Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നടപ്പു സാമ്പത്തിക വര്‍ഷം കേരളമുള്‍പ്പടെ 10 സംസ്ഥാനങ്ങളുടെ വരുമാനം പ്രീ-കോവിഡ് തലത്തിന് മുകളിലെത്തും: ക്രിസില്‍

1 min read

വരുമാനം വര്‍ധിക്കുമെങ്കിലും ബജറ്റ് എസ്റ്റിമേറ്റിനെ അപേക്ഷിച്ച് 17% വരെ കുറവായിരിക്കും വരുമാനം

ന്യൂഡെല്‍ഹി: കേരളമുള്‍പ്പടെ ഇന്ത്യയിലെ 10 സംസ്ഥാനങ്ങളുടെ വരുമാനം നടപ്പു സാമ്പത്തിക വര്‍ഷത്തില്‍, കൊറോണയ്ക്ക് മുമ്പുണ്ടായിരുന്നതിനേക്കാള്‍ ഉയര്‍ന്നതായിരിക്കുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ക്രിസിലിന്‍റെ വിലയിരുത്തല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 600 ബേസിസ് പോയിന്‍റുകള്‍ (ബിപിഎസ്) ഇടിവാണ് ഇന്ത്യയില്‍ വരുമാനത്തില്‍ മുന്നിട്ടുനില്‍ക്കുന്ന ഈ 10 സംസ്ഥാനങ്ങളില്‍ ഉണ്ടായത്. ഇതില്‍ വീണ്ടെടുപ്പ് പ്രകടമാകുമെന്നും സംസ്ഥാനങ്ങളുടെ വരുമാനം 2019-20 സാമ്പത്തിക വര്‍ഷം ഉണ്ടായിരുന്നതിന്‍റെ മുകളില്‍ എത്തുമെന്നും ക്രിസിലിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉയര്‍ന്ന നികുതി ലാഭം, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നികുതി പിരിവിലെ വര്‍ധന, പതിനഞ്ചാം ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശകള്‍ അനുസരിച്ച് ലഭ്യമാകുന്ന ഗ്രാന്‍റുകളുടെ വര്‍ധന എന്നിവയാണ് 2021-22ല്‍ സംസ്ഥാനങ്ങളുടെ വരുമാനം ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുക. രാജ്യത്തെ മൊത്തം സംസ്ഥാന ആഭ്യന്തര ഉല്‍പ്പാദനത്തിന്‍റെ 70% വരുന്ന 10 സംസ്ഥാനങ്ങളുടെ വരുമാനം സംബന്ധിച്ചാണ് ക്രിസില്‍ റേറ്റിംഗ് പഠനം നടത്തിയത്. മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, തമിഴ്നാട്, ഉത്തര്‍പ്രദേശ്, തെലങ്കാന, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, കേരളം എന്നിവയാണ് ഈ സംസ്ഥാനങ്ങള്‍.

  റിലയൻസിന്റെ വാർഷിക വരുമാനം, ₹1,000,122 കോടി

സംസ്ഥാനങ്ങളുടെ വരുമാനത്തിന്‍റെ അഞ്ചിലൊന്ന് വരുന്ന മൊത്തം ചരക്ക് സേവന നികുതി (ജിഎസ്ടി) സമാഹരണം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ നാലാം പാദത്തില്‍ മികച്ച രീതിയില്‍ വീണ്ടെടുത്തു. ഈ പ്രവണത നടപ്പു സാമ്പത്തിക വര്‍ഷത്തിലും തുടരുകയാണ്. ഏപ്രില്‍, മേയ് മാസങ്ങളില്‍ ശരാശരി 0.93 ലക്ഷം കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്ക് മൊത്തമായി ഈ ഇനത്തില്‍ ലഭിച്ചത്. മുന്‍ വര്‍ഷം സമാന മാസങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 11 ശതമാനം വളര്‍ച്ചയാണിത്.

“പാന്‍ഡെമിക്കിന്‍റെ രണ്ടാം തരംഗം ജൂണ്‍, ജൂലൈ എന്നീ 2 മാസങ്ങളില്‍ ജിഎസ്ടി ശേഖരണത്തെ മിതപ്പെടുത്തുമെങ്കിലും, ഓഗസ്റ്റില്‍ മഹാമാരിക്ക് മുന്‍പുള്ള തലത്തിലേക്ക് വീണ്ടെടുക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി 9.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് ഇപ്പോള്‍ ക്രിസിലിന്‍റെ നിഗമനം,’ ക്രിസില്‍ റേറ്റിംഗിന്‍റെ സീനിയര്‍ ഡയറക്ടര്‍ മനീഷ് ഗുപ്ത പറയുന്നു.

  ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് ബഹുമതി

വില്‍പ്പനനികുതിയാണ് സംസ്ഥാനങ്ങളുടെ വരുമാനത്തിന് ഒരു ഉത്തേജനം നല്‍കുന്ന മറ്റൊരു ഘടകം. ക്രൂഡ് ഓയിലിന്‍റെ വില ബാരലിന് 70 ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത് ശരാശരി 60 ഡോളറായിരുന്നു. കഴിഞ്ഞ വര്‍ഷം കേന്ദ്ര എക്സൈസ് തീരുവയില്‍ വരുത്തിയ 10-13 രൂപ വര്‍ധന കൂടി ചേരുന്നതോടെയാണ് പെട്രോള്‍, ഡീസല്‍ വിലയില്‍ വലിയ വര്‍ധനയുണ്ടായത്. കേന്ദ്രം സമാഹരിക്കുന്ന ഈ നികുതിയില്‍ ഒരു പങ്ക് സംസ്ഥാനങ്ങള്‍ക്കും പോകുന്നു. ഈ 10 സംസ്ഥാനങ്ങളില്‍ ഭൂരിഭാഗവും കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ധന വില്‍പ്പനയ്ക്കുള്ള വില്‍പ്പന നികുതി 6-7 ശതമാനമായി (ലിറ്ററിന് 1.5-1.8 രൂപ) ഉയര്‍ത്തിയിരുന്നു. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ വില്‍പ്പന നികുതി വര്‍ധിപ്പിച്ചിട്ടില്ലെങ്കിലും വില വര്‍ധനയ്ക്ക് ആനുപാതികമായി നികുതി വരുമാനം ഉയരും.

  ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ബിരുദദാനച്ചടങ്ങ്

‘ഇവിടെ രസകരമായ ഒരു വൈരുദ്ധ്യമുണ്ട്. മൊത്തം വരുമാനം വര്‍ധിക്കുമെങ്കിലും, സംസ്ഥാനങ്ങളുടെ ബജറ്റ് എസ്റ്റിമേറ്റിനെ അപേക്ഷിച്ച് 17 ശതമാനം വരെ പിന്നിലാകും വരുമാനം. കാരണം മിക്ക സംസ്ഥാനങ്ങളും രണ്ടാമത്തെ തരംഗത്തിന്‍റെ ആഘാതം വിലയിരുത്താതെയാണ് മിക്ക സംസ്ഥാനങ്ങളും ബജറ്റ് എസ്റ്റിമേറ്റ് തയാറാക്കിയിട്ടുള്ളത്. എന്നാല്‍ നികുതി വരുമാനം ഉയരുന്നത് കണക്കിലെടുത്തിട്ടുമുണ്ട്,’ ക്രിസില്‍ റേറ്റിംഗിന്‍റെ ഡയറക്ടര്‍ ആദിത്യ ഝാവര്‍ പറയുന്നു

Maintained By : Studio3