December 9, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ചൈനയും തുര്‍ക്കിയും പാക്കിസ്ഥാനെ ഒരുക്കുമ്പോള്‍…

1 min read

കടത്തില്‍ മുങ്ങിയിട്ടും മുണ്ടുമുറുക്കാത്തവര്‍

പടക്കോപ്പിനു മൂര്‍ച്ചകൂട്ടി ഭരണനേതൃത്വം

വായ്പകള്‍ വാരിക്കോരി നല്‍കി ബെയ്ജിംഗ്


ന്യൂഡെല്‍ഹി: പാക്കിസ്ഥാന്റെ വിദേശകടം കുമിഞ്ഞുകൂടുന്ന ഈ സാഹചര്യത്തിലും ചൈനയും തുര്‍ക്കിയും ഇസ്ലാമബാദിന്റെ ആയുധശേഖരത്തിന് മൂര്‍ച്ചകൂട്ടാനുള്ള ശ്രമമാണ് ഇന്ന് നടത്തുന്നത്. പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം ഈ നടപടി തികച്ചും ആത്മഹത്യാപരമായ നീക്കമാണ്. തുര്‍ക്കിക്കും ചൈനയ്ക്കും പ്രതിരോധ വ്യാപാരത്തില്‍ അവരുടേതായ താല്‍പ്പര്യങ്ങളുണ്ട്. എന്നാല്‍ സ്വയം വിലയിരുത്തല്‍ നടത്താതെയുള്ള ഇമ്രാന്‍ഖാന്‍ സര്‍ക്കാരിന്റെ നീക്കങ്ങള്‍ ആ രാജ്യത്തെ കരകയറാനാവാത്ത കടക്കെണിയിലേക്കാകും തള്ളിവിടുക.

ഒരാഴ്ച മുന്‍പാണ് ഷാങ്ഹായിയില്‍ പാക്കിസ്ഥാന് വേണ്ടി രണ്ടാമത്തെ യുദ്ധക്കപ്പല്‍ ചൈന പുറത്തിറക്കിയത്. തുര്‍ക്കി പാക് നാവിക സേനക്കായുള്ള മില്‍ഗെം ക്ലാസ് യുദ്ധക്കപ്പലിന്റെ നിര്‍മാണം ഇസ്താംബുള്‍ നേവല്‍ ഷിപ്പ് യാര്‍ഡില്‍ നടക്കുകയാണ്. ഈ രണ്ടു രാജ്യങ്ങളെയും ആശ്രയിച്ച് ഇസ്ലാമബാദ് പടക്കോപ്പുകള്‍ വാങ്ങിക്കൂട്ടുന്നു എന്ന വസ്തുതയിലേക്കാണ് മേല്‍പ്പറഞ്ഞ നടപടികളെല്ലാം വിരല്‍ ചൂണ്ടുന്നത്.

ചൈന നിര്‍മിച്ചുനല്‍കിയത് ടൈപ്പ് 054 ക്ലാസ് ഫ്രിഗേറ്റാണ്. ഈ ഇടത്തരം പടക്കപ്പല്‍ കഴിഞ്ഞ വെള്ളിയാഴ്ച ഹുഡോംഗ്-സോങ്ഹുവ കപ്പല്‍ശാലയില്‍നിന്ന് പുറത്തിറക്കി. ഈ യുദ്ധക്കപ്പല്‍ രാജ്യത്തിന്റെ സമുദ്ര പ്രതിരോധവും പ്രതിരോധ ശേഷിയും വര്‍ദ്ധിപ്പിക്കുമെന്ന് പാക് നാവികസേന പ്രസ്താവന ഇറക്കിയിട്ടുമുണ്ട്. ഇത്തരത്തിലുള്ള ആദ്യത്തെ കപ്പല്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ഇസ്ലാമബാദ് സ്വന്തമാക്കിയിരുന്നു. കരയിലേക്കും വായുവിലേക്കും ആക്രമിക്കാനുള്ള ആയുധങ്ങള്‍ അടങ്ങിയ കപ്പലാണിത്. കോംബാറ്റ് മാനേജ്മെന്റ് സിസ്റ്റം, സെന്‍സറുകള്‍ എന്നിവ ഇതിന്റെ പ്രത്യേകതകളാണെന്നും പാക് നേവി ട്വീറ്റുചെയ്തിട്ടുണ്ട്.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

പാക് നാവികസേനയ്ക്കായി നാല് മില്‍ഗെം ക്ലാസ് കോര്‍വെറ്റുകള്‍ക്കായുള്ള കരാര്‍ 2018 ലാണ് അസ്ഫാറ്റ് ഇന്‍കോര്‍ട്ടുമായി ഒപ്പുവെച്ചത്. തുര്‍ക്കി പ്രസിഡന്റ് റീസെപ് തയ്യിപ് എര്‍ദോഗനും തുര്‍ക്കിയിലെ പാക് അംബാസഡര്‍ മുഹമ്മദ് സൈറസ് സഞ്ജാദ് ഖാസിയും സംയുക്തമായാണ് മില്‍ഗെം ക്ലാസ് കോര്‍വെറ്റ്‌സ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങളിലെ പ്രധാന നാഴികക്കല്ലായി മില്‍ഗെം ക്ലാസ് യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രതിരോധ സഹകരണം അടിവരയിടുകയാണ്.

പാക് നേവിയുടെ ഉന്നത് ഉദ്യോഗസ്ഥര്‍ അങ്കാറയിലേക്കും ബെയ്ജിംഗിലേക്കും സ്ഥിരമായി സന്ദര്‍ശനം നടത്തുന്നുമുണ്ട്. കഴിഞ്ഞ മാസം, ഒക്ടോബറില്‍ പാക്കിസ്ഥാന്‍ നാവികസേനാ മേധാവി ആയശേഷം അഡ്മിറല്‍ മുഹമ്മദ് അംജദ് ഖാന്‍ നിയാസി ഗോല്‍ക്കുക് നേവല്‍ ബേസിലെ ടര്‍ക്കിഷ് ഫ്‌ലീറ്റ് ആസ്ഥാനവും ഇസ്താംബുളിലെ നേവല്‍ ഷിപ്പ് യാര്‍ഡുകളും സന്ദര്‍ശിച്ചിരുന്നു. അവിടെ മനിര്‍മാണം നടക്കുന്ന ജിന്ന ക്ലാസ് കോര്‍വെറ്റ് പ്രോജക്റ്റിന്റെ വിശദാംശങ്ങള്‍ തുര്‍ക്കി ഉദ്യോഗസ്ഥാര്‍ അദ്ദേഹത്തിന് കൈമാറുകയും ചെയ്തു. അങ്കാറയില്‍ നിയാസി മറ്റ് ഉന്നത് നേതാക്കളുമായും ചര്‍ച്ച നടത്തുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ”സഹോദരബന്ധം” കൂടുതല്‍ വളര്‍ത്തിയെടുക്കാന്‍ കശ്മീര്‍ പോലെയുള്ള വിഷയങ്ങള്‍ക്ക് കഴിയുന്നുമുണ്ട്. ഇരു രാജ്യങ്ങളുടെ കപ്പലുകള്‍ ചേര്‍ന്ന് നാവികാഭ്യാസങ്ങളും പതിവാണ്. കൂടാതെ സുഹൃദ് സന്ദര്‍ശനങ്ങളുമുണ്ട്.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

അതേസമയം ചൈനയാകട്ടെ കൂടുതല്‍ സാങ്കേതിക വിദ്യകളിലധിഷ്ഠിതമായി പാക് നേവിയെ ആധുനീകവല്‍ക്കരിക്കുന്നതില്‍ കൂടുതല്‍ശ്രദ്ധിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നാവികാഭ്യാസങ്ങള്‍ ചൈനക്ക് പാക്കിസ്ഥാന്റെ ദൗര്‍ബല്യം മനസിലാക്കിക്കൊടുക്കുന്നതിനും സഹായകമാണ്. അതനുസരിച്ചുള്ള പദ്ധതികളുമായാണ് ബെയ്ജിംഗ് അതിനുശേഷം ഇസ്ലാമബാദിനെ സമീപിക്കുക. അയല്‍പക്കത്ത് ഇന്ത്യയാണെന്ന് വസ്തുത ബോധ്യപ്പെടുത്തിയാകും ചൈനയുടെ പല കരാറുകളും പാക്കിസ്ഥാന്‍ സ്വീകരിക്കുക. ഇത് പാക്കിസ്ഥാന്റെ നിലതന്നെ അപകടത്തിലാക്കിയേക്കും.

പാക്്് നാവികസേന തങ്ങളുടെ നാവികരെ വിപുലീകരിക്കുന്നുണ്ട്. അത് ഇപ്പോള്‍ ഗ്വാഡറില്‍ നിന്ന് ഒരു ഡിവിഷന്‍ സൈസ് സേനയായി പ്രവര്‍ത്തിക്കുന്നു. ഗ്വാഡറിലെ ചൈനീസ് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന നാവികര്‍ക്ക് ചൈന ധനസഹായവും നല്‍കുന്നുണ്ട്. ഉപഗ്രഹ ഫീഡുകളുപയോഗിച്ചുള്ള ശൃംഖലയിലൂടെ മെച്ചപ്പെട്ട യുദ്ധശേഷി കൈവരിക്കാനാണ് പാക്ശ്രമം. ഇതിനായി ചൈന സഹായിക്കുന്നു. യുഎസ് നാവികസേന നല്‍കുന്ന സെന്‍ട്രിക്‌സ് ഇന്ത്യന്‍ നാവികസേനഉപയോഗിക്കുന്നതുപോലെയുള്ള നിലയിലേക്ക് പാക് നേവിയെ ഉയര്‍ത്തുകയാണ് ബെയ്ജിംഗിന്റെ ലക്ഷ്യം.

പാക് തുറമുഖമായ കറാച്ചിയില്‍ ഈ മാസം നടക്കുന്ന അമാന്‍ -2021 നാവികാഭ്യാസത്തിന്റെ നടപടികള്‍ ഇന്ത്യയും യുഎസും സൂക്ഷ്മമായി നിരീക്ഷിക്കും. ഇവിടെ ചൈനയ്ക്കും തുര്‍ക്കിക്കും പുറമെ റഷ്യന്‍ നാവികസേനയും തങ്ങളുടെ പങ്കാളിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. ആഭ്യന്തമായി ഏറ്റവും ദുരിതം പേറുന്ന സാഹചര്യത്തിലാണ് പാക്കിസ്ഥാന്‍ പടക്കോപ്പുകള്‍ക്കായി വന്‍തുക ചെലവഴിക്കുന്നത. കൊറോണ വ്യാപനത്തിലൂടെ നിലവിലുണ്ടായിരുന്ന സാമ്പത്തിക പ്രതിസന്ധി പതിന്‍മടങ്ങ് വര്‍ധിക്കുകയും ചെയ്തു.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

ചൈനയുടെ കടക്കെണിയില്‍ വളരെ മുന്‍പുതന്നെ അകപ്പെട്ട ഇസ്ലാമബാദ് അന്ധമായ ഇന്ത്യാ വിരോധം മൂലം അത് വീണ്ടും വര്‍ധിപ്പിക്കുന്നു. ചുരുക്കത്തില്‍ ചൈനയുടെ ഒരു സാമന്തരാജ്യപദവി മാത്രമാണ് ഇന്ന് പാക്കിസ്ഥാനുള്ളത്. അവരുടെ ഉല്‍പ്പന്നങ്ങള്‍ ഇമ്രാന്‍ഖാന്‍ വാങ്ങിയേ മതിയാകു. രാജ്യത്ത് ചൈനക്കാര്‍ക്ക് യഥേഷ്ടം സ്വാതന്ത്ര്യവും ഇന്നുണ്ട്. അത് കഴിഞ്ഞുമാത്രമെ സ്വന്തം പൗരന്‍മാരുടെ കാര്യം അവിടെ പരിഗണിക്കപ്പെടുന്നുള്ളു. സര്‍ക്കാരിനു മുന്നോട്ടുപോകാന്‍ ബുദ്ധിമുട്ടുണ്ടാകുന്ന അവസരത്തില്‍ ചൈന വീണ്ടും അവര്‍ക്ക് വായ്പ നല്‍കും. ഇപ്പോള്‍ തന്നെ ഒഴിവാക്കാന്‍ പറ്റാത്ത ഭാരം കടമായി അവരുടെ മുകളിലുണ്ട്. ഈ പ്രശ്‌നം പരഹരിക്കണമെങ്കില്‍ പാക്കിസ്ഥാന് കുറഞ്ഞ സമയം പോരാതെ വരും. തന്നെയുമല്ല ഈ പ്രതിസന്ധി അവസാനിപ്പിക്കാന്‍ ചൈന ആഗ്രഹിക്കുകയുമില്ല. കടത്തില്‍ മുങ്ങിയിട്ടും മുണ്ടുമുറുക്കാത്തവരായി ഇന്ന് പാക് സര്‍ക്കാര്‍ മാറിക്കഴിഞ്ഞു.

Maintained By : Studio3