രാജ്യസഭാ തെരഞ്ഞെടുപ്പ്: രണ്ട് സീറ്റുകള്‍ ലക്ഷ്യമിട്ട് ഇടതുപക്ഷം
1 min read
തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകള്‍ നേടാനാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്. നേരത്തെ ഏപ്രില്‍ 12ന് വോട്ടെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇത് മരവിപ്പിച്ചു. പുതിയ കേരള നിയമസഭയെ തെരഞ്ഞെടുക്കുന്നതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം സിപിഎമ്മിനെ അസ്വസ്ഥമാക്കി.ഇതിനെതിരെ നിയമസഭാസെക്രട്ടറിയും എസ് ശര്‍മ എംഎല്‍എയും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് വൈകിച്ചുകൂടാ എന്ന എന്ന കോടതിനിര്‍ദേശം വന്നതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ വോട്ടെടുപ്പിന് സാഹചര്യമൊരുങ്ങിയത്.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 20 ഉം പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 23 ഉം ഏപ്രില്‍ 30 പോളിംഗ് ദിനവുമാണ്. ഏപ്രില്‍ 6 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മെയ് 2 ന് പുറത്തുവരും. തെരഞ്ഞെടുപ്പ് ചരിത്രം ആവര്‍ത്തിക്കുകയാണെങ്കില്‍, നിലവിലെ സര്‍ക്കാരിന് അധികാരത്തുടര്‍ച്ച കിട്ടണമെന്നില്ല. ഈ സാഹചര്യത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിവെക്കുന്നത് ഭരണകക്ഷിയായ ഇടതുപക്ഷത്തിന് വലിയ നഷ്ടമായിരിക്കും.കാരണം യുഡിഎഫ് അധികാരത്തിലെത്തുകയാണെങ്കില്‍ ഇടതുപക്ഷത്തിന് ഒരു സീറ്റ് മാത്രമേ നേടാനാകൂ. ഈ അവസ്ഥ ഒഴിവാക്കുന്നതിനാണ് അവര്‍ ഹൈക്കോടതിയെ സമീപിച്ചത്.
തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ കേന്ദ്രം ഇസിയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു. അതിശയകരമെന്നു പറയട്ടെ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ഒരു വാക്കുപോലും പറഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫ് കൂടിക്കാഴ്ച നടത്തുമെന്നും സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.
കോണ്‍ഗ്രസിലെ വയലാര്‍രവി, മുസ്ലീം ലീഗിന്‍റെ പി വി അബ്ദുള്‍ വഹാബ് , സിപിഎമ്മിലെ കെ കെ രാഗേഷ് എന്നിവരാണ് കാലാവധി പൂര്‍ത്തിയാക്കി രാജ്യസഭയില്‍നിന്ന് പിരിയുന്നത്. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫ് വീണ്ടും വഹാബിനെ രംഗത്തിറക്കാന്‍ തീരുമാനിച്ചു. സിപിഐ എമ്മിന്‍റെ ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തിയ ശേഷമേ സിപിഐ എം സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുകയുള്ളൂ.സി.പി.ഐ-എം രണ്ട് സീറ്റുകളും ഏറ്റെടുക്കുമോ അതോ അവരുടെ സഖ്യകക്ഷികളില്‍ ഏതെങ്കിലും ഒരു സീറ്റ് കൈമാറുമോ എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാക്കായിരിക്കും അന്തിമം.
ധനമന്ത്രി തോമസ് ഐസ്ക്കിനെ പരിഗണിക്കാന്‍ സാധ്യതയുണ്ട്. രണ്ട് ടേമില്‍ നിയമസഭയിലേക്ക് മത്സരിച്ചവരെ ഇത്തണ സിപിഎം ഒഴിവാക്കിയിരുന്നു. ഇതനുസരിച്ച് ഐസനെ സ്ഥാനാര്‍ത്ഥി ആക്കിയിരുന്നില്ല. സി.പി.ഐ-എമ്മിന്‍റെ നിയമങ്ങള്‍ക്കനുസൃതമായി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ടിക്കറ്റ് നിഷേധിച്ച ശേഷം, അദ്ദേഹത്തെ ഉപരിസഭയിലേക്ക് അയച്ചേക്കുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ അക്കാദമിക് ജീവിതം തുടരാന്‍ ഒരു വര്‍ഷത്തെ അവധിക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ പദവി വഹിക്കുന്നതും സിപിഐ-എം ആക്ടിംഗ് സെക്രട്ടറി കൂടിയായതുമായ വിജയരാഘവന്‍റെ പേര് റൗണ്ട് ചെയ്യുന്ന മറ്റൊരു പേരാണ്. അദ്ദേഹത്തിന്‍റെ ഭാര്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിനാല്‍ അത് ലഭിക്കുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.ചെറിയാന്‍ ഫിലിപ്പിന്‍റെ പേരും പരാമര്‍ശിക്കപ്പെടുന്നുണ്ട്.