Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ തിരിച്ചുവിളിച്ചു

2020 ജൂലൈ 28 നും 2021 ഫെബ്രുവരി 11 നുമിടയില്‍ നിര്‍മിച്ച 9,498 യൂണിറ്റാണ് തിരികെ വിളിച്ചത്  
ന്യൂഡെല്‍ഹി: ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ തിരിച്ചുവിളിച്ചു. 2020 ജൂലൈ 28 നും 2021 ഫെബ്രുവരി 11 നുമിടയില്‍ നിര്‍മിച്ച സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ 9,498 യൂണിറ്റാണ് തിരികെ വിളിച്ചത്. ഡ്രൈവര്‍സൈഡ് എയര്‍ബാഗ് മൊഡ്യൂള്‍ അസംബ്ലിയിലെ തകരാറ് പരിശോധിക്കുന്നതിനാണ് തിരിച്ചുവിളിയെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ അറിയിച്ചു.

തിരിച്ചുവിളിച്ച വാഹനങ്ങളുടെ ഉടമകളെ അതാത് ഡീലര്‍ഷിപ്പുകള്‍ ബന്ധപ്പെടും. പരിശോധന നടത്തി സൗജന്യമായി പാര്‍ട്ട് മാറ്റിസ്ഥാപിക്കും. ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ എല്ലാ വേരിയന്റുകള്‍ക്കും സ്റ്റാന്‍ഡേഡായി ഇരട്ട എയര്‍ബാഗുകള്‍ നല്‍കിയിരുന്നു.

  നൈപുണ്യ വികസനത്തിന് തന്ത്രപരമായ സമീപനം സ്വീകരിക്കണം: കേന്ദ്രമന്ത്രി

1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ടൊയോട്ട അര്‍ബന്‍ ക്രൂസറിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 103 ബിഎച്ച്പി കരുത്തും 138 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍, 4 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.

Maintained By : Studio3