Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മറ്റ് ഡിവൈസുകള്‍ക്കും എസ് പെന്‍ സപ്പോര്‍ട്ട് നല്‍കും

കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഗാലക്‌സി എസ്21 അള്‍ട്രാ എന്ന ഫ്‌ലാഗ്ഷിപ്പ് ഡിവൈസിന് എസ് പെന്‍ സപ്പോര്‍ട്ട് നല്‍കിയിരുന്നു

ന്യൂഡെല്‍ഹി: കഴിഞ്ഞ ദിവസമാണ് സാംസംഗ് ഗാലക്‌സി എസ്21 സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ അവതരിപ്പിച്ചത്. സീരീസിലെ മൂന്ന് മോഡലുകളിലെ ഗാലക്‌സി എസ്21 അള്‍ട്രാ സ്മാര്‍ട്ട്‌ഫോണിന് എസ് പെന്‍ സപ്പോര്‍ട്ട് സവിശേഷതയായിരുന്നു. മറ്റ് ഡിവൈസുകള്‍ക്കും എസ് പെന്‍ സപ്പോര്‍ട്ട് നല്‍കുമെന്നാണ് ഇപ്പോള്‍ സാംസംഗ് വ്യക്തമാക്കുന്നത്.

ഗാലക്‌സി എസ് സീരീസില്‍ ഇതാദ്യമായാണ് (ഗാലക്‌സി എസ്21 അള്‍ട്രാ എന്ന ഫ്‌ലാഗ്ഷിപ്പ് ഡിവൈസിന്) ഇതിനകം ഏറെ ജനപ്രീതി നേടിയ എസ് പെന്‍ സപ്പോര്‍ട്ട് ലഭിച്ചത്. ഇതുവരെ സാംസംഗ് ഗാലക്‌സി നോട്ട് സീരീസ് സ്മാര്‍ട്ട്‌ഫോണുകളുടെ കൂടെ മാത്രമാണ് സ്‌റ്റൈലസ് (എസ്) പെന്‍ ലഭിച്ചിരുന്നത്. മറ്റ് ഡിവൈസുകള്‍ക്കും ഇനി എസ് പെന്‍ കൂടെ നല്‍കുമെന്ന് കമ്പനി അറിയിച്ചു.

  എഞ്ചിനീയറിംഗ് ഉല്‍പന്ന നിര്‍മ്മാണരംഗത്തേക്ക് 45,000 കോടി മുതല്‍ മുടക്കുമായി ഹിന്റാല്‍കോ

ഭാവിയില്‍ വിവിധ വിഭാഗങ്ങളിലെ ഡിവൈസുകളിലും ഉപയോക്താക്കള്‍ക്ക് എസ് പെന്‍ അനുഭവം ലഭിക്കുമെന്ന് പ്രസ്താവനയില്‍ സാംസംഗ് വ്യക്തമാക്കി. ഗാലക്‌സി എസ്21 അള്‍ട്രാ സ്മാര്‍ട്ട്‌ഫോണിന് എസ് പെന്‍ സപ്പോര്‍ട്ട് നല്‍കാനുള്ള തീരുമാനം ധീരമായിരുന്നു. ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ച മൊബീല്‍ അനുഭവം നല്‍കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നും സാംസംഗ് പ്രസ്താവിച്ചു.

മറ്റ് ഡിവൈസുകള്‍ക്കും ജനങ്ങള്‍ ഇഷ്ടപ്പെടുന്ന ചില ഫീച്ചറുകള്‍ നല്‍കുമെന്ന് ഇക്കഴിഞ്ഞ ഡിസംബറില്‍ സാംസംഗ് മൊബീല്‍ വിഭാഗം പ്രസിഡന്റ് ടിഎം റോ വ്യക്തമാക്കിയിരുന്നു. ഗാലക്‌സി സെഡ് ഫോള്‍ഡ് 2 ഉള്‍പ്പെടെയുള്ള ഫോള്‍ഡബിള്‍ ഡിവൈസുകള്‍ക്കായിരിക്കും ഇനി എസ് പെന്‍ സപ്പോര്‍ട്ട് നല്‍കുന്നത്.

  കണ്‍വര്‍ജന്‍സ് ഇന്ത്യ 2025: ഒന്നാമതെത്തി കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നുള്ള ഫ്യൂസ് ലേജ്

ചിത്രം വരയ്ക്കുന്നതിനും കുറിപ്പുകള്‍ തയ്യാറാക്കുന്നതിനും ഫോട്ടോകള്‍ എഡിറ്റ് ചെയ്യുന്നതിനും രേഖകളില്‍ ഒപ്പിടുന്നതിനും എസ് പെന്‍ ഉപയോഗിക്കാന്‍ കഴിയും.

Maintained By : Studio3