Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നടപ്പു സാമ്പത്തിക വര്‍ഷം സംസ്ഥാനങ്ങളുടെ മൊത്തം വിപണി വായ്പ 7.14 ലക്ഷം കോടി

ന്യൂഡെല്‍ഹി: ഏറ്റവും പുതിയ സംസ്ഥാന വികസന വായ്പ ലേലത്തില്‍ നിന്ന് 13 സംസ്ഥാനങ്ങള്‍ മൊത്തം സമാഹരിച്ചത് 23,378 കോടി രൂപ. ശരാശരി 6.92 ശതമാനം ചെലവാണ് ഈ വായ്പകള്‍ക്ക് സംസ്ഥാനങ്ങള്‍ നല്‍കേണ്ടി വരിക. ഇതിനു മുമ്പത്തെ ലേലത്തില്‍ 11 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 7.19 ശതമാനത്തിലേക്ക് സംസ്ഥാനങ്ങളുടെ വിപണി വായ്പാ ചെലവ് ഉയര്‍ന്നിരുന്നു.
ഏറ്റവും പുതിയ ലേലത്തിനു ശേഷമുള്ള കണക്ക് പ്രകാരം, 28 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും ഈ സാമ്പത്തിക വര്‍ഷം ഇതുവരെ വിപണിയില്‍ നിന്ന് മൊത്തം 7.14 ലക്ഷം കോടി രൂപ സമാഹരിച്ചിട്ടുണ്ട്.

  റിലയൻസിന്റെ വാർഷിക വരുമാനം, ₹1,000,122 കോടി

5.45 ലക്ഷം കോടി രൂപയായിരുന്നു മുന്‍ വര്‍ഷം സമാനകാലയളവില്‍ സംസ്ഥാനങ്ങളുടെ വിപണി വായ്പ, 31 ശതമാനം കൂടുതലാണ് നടപ്പു വര്‍ഷം രേഖപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുളള മാര്‍ക്കറ്റ് വായ്പയുടെ 87 ശതമാനത്തോളം ഇതുവരെ സമാഹരിച്ചുവെന്നാണ് കെയര്‍ റേറ്റിംഗ്സ് നിരീക്ഷിക്കുന്നത്.

ബോണ്ടുകളിലെ വരുമാനം കഴിഞ്ഞയാഴ്ച റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് 6.92 ശതമാനമായി കുറഞ്ഞു. 27 ബേസിസ് പോയിന്‍റിന്‍റെ കുറവാണ് ഉണ്ടായത്. വിവിധ സംസ്ഥാനങ്ങളിലെയും കാലാവധികളിലെയും വായ്പകളുടെ ശരാശരി ചെലവ് മാര്‍ച്ച് 2ലെ കണക്ക് പ്രകാരം 6.92 ശതമാനമാണ്. ഇത് ഫെബ്രുവരി 23ന് രേഖപ്പെടുത്തിയ 7.19 ശതമാനത്തില്‍ നിന്ന് 27 ബിപിഎസ് കുറവാണ്.

  ആക്സിസ് ബാങ്കിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 24,861 കോടി രൂപ അറ്റാദായം
Maintained By : Studio3