November 2, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

5.45 ലക്ഷം മുതല്‍ റെനോ കൈഗര്‍  

ബുക്കിംഗ് ആരംഭിച്ചു. വൈകാതെ ഡെലിവറി തുടങ്ങും  

മുംബൈ: റെനോ കൈഗര്‍ സബ്‌കോംപാക്റ്റ് എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 5.45 ലക്ഷം രൂപ മുതലാണ് ഇന്ത്യയിലെങ്ങും പ്രാരംഭ എക്‌സ് ഷോറൂം വില. നാല് വേരിയന്റുകളിലും ആറ് കളര്‍ ഓപ്ഷനുകളിലും ലഭിക്കും. ബുക്കിംഗ് ആരംഭിച്ചു. 11,000 രൂപയാണ് ബുക്കിംഗ് തുക. വൈകാതെ ഡെലിവറി തുടങ്ങും.

എല്‍ഇഡി ഹെഡ്‌ലാംപുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, തടിച്ച വീല്‍ ആര്‍ച്ചുകള്‍, ബോഡി ക്ലാഡിംഗ്, സില്‍വര്‍ റൂഫ് റെയിലുകള്‍, എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍, ഇന്റഗ്രേറ്റഡ് സ്‌പോയ്‌ലര്‍ എന്നിവയാണ് ഡിസൈന്‍ സവിശേഷതകള്‍. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ചാര്‍ജിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഡ്രൈവ് മോഡുകള്‍, ക്രൂസ് കണ്‍ട്രോള്‍, പൂര്‍ണ ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ആംബിയന്റ് ലൈറ്റിംഗ്, പിന്‍ നിരയില്‍ എസി വെന്റുകള്‍, എയര്‍ പ്യുരിഫൈര്‍ എന്നിവ കാറിനകത്തെ വിശേഷങ്ങളാണ്.

1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍ 70 ബിഎച്ച്പി കരുത്തും 96 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 97 ബിഎച്ച്പി കരുത്തും 160 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിക്കുന്നത്. 5 സ്പീഡ് മാന്വല്‍ സ്റ്റാന്‍ഡേഡ് ട്രാന്‍സ്മിഷനാണ്. യഥാക്രമം രണ്ട് എന്‍ജിനുകളുടെയും ഓപ്ഷണല്‍ ട്രാന്‍സ്മിഷനുകളായി എഎംടി, സിവിടി ലഭിക്കും. നാല് എയര്‍ബാഗുകള്‍, ഇബിഡി സഹിതം എബിഎസ്, സ്പീഡ് അലര്‍ട്ട് സിസ്റ്റം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, പിറകില്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയാണ് സുരക്ഷാ ഫീച്ചറുകള്‍.

എനര്‍ജി എംടി ആര്‍എക്‌സ്ഇ        ………………….  5.45 ലക്ഷം  

എനര്‍ജി എംടി ആര്‍എക്‌സ്എല്‍  ………………….6.14 ലക്ഷം  

എനര്‍ജി എംടി ആര്‍എക്‌സ്ടി  ……………………6.60 ലക്ഷം

എനര്‍ജി എംടി ആര്‍എക്‌സ്‌സെഡ്  …………………. 7.55 ലക്ഷം  

ഈസി ആര്‍ എഎംടി ആര്‍എക്‌സ്എല്‍  ………………6.59 ലക്ഷം  

ഈസി ആര്‍ എഎംടി ആര്‍എക്‌സ്ടി  ………………… 7.05 ലക്ഷം  

ഈസി ആര്‍ എഎംടി ആര്‍എക്‌സ്‌സെഡ്  ……………..  8 ലക്ഷം  

ടര്‍ബോ എംടി ആര്‍എക്‌സ്എല്‍  ………………………7.14 ലക്ഷം  

ടര്‍ബോ എംടി ആര്‍എക്‌സ്ടി  …………………7.60 ലക്ഷം  

ടര്‍ബോ എംടി ആര്‍എക്‌സ്‌സെഡ് ………………………… 8.55 ലക്ഷം  

എക്‌സ്‌ട്രോണിക് സിവിടി ആര്‍എക്‌സ്ടി  …………….. 8.60 ലക്ഷം  

എക്‌സ്‌ട്രോണിക് സിവിടി ആര്‍എക്‌സ്‌സെഡ്   ……………    9.55 ലക്ഷം  

Maintained By : Studio3