റിലയന്‍സ് ഇന്റസ്ട്രീസിന് റെക്കോഡ് ആദായം; 5 ജി സേവന വാഗ്ദാനം ഇരട്ടിയാക്കി ജിയോ
1 min read- ഇന്ത്യയെ 2ജി മുക്തമാക്കാനുള്ള ഉദ്യമത്തില്‍ പ്രതിജ്ഞാബദ്ധമെന്ന് മുകേഷ് അംബാനി
- ഓയില്‍-ടു-കെമിക്കല്‍ ബിസിനസ്സിന്റെ വരുമാനം 83,838 കോടി രൂപയായി കുറഞ്ഞു
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) ഡിസംബര്‍ 31-ന് അവസാനിച്ച ത്രൈമാസത്തില്‍ ഏകീകൃത അറ്റാദായത്തില്‍ 12.5 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഏകീകൃത അറ്റാദായം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത 11,640 കോടിയില്‍ നിന്ന് 13,101 കോടി രൂപയായി വര്‍ധിച്ചു. അവലോകന കാലയളവിലെ ഏകീകൃത വരുമാനം 21.10 ശതമാനം ഉയര്‍ന്ന് 1.2 ലക്ഷം കോടി രൂപയായി 137,829 കോടി രൂപയായി. പ്രവര്‍ത്തന ലാഭം 12 ശതമാനം ഉയര്‍ന്ന് 26,094 കോടി രൂപയായി.
ഞങ്ങളുടെ ‘ഡിജിറ്റല്‍ സര്‍വീസസ്’ ബിസിനസ്സിലെ സ്ഥിരമായ വളര്‍ച്ചയും ഉപയോഗിച്ച് ഈ പാദത്തില്‍ ഞങ്ങള്‍ ശക്തമായ പ്രവര്‍ത്തന ഫലങ്ങള്‍ നല്‍കി. 2020 മാര്‍ച്ച് മുതല്‍ റിലയന്‍സ് 50,000 പേരെ കൂടി നിയമിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു,’ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു. റെക്കോഡ് പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ തങ്ങളുടെ 5ജി സേവന വാഗ്ദാനം റിലയന്‍സ് ജിയോ ഇരട്ടിയായി ഉയര്‍ത്തിയിട്ടുണ്ട്.
ഗ്രൂപ്പിന്റെ വയര്‍ലെസ് ഓപ്പറേറ്ററായ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് – ഇന്ത്യയിലെ ഏറ്റവും വലിയ 5ജി, അതിവേഗ നെറ്റ്വര്‍ക്ക് തയ്യാറാക്കുന്നതിനായുള്ള നവീന പരിശോധനകള്‍ ആരംഭിച്ചതായി പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇപ്പോഴും ആവശ്യമായ എയര്‍വേവുകള്‍ ലേലം ചെയ്തിട്ടില്ലാത്തതിനാല്‍ ഇത് എപ്പോള്‍ യാഥാര്‍ത്ഥ്യമാകും എന്നത് വ്യക്തമല്ല. പ്രാദേശികമായി വികസിപ്പിച്ച ഉപകരണങ്ങള്‍ ഉപയോഗിച്ച് പ്രക്ഷേപണ വേഗത പരീക്ഷിക്കുകയാണെന്ന് മുംബൈ ആസ്ഥാനമായുള്ള ഗ്രൂപ്പ്.
കമ്പനിയുടെ ടോപ്പ് ലൈനില്‍ മൂന്നില്‍ രണ്ട് ഭാഗവും സംഭാവന ചെയ്യുന്ന ഓയില്‍-ടു-കെമിക്കല്‍ ബിസിനസ്സിന്റെ വരുമാനം റിപ്പോര്‍ട്ട് ചെയ്ത പാദത്തില്‍ 83,838 കോടി രൂപയായി കുറഞ്ഞു. ഒരു വര്‍ഷം മുമ്പ് ഇത് 1.19 ലക്ഷം കോടി രൂപയായിരുന്നു. എന്നാല്‍ മുന്‍ പാദത്തെ അപേക്ഷിച്ച് 10 ശതമാനം വര്‍ധനയാണിത്.
411 ദശലക്ഷം ഉപയോക്താക്കളുള്ള റിലയന്‍സ് ജിയോ കഴിഞ്ഞ പാദത്തില്‍ നിന്ന് ഡിസംബര്‍ വരെയുള്ള മൂന്ന് മാസങ്ങളില്‍ 15.5 ശതമാനം വര്‍ധന ലാഭത്തില്‍ രേഖപ്പെടുത്തി.
ഡിജിറ്റല്‍ സേവന പ്രവര്‍ത്തനങ്ങളുടെ വരുമാനം ഒരു വര്‍ഷം മുമ്പുള്ള 17,849 കോടിയില്‍ നിന്ന് 23,678 കോടി രൂപയായി ഉയര്‍ന്നു. ടെലികോം ബിസിനസ്സ് കമ്പനിയുടെ വളര്‍ച്ചയില്‍ തുടര്‍ന്നും മുന്നേറുന്നുവെന്ന് സൂചിപ്പിക്കുന്നു. നെറ്റ്‌വര്‍ക്കിലെ ഡാറ്റാ ഉപഭോഗം വര്‍ധിച്ചതിനാല്‍ റിലയന്‍സ് ജിയോയുടെ വരുമാനം മുന്‍പാദത്തെ അപേക്ഷിച്ച് ആറ് ശതമാനം ഉയര്‍ന്ന് 18,492 കോടി രൂപയായി.
ഏറ്റവും പുതിയ ത്രൈമാസ ഫലങ്ങള്‍ റിലയന്‍സിനെ ഒരു ഊര്‍ജ്ജ ഭീമനില്‍ നിന്ന് ടെക്‌നോളജി ടൈറ്റാനാക്കി മാറ്റാനുള്ള അംബാനിയുടെ അഭിലാഷങ്ങളെ ശക്തിപ്പെടുത്തുന്നതാണ്. ഈ വര്‍ഷം രണ്ടാം പകുതിയില്‍ ഇന്ത്യയിലെ ആദ്യത്തെ 5 ജി സേവനം പുറത്തിറക്കുന്നത് ജിയോ ആയിരിക്കുമെന്ന് കഴിഞ്ഞ മാസം കമ്പനി വാഗ്ദാനം ചെയ്തിരുന്നു.
അതേസമയം എതിരാളികള്‍ വാഗ്ദാനം ചെയ്യുന്ന പഴയ 2 ജി സാങ്കേതികവിദ്യയില്‍ ഇപ്പോഴും തുടരുന്ന 300 ദശലക്ഷം ഉപയോക്താക്കളെ ആകര്‍ഷിക്കാനും കമ്പനി ശ്രമിക്കുന്നുണ്ട്. ചെലവു കുറഞ്ഞതും എല്ലായിടത്തും ലഭ്യമായതുമായ 5ജി നെറ്റ് വര്‍ക്കിലൂടെ ഇത് സാധ്യമാക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യയെ 2ജി മുക്തമാക്കാനുള്ള പരിശ്രമത്തില്‍ ജിയായ്ക്ക് നിശ്ചയദാര്‍ഢ്യമുണ്ടെന്ന് മുകേഷ് അംബാനി പ്രസ്താവനയില്‍ പറയുന്നു.
റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വറിന് കീഴിലുള്ള കമ്പനിയുടെ സംഘടിത റീട്ടെയില്‍ ബിസിനസിന്റെ വില്‍പ്പന മുന്‍പാദത്തെ അപേക്ഷിച്ച് 10 ശതമാനം ഇടിഞ്ഞ് 33,018 കോടി രൂപയായി. പ്രാദേശികതലത്തിലെ നിയന്ത്രണങ്ങള്‍ കാരണം റീട്ടെയില്‍ മേഖലയില്‍ തുടരുന്ന ദുര്‍ബലതയെ ഇത് പ്രതിഫലിപ്പിക്കുന്നു.