September 14, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വടക്കുകിഴക്കന്‍ മേഖലയിലെ വിമതരും മ്യാന്‍മാറിലെ ടാറ്റ്മാഡോയും

1 min read

നാഗ, മണിപ്പൂരി, ആസാമീസ് തീവ്രവാദികള്‍ മ്യാന്‍മറിനെ ഇന്ത്യയ്ക്കെതിരായ പ്രവര്‍ത്തനങ്ങളുടെ താവളമായി ഉപയോഗിക്കുന്നത് തുടരുകയാണ്. ഈ കലാപകാരികളെ പുറത്താക്കാനുള്ള ഉദ്ദേശ്യവും കഴിവും മ്യാന്‍മാറിന് ഇല്ലെന്ന് നിരവധി നിരീക്ഷകര്‍ വാദിക്കുന്നുണ്ട്.

ന്യൂഡെല്‍ഹി: വടക്കുകിഴക്കന്‍ മേഖലയിലെ തീവ്രവാദ-വിമത ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങളില്‍ മ്യാന്‍മാറിലെ ഭരണമാറ്റം എങ്ങനെയാകും പ്രതിഫലിക്കുക? പട്ടാള മേധാവികള്‍ വിമര്‍ക്ക് അനുകല നിലപാട് സ്വീകരിക്കുമോ, അതോ ഇന്ത്യയുടെ താല്‍പ്പര്യാര്‍ത്ഥം ഈ ഗ്രൂപ്പുകള്‍ക്കെതിരായ നടപടികള്‍ തുടരുമോ? ഈ ചോദ്യം സ്വാഭാവികമായും ഇപ്പോഴുയരുന്നുണ്ട്. മുന്‍പ് ഇരു രാജ്യങ്ങളും ചേര്‍ന്ന് വടക്കുകിഴക്കന്‍ തീവ്രവാദികള്‍ക്കെതിരെ നിരവധി സംയുക്ത നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ സഹകരണം ഉണ്ടായിരുന്നിട്ടും, 2000-3000 നാഗ, മണിപ്പൂരി, ആസാമീസ് തീവ്രവാദികള്‍ മ്യാന്‍മറിനെ ഇന്ത്യയ്ക്കെതിരായ പ്രവര്‍ത്തനങ്ങളുടെ താവളമായി ഉപയോഗിക്കുന്നത് തുടരുകയാണ്. ഈ കലാപകാരികളെ പുറത്താക്കാനുള്ള ഉദ്ദേശ്യവും കഴിവും മ്യാന്‍മാറിന് ഇല്ലെന്ന് നിരവധി നിരീക്ഷകര്‍ വാദിക്കുന്നുണ്ട്. ഭാവിയിലുണ്ടാകാവുന്ന ഗുരുതരമായ പ്രതിസന്ധികള്‍ ഒഴിവാക്കുന്നതിന് ഇന്ത്യ-മ്യാന്‍മാര്‍ സഹകരണത്തെക്കുറിച്ച് ഗൗരവമായി പുനര്‍വിചിന്തനം നടത്തേണ്ട ഒരു സമയമാണിതെന്ന് അവര്‍ കരുതുന്നു.

ഇന്ത്യയും മ്യാന്‍മാറും തമ്മിലുള്ള സഹകരണത്തിന്‍റെ ആരംഭിച്ചത് 1993 ലാണ്. ഇതിന് പല കാരണങ്ങള്‍ ഉണ്ടായിരുന്നു. തെക്ക്-കിഴക്കന്‍ ഏഷ്യയില്‍ ഇന്ത്യ അതിന്‍റെ സ്വാധീനം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് സഹകരണം വര്‍ധിപ്പിച്ചത്. ഒപ്പം വടക്കുകിഴക്കന്‍ മേഖലയിലെ കലാപകാരികളെ പാര്‍പ്പിക്കുന്നതില്‍നിന്ന് മ്യാന്‍മാറിനെ പിന്തിരിപ്പിക്കുക എന്നതും പ്രധാന ആവശ്യമായിരുന്നു. ഇത് ക്രമേണ മ്യാന്‍മാര്‍ മിലിട്ടറിയായ ടാറ്റ്മാഡോ ഉള്‍ക്കൊള്ളാന്‍ തുടങ്ങി. മറുവശത്ത്, ചൈനയെ അമിതമായി ആശ്രയിക്കുന്നതിനെ മറികടക്കുന്നതിനും ഇന്ത്യയെ പ്രീണിപ്പിക്കുന്നതിനുമായി ടാറ്റ്മാഡോ വിമതവിരുദ്ധ നീക്കങ്ങള്‍ ആരംഭിച്ചു. കലാപകാരികള്‍ക്കെിരായ പ്രവര്‍ത്തനങ്ങള്‍ അവര്‍ ഏകോപിപ്പിക്കുകയും ചെയ്തു. ഇതിനായി ഇന്ത്യ ആയുധങ്ങള്‍ മ്യാന്‍മാറിനു നല്‍കി. ഇത് അവര്‍ പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു. അപ്പോള്‍ കലാപകാരികള്‍ക്കെതിരായ നടപടി അവര്‍ വൈകിപ്പിച്ചു. സഹായം തുടര്‍ന്നും ലഭ്യമാകുമെന്ന പ്രതീക്ഷ ആയിരുന്നിരിക്കാം അതിനു പിന്നില്‍.

  ഐബിഎസ് ഫ്യൂജി ഡ്രീം എയര്‍ലൈന്‍സ്‌ സഹകരണം

എന്നാല്‍ മ്യാന്‍മാര്‍ വടക്കുകിഴക്കന്‍ കലാപകാരികളുടെ വിഷയത്തില്‍ യോജിപ്പിലെത്തുന്നതില്‍ ചൈനയ്ക്ക് താല്‍പ്പര്യമില്ല. കാരണം വിമതരുമായി ഏറ്റവുമധികം സഹകരണം പുലര്‍ത്തുന്നത് ബെയ്ജിംഗാണ്. പല സംഘടനകളുടെയും നേതാക്കള്‍ ചൈനയിലുള്ളതായും കണ്ടെത്തിയിട്ടുണ്ട്. മ്യാന്‍മാര്‍ സൈനികനടപടി ആരംഭിച്ചാല്‍ ഉള്‍ഫ ഉള്‍പ്പെടെയുള്ള സംഘടനകളുടെ നേതാക്കള്‍ ചൈനയിലേക്ക് മാറുകയാണ് പതിവ്. രഹസ്യ ആയുധ വിപണിയിലൂടെ ലാഭം നേടുന്നതിനും ഇന്ത്യയും മ്യാന്‍മാറും തമ്മിലുള്ള അവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും ചൈന വടക്കുകിഴക്കന്‍ പ്രദേശത്തെ കലാപങ്ങള്‍ ഉപയോഗിക്കുന്നത് തുടരുന്നു. ഇക്കാരണത്താല്‍ ഉള്‍ഫ നേതാവ് പരേഷ് ബറുവ പോലും ചൈനയെ അഭയം പ്രാപിക്കുകയും തന്‍റെ സംഘടനക്ക് ആുധങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നു.
സമാന്തരമായി, മ്യാന്‍മാറിലെ വംശീയ വിമതരായ കച്ചിന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആര്‍മി (കെഎഎ), അരകാന്‍ ആര്‍മി (എഎ), ടാ-ആംഗ് നാഷണല്‍ ലിബറേഷന്‍ ആര്‍മി എന്നിവയുമായും ചൈന സഹകരിക്കുന്നു.

മ്യാന്‍മാറിലെയും നോര്‍ത്ത് ഈസ്റ്റിലെയും കലാപകാരികള്‍ക്കുള്ള ചൈനയുടെ ആയുധ വിതരണം പല സംഘടനകളെയും ശക്തിപ്പെടുത്തി എന്നത് വസ്തുതയാണ്. ഇത് ഇപ്പോള്‍ ഇന്ത്യയുടെ കലാദാന്‍ പദ്ധതിക്ക് ഭീഷണിയാണ്. കൊല്‍ക്കത്തയില്‍നിനിന്ന് മ്യാന്‍മാറിലെ സിത്വെ തുറമുഖത്തേക്കുള്ള കടല്‍പ്പാതയാണ് ഈ പദ്ധതി. ഇത് പ്രാവര്‍ത്തികമായാല്‍ വടക്കുകിഴക്കന്‍ മേഖലയുടേയും മ്യാന്‍മാറിന്‍റെയും സാമ്പത്തിക വികസനത്തിന് അത് കാരണമാകും. അതിനാല്‍ അടുത്ത കാലത്തായി ഇന്ത്യയും മ്യാന്‍മാറും ഈ കലാപ സംഘടനകള്‍ക്കെതിരായ സഹകരണം ത്വരിതപ്പെടുത്തിയിരുന്നു.സഹകരണത്തിനായുള്ള വര്‍ദ്ധിച്ചുവരുന്ന ഈ സാഹചര്യതതിലും ടാറ്റ്മാഡോ പ്രതിസന്ധി നേരിടുന്നുണ്ട്. അവരുടെ രാജ്യത്ത് നിരവധി വിഘടന പ്രവര്‍ത്തനങ്ങളെ അവര്‍ക്ക് നേരിടേണ്ടതുണ്ട്. അതിനാല്‍ ഇന്ത്യനതിര്‍ത്തിയില്‍ അവരുടെ സേനയുടെ ജാഗ്രതക്കുറവ് പ്രകടമാണ്.

  വെന്‍റീവ് ഹോസ്പിറ്റാലിറ്റി ഐപിഒയ്ക്ക്

പലസ്ഥലങ്ങളിലും ടാറ്റ്മാഡോ ഉണ്ടാകാറില്ലെന്നും പറയുന്നു. ചുരുക്കിപ്പറഞ്ഞാല്‍ അവരുടെ അതിര്‍ത്തി കാവല്‍ നേര്‍ത്തതാണ്. പലപ്പോഴും താല്‍ക്കാലികവും. ഇത് തീവ്രവാദികളെ തുരത്തുന്നതിന് തടസമാണ്. ഇത് മനസിലാക്കിയ ഇന്ത്യ ഇന്‍റലിജന്‍സ്, സാറ്റലൈറ്റ് ഇമേജുകള്‍, പ്രതിരോധ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിച്ച് മ്യാന്‍മാറിനെ സഹായിക്കുന്നുണ്ട്. എന്നാല്‍, ടാറ്റ്മാഡോയുടെ മൊത്തം സായുധ സേനാംഗങ്ങളില്‍ ഒരു മാറ്റവുമില്ലാതെ, ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ സൈന്യത്തിന്‍റെ നേര്‍ത്ത സാന്നിധ്യമാണ് തുടരുന്നത്. ഇക്കാരണത്താല്‍ കലാപകാരികള്‍ ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുകയോ പ്രവര്‍ത്തനം പുനഃസ്ഥാപിക്കുകയോ ചെയ്യുന്നു.

ഈ വിമത ഗ്രൂപ്പുകളില്‍ ഭൂരിഭാഗവും അതിര്‍ത്തി പ്രദേശങ്ങളിലാണ് തമ്പടിച്ചിരിക്കുന്നത്. അതിനാല്‍ അവര്‍ തമ്മില്‍ അടുത്ത സഹകരണവും ഉണ്ടായിട്ടുണ്ട്. തന്മൂലം, മ്യാന്‍മാറിലെ നിരവധി മണിപ്പൂരി വിമത സംഘടനകള്‍ ഏകോപന സമിതി എന്ന പേരില്‍ ഒരു സംഘം രൂപീകരിച്ചു. പിന്നീട് അവര്‍ അവിടുള്ള ഇന്ത്യന്‍ കലാപകാരികളുടെ മറ്റൊരു സഖ്യമായ യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് വെസ്റ്റേണ്‍ സൗത്ത്-ഈസ്റ്റ് ഏഷ്യയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഈ സഖ്യത്തില്‍ ഉള്‍ഫ, എന്‍എസ്സിഎന്‍ (കെ), എന്‍ഡിഎഫ്ബി മുതലായ നിരവധി സംഘടനകള്‍ ഉള്‍പ്പെടുന്നു. കൂടാതെ ഇന്ത്യന്‍ സേനയ്ക്കെതിരായ 2015 ലെ മാരകമായ ആക്രമണത്തിനും ഇവര്‍ ഉത്തരവാദികളായിരുന്നു. സാഗിംഗിലെ എന്‍എസ്സിഎന്‍ (കെ) ആസ്ഥാനത്തിന് സമീപമായിരുന്നു അവരുടെ മിക്ക താവളങ്ങളും. 2012 ല്‍ സര്‍ക്കാരുമായുള്ള ഒരു കരാറിനെത്തുടര്‍ന്ന് മ്യാന്‍മാറിലെ ചില ചെറിയ നാഗാ പ്രദേശങ്ങളെ എന്‍എസ്സിഎന്‍ (കെ) നിയന്ത്രിക്കുന്നു. എന്നാല്‍, 2019 ല്‍ എന്‍എസ്സിഎന്‍ (കെ) ഉള്‍പ്പെടെ വിമതര്‍ക്കെതിരെ ടാറ്റ്മാഡോ നിരവധി ആക്രമണങ്ങള്‍ നടത്തിയപ്പോള്‍, ഭൂരിഭാഗം കലാപകാരികളും സൈന്യത്തിന്‍റെ മുന്‍ഗണനകള്‍ക്കും പ്രവര്‍ത്തന ശേഷികള്‍ക്കും അതീതമായ മറ്റ് താവളങ്ങളിലേക്ക് മാറി.

  നോര്‍ത്തേണ്‍ ആര്‍ക്ക് ക്യാപിറ്റല്‍ ഐപിഒ

എന്നിരുന്നാലും, മ്യാന്‍മാറിലേക്കുള്ള ഇന്ത്യയുടെ ആയുധവിതരണവും രഹസ്യാന്വേഷണ വിവരങ്ങളുടെ പങ്കുവെയ്ക്കലും വര്‍ധിച്ച സുരക്ഷാ സഹകരണത്തിന് കാരണമായി. ഈ നടപടി നിരവധി തീവ്രവാദികളെ കീഴടങ്ങാനോ ഇന്ത്യയിലേക്ക് മടങ്ങാനോ പ്രേരിപ്പിച്ചു. 2020 ല്‍ മാത്രം 644 വടക്കുകിഴക്കന്‍ തീവ്രവാദികള്‍ കീഴടങ്ങിയത് ഇതിന് ഉദാഹരണമാണ്. എന്നിരുന്നാലും, മ്യാന്‍മറില്‍ നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര കലഹങ്ങള്‍ കലാപങ്ങള്‍ക്ക് പുനരുജ്ജീവനത്തിനുള്ള പുതിയ അവസരങ്ങള്‍ ഉയര്‍ത്തുകയാണ്. ടാറ്റ്മാഡാവില്‍ നിന്ന് കനത്ത നാശനഷ്ടങ്ങള്‍ നേരിട്ട നിരവധി തീവ്രവാദ സംഘടനകള്‍ ഇപ്പോള്‍ അതിജീവിക്കാനും പുനഃസംഘടിപ്പിക്കാനും ബദലുകള്‍ തേടുന്നു.

ഇന്ത്യന്‍ കലാപകാരികള്‍ക്ക് പരിശീലനം, സഹകരണം, പാര്‍പ്പിടം, ആയുധങ്ങള്‍ വില്‍ക്കല്‍ എന്നിവയുടെ നീണ്ട ചരിത്രമുണ്ട് മ്യാന്‍മാറിലെ കചിന്‍ ഇന്‍ഡിപെന്‍ഡന്‍റ് ആര്‍മി (കെഎഎ), അരകന്‍ ആര്‍മി(എഎ) തുടങ്ങിയ സംഘടനകള്‍ക്ക്.നിരവധി മണിപ്പൂരി, ഉല്‍ഫ വിമതരെ പരിശീലിപ്പിക്കുന്നതിനും അഭയം നല്‍കുന്നതിനും കെഎഎയ്ക്ക് പങ്കുണ്ട്. അതുപോലെ, യുഎന്‍എല്‍എഫിന്‍റെയും പ്രീപാക്കിന്‍റെയും മണിപ്പൂരി സംഘടനകളുമായി എഎ സഹകരിക്കുന്നുണ്ട്. നിലവിലുള്ള സഹകരണത്തോടെ, ഈ ഓര്‍ഗനൈസേഷനുകള്‍ ഉടന്‍ തന്നെ പരസ്പരം ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആരംഭിച്ചേക്കാം.

സൈന്യത്തിന്‍റെ വരുമാനത്തിനും ബിസിനസുകള്‍ക്കുമെതിരായ ഉപരോധം ടാറ്റ്മാഡോയെ ചൂഷണത്തിലേക്കും അഴിമതിയിലേക്കും തിരിയാന്‍ പ്രേരിപ്പിക്കുന്നതിനുള്ള ഉയര്‍ന്ന സാധ്യത ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്.ഇന്ത്യന്‍ കലാപകാരികളെ ശല്യപ്പെടുത്താതിരിക്കാന്‍ താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരെ കലാപകാരികള്‍ വിലക്കെടുത്തേക്കാം. അതിനാല്‍, സുരക്ഷാ സഹകരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും നടക്കാനുള്ള സാധ്യത ഏറെയാണ്. വടക്കുകിഴക്കന്‍ പ്രദേശത്ത് പ്രതിസന്ധി ഉടലെടുക്കുന്നതിനുമുമ്പ് ഇരുരാജ്യങ്ങളും അത് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണ്.

Maintained By : Studio3