Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സാന്‍ഡിസ്‌ക് എക്‌സ്ട്രീം, എക്‌സ്ട്രീം പ്രോ വിപണിയില്‍  

നാല് ടിബി വരെ സ്‌റ്റോറേജ് ശേഷിയുള്ളതാണ് ഈ സോളിഡ് സ്‌റ്റേറ്റ് ഡ്രൈവുകള്‍  
സാന്‍ഡിസ്‌ക് എക്‌സ്ട്രീം, സാന്‍ഡിസ്‌ക് എക്‌സ്ട്രീം പ്രോ എന്നീ പോര്‍ട്ടബിള്‍ എസ്എസ്ഡികള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചതായി വെസ്റ്റേണ്‍ ഡിജിറ്റല്‍ പ്രഖ്യാപിച്ചു. നാല് ടിബി വരെ സ്‌റ്റോറേജ് ശേഷിയുള്ളതാണ് ഈ സോളിഡ് സ്‌റ്റേറ്റ് ഡ്രൈവുകള്‍. പാസ്‌വേര്‍ഡ് ഉപയോഗിച്ച് ഉള്ളടക്കം സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിയും. 256 ബിറ്റ് എഇഎസ് ഹാര്‍ഡ്‌വെയര്‍ എന്‍ക്രിപ്ഷന്‍ രണ്ട് പോര്‍ട്ടബിള്‍ എസ്എസ്ഡികളുടെയും സവിശേഷതയാണ്. രണ്ട് മീറ്റര്‍ വരെ ഡ്രോപ്പ് പ്രൊട്ടക്ഷന്‍ ലഭിച്ചതാണ് എസ്എസ്ഡികള്‍. ഐപി55 റേറ്റിംഗ് മറ്റൊരു സവിശേഷതയാണ്. രണ്ട് പോര്‍ട്ടബിള്‍ എസ്എസ്ഡികള്‍ക്കും അഞ്ച് വര്‍ഷ വാറന്റി ലഭിക്കും.

  നൈപുണ്യത്തിന് പ്രാധാന്യം നൽകികൊണ്ടുള്ള ഐടി റിക്രൂട്ട്മെൻറ് പദ്ധതിയുമായി കേരളം

1 ടിബി, 2 ടിബി, 4 ടിബി ഓപ്ഷനുകളില്‍ സാന്‍ഡിസ്‌ക് എക്‌സ്ട്രീം പ്രോ പോര്‍ട്ടബിള്‍ എസ്എസ്ഡി വാങ്ങാന്‍ കഴിയും. ഒരു ടിബി വേരിയന്റിന് 19,999 രൂപയും 2 ടിബി വേരിയന്റിന് 34,999 രൂപയുമാണ് വില. 4 ടിബി വേരിയന്റിന് വില വെളിപ്പെടുത്തിയിട്ടില്ല. അടുത്ത മാസം ലഭിച്ചുതുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 500 ജിബി, 1 ടിബി, 2 ടിബി, 4 ടിബി വേരിയന്റുകളില്‍ സാന്‍ഡിസ്‌ക് എക്‌സ്ട്രീം ലഭിക്കും. 500 ജിബി വേരിയന്റിന് 7,999 രൂപയും ഒരു ടിബി വേരിയന്റിന് 12,999 രൂപയും 2 ടിബി വേരിയന്റിന് 27,499 രൂപയുമാണ് വില. 4 ടിബി വേരിയന്റിന് വില പ്രഖ്യാപിച്ചിട്ടില്ല. ഏപ്രില്‍ മാസത്തില്‍ വില്‍പ്പന ആരംഭിക്കും. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവിടങ്ങളില്‍നിന്ന് വാങ്ങാന്‍ കഴിയും. സാന്‍ഡിസ്‌ക് എക്‌സ്ട്രീം 500 ജിബി വേരിയന്റിന് 600 രൂപയും സാന്‍ഡിസ്‌ക് എക്‌സ്ട്രീം പ്രോ 1 ടിബി വേരിയന്റിന് 1,000 രൂപയും പരിമിത കാലത്തേക്ക് വിലക്കിഴിവ് ലഭിക്കും.

  ദശകോടി ഹരിത കിലോമീറ്ററുകള്‍ പിന്നിട്ട് ടാറ്റാ പവറിന്‍റെ ചാര്‍ജിങ് ശൃംഖല

2,000 എംബിപിഎസ് വരെ റീഡിംഗ് സ്പീഡ്, 2,000 എംബിപിഎസ് വരെ റൈറ്റിംഗ് സ്പീഡ് എന്നിവ നല്‍കുന്നതാണ് സാന്‍ഡിസ്‌ക് എക്‌സ്ട്രീം പ്രോ. അമിത ജോലിയുടെ ഫലമായ ചൂട് പുറന്തള്ളുന്നതിന് ഫോര്‍ജ് ചെയ്ത അലുമിനിയം ഷാസി കൂടാതെ സിലിക്കോണ്‍ ഷെല്‍ ഡിസൈന്‍ കൂടി സാന്‍ഡിസ്‌ക് എക്‌സ്ട്രീം പ്രോ മോഡലിന് നല്‍കി. ഇതോടെ പോര്‍ട്ടബിള്‍ സോളിഡ് സ്‌റ്റേറ്റ് ഡ്രൈവിന് പ്രീമിയം ലുക്ക് ലഭിച്ചു. 1050 എംബിപിഎസ് വരെ റീഡിംഗ് സ്പീഡ്, 1,000 എംബിപിഎസ് വരെ റൈറ്റിംഗ് സ്പീഡ് എന്നിവ സാന്‍ഡിസ്‌ക് എക്‌സ്ട്രീം എസ്എസ്ഡിയുടെ സവിശേഷതയാണ്. സിലിക്കോണ്‍ ഷെല്‍ നല്‍കിയത് അധിക സുരക്ഷ ഉറപ്പാക്കും. കാഴ്ച്ചയ്ക്കും നല്ലതാണ്. രണ്ട് എസ്എസ്ഡികളിലും പാസ്‌വേര്‍ഡ് ഉപയോഗിക്കാന്‍ കഴിയുന്നതും സുരക്ഷാ ഫീച്ചറാണ്.

  ടെക്നോപാര്‍ക്കില്‍ ക്ലൗഡ് നോട്ടിക്കല്‍ സൊല്യൂഷന്‍
Maintained By : Studio3