September 19, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സ്മാര്‍ട്ട് ആന്‍ഡ്രോയ്ഡ് എല്‍ഇഡി ടിവി സോണി 32ഡബ്ല്യു830 വിപണിയില്‍  

പ്രമുഖ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ സ്റ്റോറുകളിലും ‘സോണി സെന്റര്‍’ എക്‌സ്‌ക്ലുസീവ് സ്റ്റോറുകളിലും വില്‍പ്പന ആരംഭിച്ചു  

സോണി 32ഡബ്ല്യു830 സ്മാര്‍ട്ട് ആന്‍ഡ്രോയ്ഡ് എല്‍ഇഡി ടിവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 31,900 രൂപയാണ് വില. ഇന്ത്യയിലെ 32 ഇഞ്ച് സെഗ്‌മെന്റിലേക്ക് ഏറ്റവും കൂടുതല്‍ ഫീച്ചറുകളോടെ വരുന്ന ടിവികളിലൊന്നാണ് സോണി 32ഡബ്ല്യു830. ആന്‍ഡ്രോയ്ഡ് ടിവി സോഫ്റ്റ്‌വെയര്‍, ഗൂഗിള്‍ അസിസ്റ്റന്റ് സപ്പോര്‍ട്ട്, എച്ച്ഡിആര്‍10, എച്ച്എല്‍ജി ഫോര്‍മാറ്റുകളില്‍ എച്ച്ഡിആര്‍ സപ്പോര്‍ട്ട് തുടങ്ങിയവ സവിശേഷതകളാണ്. എന്നാല്‍ വില കുറവല്ല. ഈ വലുപ്പത്തില്‍ (32 ഇഞ്ച്) ഇന്ത്യയില്‍ ലഭിക്കുന്ന ഏറ്റവും വില കൂടിയ ടിവികളിലൊന്നാണ് സോണി 32ഡബ്ല്യു830. പ്രമുഖ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ റീട്ടെയ്‌ലര്‍മാര്‍ ഉള്‍പ്പെടെ സോണിയുടെ വിതരണ ശൃംഖലയിലും ‘സോണി സെന്റര്‍’ എക്‌സ്‌ക്ലുസീവ് സ്റ്റോറുകളിലും ഏപ്രില്‍ 15 ന് വില്‍പ്പന ആരംഭിച്ചു.

  സോഷ്യല്‍ ഇംപാക്റ്റ് പുരസ്കാരം ജെന്‍ റോബോട്ടിക്സിന്

ആമസോണ്‍ ബേസിക്‌സ്, വു തുടങ്ങിയ എതിരാളി ബ്രാന്‍ഡുകളുടെ 43 ഇഞ്ച്, 50 ഇഞ്ച് അള്‍ട്രാ എച്ച്ഡി ടെലിവിഷനുകളുടെ വില 31,900 രൂപയില്‍ താഴെയായിരിക്കുമ്പോള്‍ ഈ വിലയിലാണ് സോണി 32ഡബ്ല്യു830 എന്ന 32 ഇഞ്ച് ടിവി വില്‍ക്കുന്നത്. എന്നാല്‍ സോണിയുടെ പ്രശസ്തി, വിശ്വാസ്യത എന്നിവ കൂടാതെ ഇന്ത്യയിലെ വില്‍പ്പന, വില്‍പ്പനാനന്തര ശൃംഖലകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ഉപയോക്താക്കളെ ലഭിക്കുമെന്നുതന്നെയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ വാങ്ങാന്‍ കഴിയുന്ന ഏറ്റവും മികച്ച, സര്‍വസജ്ജ 32 ഇഞ്ച് ടിവികളിലൊന്നാണ് സോണി 32ഡബ്ല്യു830.

  സോഷ്യല്‍ ഇംപാക്റ്റ് പുരസ്കാരം ജെന്‍ റോബോട്ടിക്സിന്

സോണിയുടെ മറ്റ് സ്മാര്‍ട്ട് ടിവികള്‍ എന്നപോലെ, ആന്‍ഡ്രോയ്ഡ് ടിവി ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് സോണി 32ഡബ്ല്യു830 സ്മാര്‍ട്ട് എല്‍ഇഡി ടിവി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ വേര്‍ഷന്‍ ഏതെന്ന് വ്യക്തമാക്കിയിട്ടില്ല. വോയ്‌സ് റിമോട്ട് അല്ലെങ്കില്‍ ഹാന്‍ഡ്‌സ് ഫ്രീയാക്കി ലിങ്ക് ചെയ്ത സ്മാര്‍ട്ട് സ്പീക്കറുകളിലൂടെ ഗൂഗിള്‍ അസിസ്റ്റന്റ് വഴി ടെലിവിഷന്‍ കണ്‍ട്രോള്‍ ചെയ്യാം. 1366, 768 പിക്‌സല്‍ ഡിസ്‌പ്ലേ റെസലൂഷന്‍ ലഭിച്ചതാണ് സോണി 32ഡബ്ല്യു830. പൊരുത്തപ്പെടുന്ന ഡിവൈസുകളില്‍നിന്ന് കാസ്റ്റ് ചെയ്യുന്നതിന് ബില്‍റ്റ് ഇന്‍ ഗൂഗിള്‍ ക്രോംകാസ്റ്റ് സവിശേഷതയാണ്. ഫുള്‍ എച്ച്ഡി 60 ഹെര്‍ട്‌സ് സിഗ്നല്‍ വരെ സപ്പോര്‍ട്ട് ചെയ്യും.

  സോഷ്യല്‍ ഇംപാക്റ്റ് പുരസ്കാരം ജെന്‍ റോബോട്ടിക്സിന്

മൂന്ന് എച്ച്ഡിഎംഐ പോര്‍ട്ടുകള്‍, രണ്ട് യുഎസ്ബി പോര്‍ട്ടുകള്‍, 3.5 എംഎം ഓഡിയോ ഔട്ട്പുട്ട്, വയര്‍ലെസ് ഓഡിയോ കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് 4.2 എന്നിവ നല്‍കി. എച്ച്ഡിഎംഐ ആര്‍ക്ക് സപ്പോര്‍ട്ട് ചെയ്യും. സ്റ്റീരിയോ സ്പീക്കര്‍ സംവിധാനത്തിലൂടെ 20 വാട്ട് ഓഡിയോ ഔട്ട്പുട്ടാണ് ലഭിക്കുന്നത്. ആപ്പുകള്‍ക്കും ആപ്പ് ഡാറ്റയ്ക്കുമായി 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് നല്‍കി. സോണിയുടെ ‘എക്‌സ് റിയാലിറ്റി പ്രോ’ പിക്ചര്‍ പ്രൊസസിംഗ് സാങ്കേതികവിദ്യ മറ്റൊരു പ്രധാന സവിശേഷതയാണ്.

Maintained By : Studio3