Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

രണ്ടാം കോവിഡ് തരംഗം, ഇന്ത്യയില്‍ സാമ്പത്തിക പ്രത്യാഘാതം പ്രകടം: മൂഡിസ്

ന്യൂഡെല്‍ഹി: കോവിഡ് 19ന്‍റെ രണ്ടാം തരംഗം ഇന്ത്യയെക്കുറിച്ചുള്ള തങ്ങളുടെ വളര്‍ച്ചാ പ്രവചനത്തിന് വെല്ലുവിളികള്‍ സൃഷ്ടിക്കുന്നതായി ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡിസ്. അണുബാധയെ ചെറുക്കുന്നതിനുള്ള നടപടികള്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുകയും വിപണിയേയും ഉപഭോക്തൃ വികാരത്തേയും മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു.

ഗൂഗിള്‍ മൊബിലിറ്റി ഡാറ്റ പ്രകാരം ഫെബ്രുവരി 24 നെ അപേക്ഷിച്ച് ഏപ്രില്‍ 7 ന് ഇന്ത്യയിലുടനീളം റീട്ടെയില്‍, വിനോദ പ്രവര്‍ത്തനങ്ങളില്‍ 25 ശതമാനം ഇടിവ് പ്രകടമായെന്ന് മൂഡീസ് പറഞ്ഞു. റിസര്‍വ് ബാങ്കിന്‍റെ മാര്‍ച്ചിലെ ഉപഭോക്തൃ വിശ്വാസ സര്‍വേയില്‍ ഇത് പ്രതിഫലിക്കുന്നുണ്ട്. ഇത് സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ കുറയുന്നതായി സൂചന നല്‍കുന്നു. അവശ്യ വസ്തുക്കള്‍ക്കായി വേണ്ടതിനു പുറമേയുള്ള ചെലവിടല്‍ ഉപഭോക്താക്കള്‍ കുറയ്ക്കുമെന്നാണ് വിപണിയുടെ ആശങ്ക.

  ടിവിഎസിന് ജെ.ഡി പവര്‍ 2024 ഇന്ത്യ ബഹുമതി

എങ്കിലും രാജ്യ വ്യാപക ലോക്ക്ഡൗണിലേക്ക് പോകാതെ മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ സൃഷ്ടിക്കുക എന്നാണ് തീരുമാനം എന്നതിനാല്‍ 2020ല്‍ പ്രകടമായ അളവില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തടസപ്പെടില്ലെന്നും മൂഡിസ് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിലെ കൊറോണ വൈറസ് മരണനിരക്ക് കുറവാണെന്നതും ജനസംഖ്യയിലെ ചെറുപ്പക്കാരുടെ പ്രാതിനിധ്യം കൂടുതലാണെന്നതും അപകടസാധ്യതകള്‍ ലഘൂകരിക്കാന്‍ സഹായിക്കുന്നു. 2020ലെ പ്രവര്‍ത്തനത്തിന്‍റെ താഴ്ന്ന നില കണക്കിലെടുക്കുമ്പോള്‍ 2021 ല്‍ ജിഡിപി ഇപ്പോഴും ഇരട്ട അക്കത്തില്‍ വളരാന്‍ സാധ്യതയുണ്ട്.

Maintained By : Studio3