October 12, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടിബറ്റില്‍നിന്ന് ബുള്ളറ്റ് ട്രെയ്ന്‍ സര്‍വീസ് അരുണാചല്‍ അതിര്‍ത്തിയിലേക്ക്

1 min read

സിപിസിയുടെ ശതാബ്ദിയാഘോഷത്തിന് മുന്നോടിയായി ഉദ്ഘാടനം ചെയ്യപ്പെട്ടു

ന്യൂഡെല്‍ഹി: അരുണാചല്‍ പ്രദേശിലെ അതിര്‍ത്തിയിലേക്ക് ചൈനയുടെ ബുള്ളറ്റ് ട്രെയ്ന്‍ സര്‍വീസ്. ടിബറ്റിന്‍റെ തലസ്ഥാനമായ ലാസയെയും അരുണാചല്‍ അതിര്‍ത്തിയിലെ തന്ത്രപരമായ പട്ടണമായ നിയിഞ്ചിയെയും ബന്ധിപ്പിക്കുന്ന പാതയ്ക്ക് 435.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. സിചുവാന്‍-ടിബറ്റ് റെയില്‍വേയുടെ ലാസ-നിയിഞ്ചി വിഭാഗം ജൂലൈ ഒന്നിന് ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ (സിപിസി) ശതാബ്ദിയാഘോഷത്തിന് മുന്നോടിയായി ഉദ്ഘാടനം ചെയ്യപ്പെട്ടതാണ്. ടിബറ്റ് ഓട്ടോണമസ് റീജിയനിലെ ആദ്യത്തെ വൈദ്യുതീകരിച്ച റെയില്‍വേ വെള്ളിയാഴ്ച രാവിലെയാണ് ആരംഭിച്ചത്. ലാസയെ നിയിഞ്ചിയുമായി ബന്ധിപ്പിച്ച് “ഫക്സിംഗ്” ബുള്ളറ്റ് ട്രെയിനുകള്‍ പീഠഭൂമിയില്‍ ഔദ്യോഗിക പ്രവര്‍ത്തനത്തിലേക്ക് പ്രവേശിക്കുന്നുവെന്ന് സര്‍ക്കാര്‍ നടത്തുന്ന സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കിന്‍ഹായ്-ടിബറ്റ് റെയില്‍വേയ്ക്ക് ശേഷം ടിബറ്റിലേക്കുള്ള രണ്ടാമത്തെ റെയില്‍വേ ആയിരിക്കും സിചുവാന്‍-ടിബറ്റ് റെയില്‍വേ. ലോകത്തിലെ ഏറ്റവും ഭൗമശാസ്ത്രപരമായി സജീവമായ പ്രദേശങ്ങളിലൊന്നായ ക്വിങ്ഹായ്-ടിബറ്റ് പീഠഭൂമിയുടെ തെക്കുകിഴക്കായി ഇത് പോകുന്നു. അതിര്‍ത്തി സ്ഥിരത സംരക്ഷിക്കുന്നതില്‍ പുതിയ റെയില്‍ പാത പ്രധാന പങ്ക് വഹിക്കുമെന്ന് വ്യക്തമാക്കി നവംബറില്‍ ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിംഗ് പുതിയ റെയില്‍വേ പദ്ധതിയുടെ നിര്‍മ്മാണം ത്വരിതപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സിചുവാന്‍-ടിബറ്റ് റെയില്‍വേ സിചുവാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ചെംഗ്ഡുവില്‍ നിന്ന് ആരംഭിച്ച് യാന്‍ വഴി സഞ്ചരിച്ച് കാംഡോ വഴി ടിബറ്റിലേക്ക് പ്രവേശിക്കുന്നു, ചെംഗ്ഡുവില്‍ നിന്ന് ലാസയിലേക്കുള്ള യാത്ര 48 മണിക്കൂറില്‍ നിന്ന് 13 മണിക്കൂറായി ഇത് ചുരുക്കുന്നു.

  ഐബിഎസ് സോഫ്റ്റ് വെയര്‍ ഡേറ്റ ആന്‍ഡ് എഐ കേന്ദ്രം

അരുണാചല്‍ പ്രദേശ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള മെഡോഗ് എന്ന പ്രിഫെക്ചര്‍ ലെവല്‍ നഗരമാണ് നിയിഞ്ചി. അരുണാചല്‍ പ്രദേശിനെ ദക്ഷിണ ടിബറ്റായാണ് ചൈന കണക്കാക്കുന്നത്. ഇക്കാരണത്താലാണ് അതിര്‍ത്തി പട്ടണം വരെ സര്‍വീസ് നീട്ടാന്‍ അവര്‍ തീരുമാനിച്ചതെന്ന് കരുതാം. 3,488 കിലോമീറ്റര്‍ നീളമുള്ള യഥാര്‍ത്ഥ നിയന്ത്രണ രേഖ (എല്‍എസി)യില്‍ നിരവധിയിടങ്ങളില്‍ ഇന്ത്യാ-ചൈന അതിര്‍ത്തി തര്‍ക്കവും സംഘര്‍ഷവും നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ചൈനയുടെ ഈ നടപടി ഇന്ത്യയുടെ ജാഗ്രത കൂടുതല്‍ വര്‍ധിപ്പിക്കും. “ചൈന-ഇന്ത്യ അതിര്‍ത്തിയില്‍ പ്രതിസന്ധിയുടെ ഒരു സാഹചര്യം സംഭവിക്കുകയാണെങ്കില്‍, ഈ റെയ്ല്‍വേ ചൈനക്ക് മേല്‍ക്കൈ നേടാന്‍ സൗകര്യമൗരുക്കും’ എന്ന് വിദഗ്ധര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

  പരിസ്ഥിതി സൗഹൃദ പദ്ധതിയിൽ എന്‍ഐഐഎസ്ടി ടാറ്റ സ്റ്റീല്‍ ലിമിറ്റഡ് പങ്കാളിത്തം

കിഴക്കന്‍ ടിബറ്റിലെ ലാസയെ നിയിഞ്ചിയുമായി ബന്ധിപ്പിക്കുന്ന റെയില്‍വേ പാതയുടെ നിര്‍മ്മാണം 2014ലാണ് ആംഭിച്ചത്. ടിബറ്റിലെ ആദ്യത്തെ വൈദ്യുതീകരിച്ച റെയില്‍റോഡാണിതെന്ന പ്രത്യേകതയുമുണ്ട്. 2021 ജൂണില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി അവര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കിയിരുന്നു.

ചൈന സ്റ്റേറ്റ് റെയില്‍വേ ഗ്രൂപ്പിന്‍റെ അനുബന്ധ സ്ഥാപനമായ ടിബറ്റ് റെയില്‍വേ കണ്‍സ്ട്രക്ഷന്‍ കമ്പനി ലിമിറ്റഡിന്‍റെ കണക്കനുസരിച്ച് റെയില്‍വേയ്ക്ക് മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയുണ്ട്. അതിവേഗ ട്രെയിന്‍ ശൃംഖലയുടെ പ്രവര്‍ത്തന ദൈര്‍ഘ്യം 2025 ഓടെ 50,000 കിലോമീറ്ററായി ഉയര്‍ത്താനാണ് ചൈന ലക്ഷ്യമിടുന്നത്, 2020 അവസാനത്തോടെ ഇത് 37,900 കിലോമീറ്ററായി ഉയര്‍ന്നു. അതിവേഗ റെയില്‍വേ ശൃംഖലയില്‍ 98 ശതമാനം നഗരങ്ങളിലും എത്തിയിട്ടുണ്ട്. ചൈനയുടെ സ്വയം വികസിപ്പിച്ചെടുത്ത ഫക്സിംഗ് ട്രെയിനുകള്‍ ഇപ്പോള്‍ 160 കിലോമീറ്റര്‍ മുതല്‍ 350 കിലോമീറ്റര്‍ വരെ വേഗതയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തിന്‍റെ തെക്കുകിഴക്കന്‍ ടിബറ്റ് സ്വയംഭരണ പ്രദേശത്ത് ചൈന അതിന്‍റെ വിദൂര ഭാഗങ്ങളെ ചൈനീസ് പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിച്ചാണ് ട്രെയിന്‍ ശൃംഖല വികസിപ്പിക്കുന്നത്.

  ടോട്ടല്‍എനര്‍ജീസ് ഇനി ഐബിഎസിന്‍റെ ഐലൊജിസ്റ്റിക്സ് സോഫ്റ്റ് വെയര്‍ ഉപയോഗിക്കും
Maintained By : Studio3