February 29, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്‍ഡ്യാ ഇന്‍റര്‍നാഷണല്‍ ഫുട്വെയർ ഫെയര്‍ (IIFF) 2023 ജൂലൈ 27, 28, 29 -ന് ന്യൂഡല്‍ഹിയില്‍

1 min read

ന്യൂഡല്‍ഹി: പാദരക്ഷാ വ്യവസായ രംഗത്തെ ഏറ്റവും വലിയ ബിസിനസ് – ടു – ബിസിനസ്
ഫെയര്‍ ആയ ഇന്‍ഡ്യന്‍ ഇന്‍റര്‍നാഷണല്‍ ഫുട്വെയര്‍ ഫെയറിന്‍റെ 7-ാമത് എഡിഷന്‍റെ ലോഞ്ചിങ്
ഔപചാരികമായി പ്രഖ്യാപിച്ചു. പാദരക്ഷാ വ്യവസായത്തെ ശക്തിപെടുത്താനായി പ്രവര്‍ത്തിക്കുന്ന കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ ഇന്‍ഡസ്ട്രീസ് ആണ് ഇന്‍ഡ്യന്‍ ഇന്‍റര്‍നാഷണല്‍ ഫുട്വെയര്‍ ഫെയറിന്‍റെ വരവറിയിച്ചുള്ള കര്‍ട്ടന്‍ റെയ്സര്‍ ഇവന്‍റ് സംഘടിപ്പിച്ചത്. ന്യൂ ഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ 2023 ജൂലൈ 27, 28, 29 ന് നടക്കാനിരിക്കുന്ന ഇവന്‍റില്‍ ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമുള്ള പ്രമുഖ പാദരക്ഷാ നിര്‍മാതാക്കളും, മെഷീനറി, അസംസ്കൃത വസ്തുക്കള്‍ എന്നിവയുടെ നിര്‍മ്മാതാക്കളും പങ്കെടുക്കും. എക്സിബിഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് തങ്ങളുടെ പുതുമയാര്‍ന്ന ഡിസൈനുകളും പ്രൊഡക്ടുകളും പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം മറ്റ് വിവിധ വ്യക്തികള്‍ക്കും സംരഭങ്ങള്‍ക്കുമൊപ്പം കൈകോര്‍ക്കുന്നതിനും ഈ ഫെയര്‍ സഹായിക്കും. ഇവന്‍റിന്‍റെ പ്രചരണാര്‍ത്ഥം
ഡല്‍ഹി, ആഗ്ര, ജയ്പൂര്‍ എവിടങ്ങളില്‍ റോഡ്ഷോയും നടക്കുകയുായി.

‘ഇന്‍ഡ്യയിലെ പാദരക്ഷാ വ്യവസായം അതിവേഗം വളര്‍ന്നുകൊിരിക്കുകയാണ്. ഈ വളര്‍ച്ചയ്ക്ക് വേഗം കൂട്ടണമെങ്കില്‍ ഈ മേഖലയിലെ വിദഗ്ധരുടെ അറിവും അനുഭവങ്ങളും പങ്കുവയ്ക്കാനും, പുതിയ ആശയങ്ങള്‍ ചര്‍ച്ച ചെയ്യാനുമുള്ള ഒരു പൊതു ഇടം ആവശ്യമാണ്. ഇത്തരത്തിലുള്ള കരുത്തുറ്റ ഒരു നെറ്റ്വര്‍ക്കിങ് പ്ലാറ്റ്ഫോമായി കകഎഎ മാറിക്കഴിഞ്ഞു. അതിനാല്‍ തന്നെ വര്‍ഷം കഴിയുംതോറും IIFF ന്‍റെ പ്രാധാന്യവും പങ്കാളിത്തവും വര്‍ധിക്കുകയാണ്. പാദരക്ഷാ നിര്‍മ്മാണ മേഖലക്ക് പുതിയ ദിശാബോധം നല്‍കാനും, പങ്കെടുക്കുന്നവര്‍ക്ക് മികച്ച അറിവുകള്‍ നല്‍കാനും ഈ വര്‍ഷത്തെ ഇവന്‍റിന് സാധിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പു്. CIFI ദേശീയ പ്രസിഡ് വി. നൗഷാദ് ഈ അവസരത്തില്‍ അഭിപ്രായപ്പെട്ടു.

  ആര്‍ കെ സ്വാമി ലിമിറ്റഡ് ഐപിഒ

ഇതോടനുബന്ധിച്ച് വ്യവസായത്തിലെ പ്രമുഖര്‍ തമ്മില്‍ സജീവമായ ചര്‍ച്ച നടക്കുകയുണ്ടായി. അതിനുശേഷം മാധ്യമങ്ങളുമായുള്ള ചര്‍ച്ചയും നടന്നു. ചടങ്ങില്‍ കേന്ദ്ര വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രി പീയൂഷ് ഗോയല്‍, DPIIT അഡീഷണല്‍ സെക്രട്ടറി രാജീവ് സിംഗ് ഠാക്കൂര്‍, FDII എം.ഡി. അരുണ്‍ കുമാര്‍ സിന്‍ഹ ഐ.എ.എസ്., CIFI ദേശീയ പ്രസിഡന്‍റ് വി. നൗഷാദ്, റിലാക്സോ ഫുട്വെയര്‍ മാനേജിംഗ് ഡയറക്ടര്‍ രമേഷ് കുമാര്‍ ദുവ, ഏഷ്യന്‍ ഷൂസ് എം.ഡി. രജീന്ദര്‍ ജിന്‍ഡാല്‍, ടുഡേ ഫുട്വെയര്‍ എം.ഡി. സുഭാഷ് ജഗ്ഗ, IIFF 2023 ചീഫ് കണ്‍വീനര്‍ അലോക് ജെയിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വരാനിരിക്കുന്ന ഇവന്‍റിനെ ആസ്പദമാക്കിയുള്ള വീഡിയോ പ്രദര്‍ശനവും പ്രസന്‍റേഷനുകളും ഈ അവസരത്തില്‍ നടന്നു. ഇവന്‍റില്‍ പങ്കെടുക്കാനുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് വിവരങ്ങള്‍ അറിയാന്‍ ITPO വെബ്സൈറ്റ് www.indiatradefair.com സന്ദര്‍ശിക്കാം.

പുതിയ ഡിസൈനുകള്‍, മെഷീനറി ഉപകരണങ്ങള്‍, സാങ്കേതികവിദ്യ, കോമ്പൗണ്ടുകൾ, അസംസ്കൃത വസ്തുക്കള്‍, ഫുട്വെയര്‍ ഘടകവസ്തുക്കള്‍, സിന്തറ്റിക് മെറ്റീരിയലുകള്‍, ടെക്സ്റ്റൈല്‍സ് തുടങ്ങി ഫുട്വെയര്‍ മേഖലയിലെ ഒട്ടനവധി ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഇന്‍ഡ്യന്‍ ഇന്‍റര്‍നാഷണല്‍ ഫുട്വെയര്‍ ഫെയര്‍ (IIFF) 7-ാമത് എഡീഷനില്‍ പ്രദര്‍ശിപ്പിക്കും. ഈ മേഖലയിലെ പുതിയ ട്രെന്‍ഡുകളും നവീന ആശയങ്ങളും മികച്ച അവസരങ്ങളും ഒരു കുടക്കീഴില്‍ അണിനിരത്തുകയാണ് IIFF-ന്‍റെ ലക്ഷ്യം. ഡിസൈന്‍ ട്രെന്‍ഡുകള്‍, നിര്‍മ്മാണത്തിലെ ടെക്നിക്കുകള്‍, മാര്‍ക്കറ്റിംഗ് സ്ട്രാറ്റജികള്‍, റീടെയില്‍ വിപണനത്തിലെ ഉള്‍ക്കാഴ്ചകള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ആസ്പദമാക്കി വിദഗ്ധര്‍ നയിക്കുന്ന വര്‍ക്ക്ഷോപ്പുകളും സെമിനാറുകളും ഈ മേളയിലുണ്ടാകും.

  ഥാര്‍ മരുഭൂമിയിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മഹീന്ദ്ര ഥാര്‍ എര്‍ത്ത് എഡിഷന്‍

CIFI:
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, പാദരക്ഷാ വ്യവസായത്തില്‍ ശക്തമായ വികസനത്തിന് ഇന്ത്യ സാക്ഷ്യം വഹിക്കുകയുണ്ടായി. സാങ്കേതികവിദ്യയില്‍ സമീപകാലത്തുണ്ടായ മുന്നേറ്റങ്ങള്‍ കാരണം, പാദരക്ഷകളുടെ ഉത്പാദനം വലിയ തോതില്‍ വര്‍ദ്ധിച്ചു. ഈ സവിശേഷ സാഹചര്യം പാദരക്ഷാ മേഖലയുടെ വികസനത്തിന് ദേശീയ തലത്തിലുള്ള ഒരു സ്ഥാപനത്തിന്‍റെ ആവശ്യകത എടുത്തുകാട്ടുന്നു. ഇന്‍ഡ്യയിലെ പാദരക്ഷാ വ്യവ സായത്തിന്‍റെ ഒരുമയ്ക്കും ഭാവി വികസനത്തിനും വേണ്ടി നെടും തൂണായി നിലകൊള്ളുന്ന ഒരു സ്ഥാപനമെന്ന നിലയിലാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഫുട്വെയര്‍ ഇന്‍ഡസ്ട്രീസ് വിഭാവനം ചെയ്തിട്ടുള്ള
ത്. ഇന്‍ഡ്യയിലെ പ്രമുഖ പാദരക്ഷാ നിര്‍മ്മാതാക്കള്‍, ഡീലര്‍മാര്‍, അസംസ്കൃത വസ്തുക്കളുടെ സപ്ലൈയര്‍മാര്‍ എന്നിവരാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഫുട്വെയര്‍ ഇന്‍ഡസ്ട്രീസിന്‍റെ പ്രൊമോട്ടര്‍മാരില്‍ഉള്‍പ്പെടുന്നത്. നിലവില്‍ പാദരക്ഷ നിര്‍മ്മാതാക്കളെയും ഡീലര്‍മാരെയും ഏകോപിപ്പിക്കാന്‍ ദേശീയതലത്തില്‍ ഒരു സ്ഥാപനമില്ല. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സെക്ഷന്‍ 25 കമ്പനി സ്ഥാപിച്ച് മുന്‍പറഞ്ഞ ഉദ്ദേശ്യം നിറവേറ്റാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഫുട്വെയര്‍ ഇന്‍ഡസ്ട്രീസിന്‍റെ പ്രൊമോട്ടര്‍മാര്‍. നിര്‍ദ്ദിഷ്ട കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഫുട്വെയര്‍ ഇന്‍ഡസ്ട്രീസിന്‍റെ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ 1956-ലെ കമ്പനീസ് ആക്ടിന് കീഴിലുള്ള ഒരു സെക്ഷന്‍
25 കമ്പനിയായിരിക്കണം ഇതെന്നും പ്രൊമോട്ടര്‍മാര്‍ ഉറച്ചുവിശ്വസിക്കുന്നു. പാദരക്ഷാ വ്യവസായത്തിന്‍റെ ഭാവി വികസത്തിനും സര്‍വോപരി രാജ്യത്തിന്‍റെ സമ്പദ്വ്യവസ്ഥ സുശക്തമാക്കുന്നതിനും പ്രേരകമാകുന്ന വിധമാണ് ഇന്ത്യന്‍ ഫുട്വെയര്‍ ഇന്‍ഡസ്ട്രീസ് വിഭാവനം ചെയ്തിട്ടുള്ളത്. രാജ്യത്തുടനീളം കണ്‍വെന്‍ഷനുകള്‍, പരിശീലന പരിപാടികള്‍, വര്‍ക്ക്ഷോപ്പുകള്‍, സെമിനാറുകള്‍ എന്നിവ സംഘടിപ്പിക്കുന്നതുള്‍പ്പെടെ സമഗ്രമായ പ്രവര്‍ത്തനങ്ങള്‍ കമ്പനി ലക്ഷ്യമിടുന്നു, ഇത് തീര്‍ച്ചയായും സമ്പദ്വ്യവസ്ഥയില്‍ പ്രകടമായ മാറ്റത്തിന് കാരണമാകുകയും ചെയ്യും. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഫുട്വെയര്‍ ഇന്‍ഡസ്ട്രീസിന്‍റെ സാന്നിധ്യം
മികച്ച നിലവാരമുള്ള പാദരക്ഷകള്‍ നിര്‍മ്മിക്കുന്നതിനും ലോകമെമ്പാടും വിപണനം ചെയ്യുന്നതിനും ഇതിലെ അംഗങ്ങള്‍ക്ക് പ്രേരണ നല്‍കുകയും വിപണിയില്‍ അവരുടെ മത്സരക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഫുട്വെയര്‍ ഇന്‍ഡസ്ട്രീസിന്‍റെ ആശയം ഉള്‍ക്കൊള്ളുന്നതിനും സെക്ഷന്‍ 25 കമ്പനിയുടെ നേട്ടങ്ങള്‍ മനസ്സിലാക്കുന്നതിനുമായി, പ്രമോട്ടര്‍മാര്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഫുട്വെയര്‍ ഇന്‍ഡസ്ട്രീസിനെ ഒരു സെക്ഷന്‍ 25 കമ്പനി എന്നനിലയില്‍ കൂട്ടിയിണക്കാന്‍ പ്രൊമോട്ടര്‍മാര്‍ ആഗ്രഹിക്കുന്നു

  കൊച്ചിന്‍ ഷിപ്‌യാര്‍ഡ് നിര്‍മ്മിച്ച ഹൈഡ്രജന്‍ ഇന്ധനത്തിലോടുന്ന ഇന്ത്യയിലെ ആദ്യ ഫെറി പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
Maintained By : Studio3