ഇന്ത്യയടക്കം 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് തുടരുമെന്ന് സൗദിയ എയര്‍ലൈന്‍
1 min readമേയ് 17 മുതല്‍ സൗദി അറേബ്യ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുനഃരാരംഭിക്കാനിരിക്കെയാണ് പ്രഖ്യാപനം
ജിദ്ദ: മേയ് 17ന് അന്താരാഷ്ട്ര വിമാനങ്ങളുടെ സര്‍വീസ് പുനഃരാരംഭിച്ചാലും 20 രാജ്യങ്ങള്‍ക്കുള്ള യാത്രാവിലക്ക് തുടരുമെന്ന് സൗദി അറേബ്യയിലെ സൗദിയ എയര്‍ലൈന്‍. കൊറോണ വൈറസ് പകര്‍ച്ചവ്യാധി വ്യാപനം ചെറുക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണ് ഇതെന്നും കമ്പനി അറിയിച്ചു. അര്‍ജന്റീന, യുഎഇ, ജര്‍മനി, യുഎസ്, ഇന്തോനേഷ്യ, അയര്‍ലന്‍ഡ്, ഇറ്റലി, പാക്കിസ്ഥാന്‍, ബ്രസീല്‍, പോര്‍ച്ചുഗല്‍, യുകെ, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്, ലെബനന്‍, ഈജിപ്ത്, ജപ്പാന്‍, ഇന്ത്യ എന്നീ രാജ്യങ്ങള്‍ക്കാണ് തുടര്‍ന്നും യാത്രാവിലക്ക് ബാധകമാകുക.
ഈ രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്കും നയതന്ത്രജ്ഞര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഫെബ്രുവരി മൂന്ന് മുതല്‍ സൗദിയില്‍ പ്രവേശനം നിഷേധിച്ചിരിക്കുകയായിരുന്നു. ഈ രാജ്യങ്ങളിലൂടെ സഞ്ചരിച്ചിട്ടുള്ള മറ്റ് രാജ്യക്കാര്‍ക്കും പ്രവേശന വിലക്ക് ബാധകമാണ്.
അതേസമയം, കോവിഡ്-19 വാക്‌സിന്‍ ലഭിക്കാത്ത വിദ്യാഭ്യാസ മന്ത്രാലയം ജീവനക്കാരെ കണ്ടെത്തി പട്ടികപ്പെടുത്തിയതായി സൗദി ഓണ്‍ലൈന്‍ ന്യൂസ്‌പേപ്പറായ അജെല്‍ റിപ്പോര്‍ട്ട് ചെയ്തു. സാധാരണ സ്‌കൂള്‍ പ്രവര്‍ത്തനത്തിലേക്ക് വേഗത്തില്‍ മടങ്ങി വരാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. അടുത്ത അധ്യയന വര്‍ഷം സ്‌കൂളുകള്‍ തുറക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രാലയ ജീവനക്കാര്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിന് വേണ്ട സജ്ജീകരണങ്ങള്‍ ചെയ്യണമെന്ന് വിദ്യാഭ്യാസ മന്ത്രി ഹമദ് അല്‍ അഷൈല്‍ഖ് മുമ്പ് പറഞ്ഞിരുന്നു.