October 12, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആര്‍ ബി ഐ പ്രഖ്യാപനം തക്ക സമയത്തെ ശരിയായ നടപടി: ഡോ. വി കെ വിജയകുമാര്‍

കൊച്ചി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രഖ്യാപിച്ച നടപടികള്‍ സാമ്പത്തിക മേഖലയെ പ്രചോദിപ്പിക്കുന്നതാണെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് സ്ട്രാറ്റജിസ്റ്റ് ഡോ വി കെ വിജയകുമാര്‍ പറഞ്ഞു. ബിസിനസ് മേഖലയെ സഹായിക്കുന്നതിനും അതുവഴി സാമ്പത്തിക മേഖലയെ പ്രചോദിപ്പിക്കുന്നതിനും തങ്ങള്‍ പ്രതിജ്ഞ ബദ്ധമാണെന്ന് രാജ്യത്തിനും വിപണികള്‍ക്കും വീണ്ടും ഉറപ്പു നല്‍കിയിരിക്കയാണ് റിസര്‍വ് ബാങ്കെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.

അടിയന്തിര ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വായ്പ നല്‍കാന്‍ വാണിജ്യ ബാങ്കുകളെ സജ്ജമാക്കാന്‍ 50000 കോടി രൂപയുടെ റിപ്പോ സൗകര്യം, ചെറുകിട ധനകാര്യ ബാങ്കുകള്‍ക്ക് ത്രിവര്‍ഷ ടിഎല്‍ടിആര്‍ഒ സൗകര്യം, ജി സാപിന്‍റെ അടുത്ത ഇന്‍സ്റ്റാള്‍മെന്‍റ് 35000 കോടി രൂപ, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ചെറു ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന വായ്പ മുന്‍ഗണനാ മേഖലാ ഗണത്തില്‍ പെടുത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങളെല്ലാം ശരിയായ ദിശയില്‍ തക്ക സമയത്തു തന്നെ പ്രഖ്യാപിക്കപ്പെട്ട നടപടികളാണ്. മൊറട്ടോറിയം പ്രഖ്യാപനം ഇല്ലാതിരുന്നത് അനുകൂലമായാണ് വിപണികള്‍ കാണുക. മറ്റൊരു മൊറട്ടോറിയം ആവശ്യമാവുന്ന വിധത്തില്‍ സ്ഥിതി വഷളായിട്ടില്ല എന്നതിന്‍റെ സൂചന കൂടിയാണതെന്ന് ഡോ. വിജയകുമാര്‍ കൂട്ടിച്ചേര്‍ക്കുന്നു.

  30 കഴിഞ്ഞ സ്ത്രീകളില്‍ സന്ധിവാത സാധ്യത കൂടുന്നു

കോവിഡിന്‍റെ രണ്ടാം തരംഗം രാജ്യവ്യാപകമായി പ്രാദേശിക ലോക്ക്ഡൗണുകള്‍ക്ക് ഇടയാക്കിയ പശ്ചാത്തലത്തില്‍ സമ്പദ് വ്യവസ്ഥയിലെ പണമൊഴുക്ക് ദുര്‍ബലമാകുന്നതിനെ പ്രതിരോധിക്കുന്നതിനുള്ള നടപടികളാണ് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്.

Maintained By : Studio3