November 9, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടാറ്റ ഗ്രൂപ്പ് ജീവനക്കാര്‍ക്ക് വാങ്ങാം ഫൗണ്ടേഴ്സ് എഡിഷനില്‍ ടാറ്റ കാറുകള്‍

1 min read

മുംബൈ: ഇന്ത്യയില്‍ 75 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് ടാറ്റ മോട്ടോഴ്സ്. 1945 ലാണ് ജെആര്‍ഡി ടാറ്റ കമ്പനി സ്ഥാപിച്ചത്. തുടക്കത്തില്‍ ലോക്കോമോട്ടീവുകളാണ് നിര്‍മിച്ചിരുന്നത്. 75-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി നിലവിലെ എല്ലാ മോഡലുകളുടെയും ‘ഫൗണ്ടേഴ്സ് എഡിഷന്‍’ പുറത്തിറക്കിയിരിക്കുകയാണ് ടാറ്റ മോട്ടോഴ്സ്. എന്നാല്‍ എല്ലാവര്‍ക്കും ഈ കാറുകള്‍ വാങ്ങാന്‍ കഴിയില്ല. ടാറ്റ ഗ്രൂപ്പ് ജീവനക്കാര്‍ക്കുവേണ്ടി മാത്രമാണ് ടിയാഗോ, ടിഗോര്‍, അള്‍ട്രോസ്, നെക്സോണ്‍, ഹാരിയര്‍ മോഡലുകളുടെ പ്രത്യേക പതിപ്പ് പുറത്തിറക്കിയത്. ചെറിയ ചില മാറ്റങ്ങള്‍ കൂടാതെ ജെആര്‍ഡി ടാറ്റയുടെ കയ്യൊപ്പോടുകൂടിയ പ്രത്യേക ബാഡ്ജാണ് ഫൗണ്ടേഴ്സ് എഡിഷന്‍ കാറുകളുടെ സവിശേഷത.

  എന്‍ട്രിഗാര്‍ സൊല്യൂഷന്‍സ് ടെക്നോപാര്‍ക്കില്‍

കാഴ്ച്ചയില്‍, വരുത്തിയ മാറ്റങ്ങള്‍ പരിമിതമാണ്. ടാറ്റ മോട്ടോഴ്‌സിന്റെ തനതു നിറമായ നീല പശ്ചാത്തലത്തില്‍ അഞ്ച് മോഡലുകളുടെയും മുന്നില്‍ പുതിയ ലോഗോ നല്‍കി. മുന്നിലെ ഫെന്‍ഡര്‍, സി പില്ലര്‍, ടെയ്ല്‍ഗേറ്റ്, ഡാഷ്‌ബോര്‍ഡ് എന്നീ നാലിടങ്ങളിലും ഇന്‍സിഗ്നിയ കാണാം. കാറുകള്‍ വാങ്ങുന്ന ടാറ്റ ഗ്രൂപ്പ് ജീവനക്കാര്‍ക്ക് ഒരു പോസ്റ്റ്കാര്‍ഡ് കൂടി ലഭിക്കും. ഈ മോഡലുകളുടെ ഏതെങ്കിലും ഒരു നിശ്ചിത വേരിയന്റിലാണോ അതോ എല്ലാ വേരിയന്റിലും ഫൗണ്ടേഴ്‌സ് എഡിഷന്‍ ലഭിക്കുമോയെന്ന് ടാറ്റ മോട്ടോഴ്‌സ് വ്യക്തമാക്കിയില്ല.

  സ്വിഗ്ഗി ഐപിഒ നവംബര്‍ 6 മുതല്‍

മെക്കാനിക്കല്‍ കാര്യങ്ങളില്‍ ഒരു കാറിലും മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. അതേ എന്‍ജിന്‍, ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ തുടരുന്നു. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ച 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലാണ് ടിയാഗോ, ടിഗോര്‍ ലഭിക്കുന്നത്. എഎംടി ഓപ്ഷണലായി ലഭ്യമാണ്. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് അള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്കിന്റെ എന്‍ജിന്‍ ഓപ്ഷനുകള്‍. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് മൂന്ന് എന്‍ജിനുകളുടെയും കൂട്ട്. 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളിലാണ് ടാറ്റ നെക്‌സോണ്‍ ലഭിക്കുന്നത്. 6 സ്പീഡ് മാന്വല്‍, ഓപ്ഷണല്‍ എഎംടി എന്നിവയാണ് ഓപ്ഷനുകള്‍. 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ടാറ്റ ഹാരിയറിന് കരുത്തേകുന്നത്. 6 സ്പീഡ് മാന്വല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.

  എന്‍ട്രിഗാര്‍ സൊല്യൂഷന്‍സ് ടെക്നോപാര്‍ക്കില്‍
Maintained By : Studio3