Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഡ്രൈവ് ചെയ്യാന്‍ അപകടം പിടിച്ച റോഡുകള്‍ സൗത്ത് ആഫ്രിക്കയില്‍; ഇന്ത്യയും പിന്നില്‍

  • ഏറ്റവും സുരക്ഷിതമായ റോഡുകള്‍ നോര്‍വെയില്‍; രണ്ടാമത് സ്വീഡന്‍

  • ഏറ്റവും അപകടകരമായ റോഡുകളുള്ള പട്ടികയില്‍ ഇന്ത്യ നാലാമത്

  • ഏറ്റവും അപകടകരം സൗത്ത് ആഫ്രിക്കയിലെ റോഡുകള്‍

മുംബൈ: ഡ്രൈവ് ചെയ്യാന്‍ ഏറ്റവും അപകടകരമായ റോഡുകളുള്ളത് സൗത്ത് ആഫ്രിക്കയില്‍. ഇന്ത്യ നാലാം സ്ഥാനത്താണ്, അപകടം പിടിച്ച റോഡുകളുടെ കാര്യത്തില്‍. അന്താരാഷ്ട്ര ഡ്രൈവര്‍ എജുക്കേഷന്‍ കമ്പനിയായ സുട്ടോപി നടത്തിയ ഗവേഷണ പഠനം അനുസരിച്ചാണിത്.

അപകടം പിടിച്ച റോഡുകളുടെ പട്ടികയില്‍ 56 രാജ്യങ്ങളാണുള്ളത്. ഇതില്‍ സൗത്ത് ആഫ്രിക്കയ്ക്ക് പിന്നാലെ രണ്ടാം സ്ഥാനത്തുള്ളത് തായ്ലന്‍ഡാണ്. യുഎസ് ആണ് മൂന്നാം സ്ഥാനത്ത്. അതേസമയം ഏറ്റവും സുരക്ഷിതമായ റോഡുകളുള്ളത് നോര്‍വേയിലാണ്. സ്കാന്‍ഡിനേവിയന്‍ രാജ്യം തന്നെയായ സ്വീഡനാണ് മികച്ച റോഡുള്ള രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ളത് ജപ്പാനാണ്.

  കൊതുക് ശല്യം ഉല്‍പ്പാദനക്ഷമതയെ ഗുരുതരമായി ബാധിക്കുന്നു

അഞ്ച് ഘടകങ്ങള്‍ പരിശോധിച്ചാണ് റാങ്കിംഗെന്ന് സുട്ടോപ്പി വ്യക്തമാക്കി. റോഡ് അപകട മരണങ്ങള്‍, സീറ്റ് ബെല്‍റ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം തുടങ്ങി ഘടകങ്ങള്‍ പരിഗണിച്ചാണ് റാങ്കിംഗ്. പരമാവധി സ്പീഡ് ലിമിറ്റും ആല്‍ക്കഹോള്‍ നിയന്ത്രണങ്ങളും റാങ്കിംഗില്‍ പരിഗണിച്ചിട്ടുണ്ട്.

അതേസമയം പഴയ കണക്കുകള്‍ വെച്ചാണ് സൗത്ത് ആഫ്രിക്കയെ ഏറ്റവും മോശം രാജ്യമായി ചിത്രീകരിച്ചിരിക്കുന്നതെന്ന് വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഇത് നീതീകരിക്കത്തക്കതല്ലെന്നാണ് സൗത്ത് ആഫ്രിക്കയുടെ വാദം.

 

Maintained By : Studio3