ഫോബ്സ് പട്ടിക : ഏഷ്യയിലെ അതിസമ്പന്നന്‍ അംബാനി; പട്ടികയില്‍ 10 മലയാളികള്‍
- ജാക് മായില്‍ നിന്ന് ഏഷ്യയിലെ അതിസമ്പന്ന കിരീടം അംബാനി തിരിച്ചുപടിച്ചു
- അതിസമ്പന്ന പട്ടികയില്‍ 10 മലയാളികള്‍; മുമ്പില്‍ യൂസഫലി
- 480 കോടി ഡോളറാണ് യൂസഫലിയുടെ സമ്പത്ത്. ബൈജു രവീന്ദ്രനും പട്ടികയില്‍
മുംബൈ: ഏഷ്യയിലെ അതിസമ്പന്നډാരില്‍ ഒന്നാമനെന്ന ടൈറ്റില്‍ തിരിച്ചുപിടിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് അധിപന്‍ മുകേഷ് അംബാനി. ഏറ്റവും സമ്പന്ന ഇന്ത്യക്കാരനായ മുകേഷ് അംബാനിയുടെ സമ്പത്ത് 84.5 ബില്യണ്‍ ഡോളറാണ്. അദ്ദേഹത്തിന് തൊട്ടുപിന്നാലെയുള്ളത് അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിയും എച്ച്സിഎല്‍ സ്ഥാപകന്‍ ശിവ് നാടാറുമാണ്.
ഫോബ്സിന്‍റെ കണക്കുകള്‍ പ്രകാരം ഈ മൂന്ന് ഇന്ത്യക്കാര്‍ക്കും കൂടിയുള്ളത് 100 ബില്യണ്‍ ഡോളറിലധികം സമ്പത്താണ്. ഇന്ത്യക്കാരായ ശതകോടീശ്വരډാരുടെ എണ്ണം ഈ വര്‍ഷം 140 ആയി ഉയര്‍ന്നു. പോയ വര്‍ഷം ഇത് 102 ആയിരുന്നു. ഇവരുടെയെല്ലാം കൂടി സമ്പത്ത് 596 ബില്യണ്‍ ഡോളറായും ഉയര്‍ന്നു. ഓയില്‍ ആന്‍ഡ് ഗ്യാസ് രംഗത്തെ അധിപനായ മുകേഷ് അംബാനി തന്‍റെ വ്യവസായങ്ങള്‍ ടെലികോം റീറ്റെയ്ല്‍ മേഖലകളിലേക്ക് ശക്തമായി വ്യാപിപ്പിച്ചതിലൂടെയാണ് സമ്പത്തില്‍ കുതിപ്പ് രേഖപ്പെടുത്തിയത്. 42 ബില്യണ്‍ ഡോളറാണ് അദാനിയുടെ സമ്പത്ത്.
അദാനി എന്‍റര്‍പ്രൈസസും അദാനി ഗ്രീന്‍ എനര്‍ജിയും മികച്ച പ്രകടനം കാഴ്ച്ചവെച്ചത് ഗൗതം അദാനിക്ക് തുണയായി. രാധാകൃഷ്ണന്‍ ദമാനിയുടെ സ്ഥാനമാണ് അദാനി കൈയടിക്കിയത്. ദമാനിക്ക് പിന്നില്‍ അഞ്ചാം സ്ഥാനത്തുള്ള ഉദയ് കൊട്ടക്കാണ്, 16.5 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്‍റെ സമ്പത്ത്.
ഇന്ത്യന്‍ ശതകോടീശ്വരډാരുടെ പട്ടികയില്‍ 10 മലയാളികളും ഇടം പിടിച്ചു. പ്രമുഖ പ്രവാസി സംരംഭകനും ലുലു ഗ്രൂപ്പ് മേധാവിയുമായ എം എ യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. 480 കോടി ഡോളറാണ് അദ്ദേഹത്തിന്‍റെ സമ്പത്ത്. ആഗോള സമ്പന്ന പട്ടികയില്‍ 589 ഉം ഇന്ത്യന്‍ പട്ടികയില്‍ 26 ഉം ആണ് യൂസഫലിയുടെ സ്ഥാനം.
മലയാളികളുടെ പട്ടികയില്‍ രണ്ടാമനായ ക്രിസ് ഗോപാലകൃഷ്ണന് 330 കോടി ഡോളറിന്‍റെ സമ്പത്താണുള്ളത്. ഇന്‍ഫോസിസ് സഹസ്ഥാപകനായ അദ്ദേഹത്തിന് പിന്നില്‍ രവി പിള്ളയും ബൈജു രവീന്ദ്രനും ഇടം പിടിച്ചിരിക്കുന്നു. റാവിസ് ഗ്രൂപ്പ് അധിപനായ രവി പിള്ളയ്ക്കും ലോകത്തെ ഏറ്റവും വലിയ എജുക്കേഷന്‍ ടെക്നളോജി സ്റ്റാര്‍ട്ടപ്പായ ബൈജൂസിന്‍റെ ഉടമ ബൈജു രവീന്ദ്രനും 250 കോടി ഡോളര്‍ വീതമാണ് സമ്പത്ത്. എസ് ഡി ഷിബുലാല്‍, ജെംസ് ഗ്രൂപ്പിന്‍റെ സണ്ണി വര്‍ക്കി, ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ്, ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, ജോര്‍ജ് തോമസ് മുത്തൂറ്റ്, ടി എസ് കല്യാണരാമന്‍ എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്ന മറ്റ് മലയാളികള്‍.