ബാങ്കിംഗ് ഇതര പേമെന്‍റ് സ്ഥാപനങ്ങള്‍ക്ക് ആര്‍ടിജിഎസ്, നെഫ്റ്റ് അനുവദിക്കും
1 min readപേയ്മെന്‍റ് ബാങ്കുകളില്‍ വ്യക്തിഗത ഉപഭോക്താവിന് കൈവശം വയ്ക്കാവുന്ന പരമാവധി ബാലന്‍സ് 2 ലക്ഷമാക്കി
ന്യൂഡെല്‍ഹി: ആര്‍ടിജിഎസ്, നെഫ്റ്റ് തുടങ്ങിയ കേന്ദ്രീകൃത പേയ്മെന്‍റ് സിസ്റ്റങ്ങളില്‍ (സിപിഎസ്) നേരിട്ടുള്ള അംഗത്വം എടുക്കാന്‍ പേയ്മെന്‍റ് സിസ്റ്റം ഓപ്പറേറ്റര്‍മാരെ അനുവദിക്കാന്‍ റിസര്‍വ് ബാങ്ക് (ആര്‍ബിഐ) തീരുമാനിച്ചു. സിപിഎസ്) അംഗത്വം ഇതുവരെ പ്രധാനമായും ബാങ്കുകളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ക്ലിയറിംഗ് കോര്‍പ്പറേഷനുകള്‍, തിരഞ്ഞെടുത്ത വികസന ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഇതില്‍ ഇളവ് അനുവദിച്ചിരുന്നു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, പേമെന്‍റുകളില്‍ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ പങ്ക് വര്‍ധിക്കുകയാണ്. പ്രീപെയ്ഡ് പേയ്മെന്‍റ് ഇന്‍സ്ട്രുമെന്‍റ് (പിപിഐ) ഇഷ്യു ചെയ്യുന്നവര്‍, കാര്‍ഡ് നെറ്റ്വര്‍ക്കുകള്‍, വൈറ്റ് ലേബല്‍ എടിഎം (ഡബ്ല്യുഎല്‍എ) ഓപ്പറേറ്റര്‍മാര്‍, ട്രേഡ് റിസീവബിള്‍ ഡിസ്കൗണ്ടിംഗ് സിസ്റ്റം (ടിആര്‍ഡിഎസ്) പ്ലാറ്റ്ഫോമുകള്‍ എന്നിവയെല്ലാം പ്രാധാന്യത്തിലും അളവിലും വളര്‍ന്നു. ഇതെല്ലാം കണക്കിലെടുത്താണ് റിസര്‍വ് ബാങ്കിന്‍റെ നടപടി.ം നേടുന്നതിന് പ്രാപ്തമാക്കാന്‍ ഉദ്ദേശിക്കുന്നു,” അതില്‍ പറയുന്നു.
പുതിയ നടപടി സമ്പദ് വ്യവസ്ഥയിലെ സെറ്റില്‍മെന്‍റ് റിസ്ക് കുറയ്ക്കുകയും എല്ലാ ഉപയോക്തൃ വിഭാഗങ്ങളിലേക്കും ഡിജിറ്റല്‍ ധനകാര്യ സേവനങ്ങളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. എന്നിരുന്നാലും, ഈ സിപിഎസുകളില്‍ ഇടപാടുകള്‍ തീര്‍പ്പാക്കുന്നതിന് റിസര്‍വ്വ് ബാങ്കില്‍ നിന്നുള്ള ഏതെങ്കിലും ലിക്വിഡിറ്റി സജ്ജീകരണം നേടുന്നതിന് ഈ സ്ഥാപനങ്ങള്‍ക്ക് യോഗ്യതയുണ്ടാകില്ല.
പേയ്മെന്‍റ് ബാങ്കുകളില്‍ വ്യക്തിഗത ഉപഭോക്താവിന് കൈവശം വയ്ക്കാവുന്ന പരമാവധി ബാലന്‍സിന്‍റെ പരിധി ഇരട്ടിയാക്കുന്നതായും കേന്ദ്ര ബാങ്ക് വ്യക്തമാക്കി. അതനുസരിച്ച്, പേയ്മെന്‍റ് ബാങ്കുകളില്‍ ദിവസാവസാനം വ്യക്തിഗത ഉപഭോക്താക്കള്‍ക്ക് പരമാവധി രണ്ട് ലക്ഷം രൂപ ബാലന്‍സ് ചെയ്യാന്‍ കഴിയും. പയ്മെന്‍റുകള്‍ ലൈസന്‍സുചെയ്യുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 2014 നവംബര്‍ 27 ന് പുറത്തിറക്കിയപ്പോള്‍ ഒരു ലക്ഷം രൂപ വരെ ബാലന്‍സ് കൈവശം വയ്ക്കാനാണ് അനുവദിച്ചിരുന്നത്.
വായ്പാ ചെലവ് കുറയ്ക്കുന്നതിനും സാമ്പത്തിക വീണ്ടെടുപ്പിനെ പിന്തുണയ്ക്കുന്നതിനുമായി വിപണിയില്‍ നിന്ന് ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 1 ലക്ഷം കോടി രൂപയുടെ ബോണ്ടുകള്‍ വാങ്ങുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്. ധനകാര്യ മേഖലയിലെ ആസ്തി പുനഃക്രമീകരണ കമ്പനികളെ അവലോകനം ചെയ്യുന്നതിനായി ഒരു സമിതി രൂപീകരിക്കാനും ആര്‍ബിഐ ധനനയ യോഗം ശുപാര്‍ശ ചെയ്തു.