഖകരമായ ഡ്രൈവിംഗ്, സൗകര്യം, കണക്റ്റിവിറ്റി, സുരക്ഷ എന്നിവ ഉറപ്പാക്കുംവിധമാണ് ടാറ്റ ‘മാജിക് എക്‌സ്പ്രസ്’ നിര്‍മിച്ചിരിക്കുന്നത്. ആശുപത്രികള്‍, നഴ്‌സിംഗ് ഹോമുകള്‍, സര്‍ക്കാര്‍ ആരോഗ്യ വകുപ്പുകള്‍, എന്‍ജിഒകള്‍, ആരോഗ്യ മേഖലയുടെ ഭാഗമായ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവയ്ക്ക് അനുയോജ്യമായ ആംബുലന്‍സാണ് മാജിക് എക്‌സ്പ്രസ്. രണ്ട് വര്‍ഷം അല്ലെങ്കില്‍ 72,000 കിമീ വാറണ്ടി ലഭിക്കും.

Maintained By : Studio3