November 4, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വണ്ണിയര്‍ സമുദായത്തിന് 10.5 ശതമാനം സംവരണം ഉറപ്പുനല്‍കണമെന്ന് പിഎംകെ

1 min read

ചെന്നൈ: കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സംസ്ഥാന നിയമസഭയില്‍ പാസാക്കിയ മോസ്റ്റ് ബാക്ക്വേര്‍ഡ് ക്ലാസ് (എംബിസി) ക്വാട്ട പ്രകാരം വണ്ണിയര്‍ സമുദായത്തിന് 10.5 ശതമാനം സംവരണം ഉറപ്പുനല്‍കണമെന്ന് പട്ടാളി മക്കല്‍ കച്ചി (പിഎംകെ) സ്ഥാപക നേതാവ് എസ്. രാംദോസ് തമിഴ്നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതിന് ഗവര്‍ണര്‍ അനുമതിയും നല്‍കിയിരുന്നു. ഏറ്റവും പിന്നോക്ക വിഭാഗ ക്വാട്ടയില്‍ വണ്ണിയര്‍ സമുദായത്തിന് സംവരണം നിഷേധിക്കാന്‍ അടിസ്ഥാനരഹിതമായ കാരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരരുതെന്ന് അദ്ദേഹം പറഞ്ഞു. എംബിസി ക്വാട്ട പ്രകാരം വണ്ണിയര്‍ക്ക് 10.5 ശതമാനം സംവരണം നടപ്പാക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന പിന്നോക്ക വിഭാഗങ്ങള്‍ക്കും ഏറ്റവും പിന്നോക്ക വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷ ക്ഷേമത്തിനും വേണ്ടിയുള്ള മന്ത്രി എസ്എസ് ശിവശങ്കറിന്‍റെ പ്രസ്താവനക്കെതിരെയാണ് രാംദോസ് രംഗത്തുവന്നത്. ഇതിനെതിരെ ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ നടപ്പാക്കാനാവില്ലെന്നതാണ് ഡിഎംകെ പറയുന്നത്.

  വരുന്നു 1 ലക്ഷം കോടിയുടെ ഗവേഷണ, വികസന, ഇന്നൊവേഷൻ പദ്ധതി (ESTIC)

ഫെബ്രുവരിയില്‍ പാസാക്കിയ ബില്ലിന് ഗവര്‍ണറുടെ അനുമതി ലഭിച്ചതായും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏപ്രില്‍ 1 ന് സര്‍ക്കാര്‍ ഉത്തരവ് (ജിഒ) പ്രസിദ്ധീകരിച്ചതായും രാംദോസ് പറഞ്ഞു. മറ്റ് വകുപ്പുകളും സമാനമായ ഉത്തരവുകളും 10.5 ശതമാനം സംവരണവും പാസാക്കിയിരിക്കണം. സാമൂഹ്യനീതി ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം പിന്നോക്കവര്‍ഗ വകുപ്പ് മന്ത്രിയുടേതാണ്. മറ്റ് വകുപ്പുകള്‍ ഇത് പ്രസിദ്ധീകരിക്കാത്തതിനാല്‍ നിരവധി വണ്ണിയാര്‍ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുകയാണെന്നും പിഎംകെ നേതാവ് പറഞ്ഞു. 69 ശതമാനം സംവരണത്തിനെതിരെ സമാനമായ കേസുകള്‍ സുപ്രീം കോടതിയില്‍ പരിഗണനയിലാണെന്നും എന്നാല്‍ നിയമനങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വണ്ണിയര്‍മാര്‍ക്ക് സംവരണം ഉറപ്പുക്കേണ്ട ഉത്തരവാദിത്തം പിന്നോക്ക വിഭാഗങ്ങളുടെ മന്ത്രിയുടേതാണെന്നും അദ്ദേഹം വ്യക്തമായ ചിത്രം നല്‍കാത്തതിനാല്‍ മുഖ്യമന്ത്രി നയം വ്യക്തമാക്കണമെന്നും പിഎംകെ നേതാവ് പറഞ്ഞു.

  വരുന്നു 1 ലക്ഷം കോടിയുടെ ഗവേഷണ, വികസന, ഇന്നൊവേഷൻ പദ്ധതി (ESTIC)
Maintained By : Studio3