December 9, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ക്യുഎസ് വേള്‍ഡ് റാങ്കിംഗ്സ്: 3 ഐഐടികള്‍ ടോപ് 100ല്‍

1 min read

ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐഐഎസ്സി) നാച്ചുറല്‍ സയന്‍സിലെ മികവില്‍ 92-ാം സ്ഥാനത്താണ്

ന്യൂഡെല്‍ഹി: വ്യത്യസ്ത വിഷയങ്ങളിലെ അക്കാഡമിക് മികവിന്‍റെ അടിസ്ഥാനത്തില്‍ പുറത്തിറക്കുന്ന ക്യുഎസ് വേള്‍ഡ് റാങ്കിംഗ്സില്‍ ഇടം നേടിയിരിക്കുകയാണ് ശ്രദ്ധേയമായ ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ഐഐടി-ബോംബെ എഞ്ചിനീയറിംഗ്, ടെക്നോളജി വിഭാഗത്തില്‍ 49-ാം സ്ഥാനം നേടി. സ്ഥാപനത്തിന്‍റെ എക്കാലത്തെയും മികച്ച പ്രകടനമാണിത്. ഐഐടി ദില്ലി (54), ഐഐടി മദ്രാസ് (94) എന്നിവയാണ് ആദ്യ നൂറില്‍ ഉള്‍പ്പെട്ട മറ്റ് ഇന്ത്യന്‍ സ്ഥാപനങ്ങള്‍ യുഎസ്എയുടെ എംഐടി ഒന്നാം സ്ഥാനം നിലനിര്‍ത്തി.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐഐഎസ്സി) നാച്ചുറല്‍ സയന്‍സിലെ മികവില്‍ 92-ാം സ്ഥാനത്താണ്. ഐഐടി ബോംബെ (114), ഐഐടി മദ്രാസ് (187), ഐഐടി ദില്ലി (210) എന്നിവയും ഈ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. അതുപോലെ, പെട്രോളിയം എഞ്ചിനീയറിംഗ് പ്രോഗ്രാമിന്‍റെ മികവില്‍ ഐഐടി മദ്രാസ് 30-ാം സ്ഥാനം കരസ്ഥമാക്കി. മിനറല്‍, മൈനിംഗ് എഞ്ചിനീയറിംഗ് വിഷയത്തിന്‍റെ റാങ്കിംഗില്‍ ഐഐടി ബോംബെ, ഐഐടി ഖരഗ്പൂര്‍ എന്നിവ യഥാക്രമം 41, 44 സ്ഥാനങ്ങള്‍ നേടി.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

ലൈഫ് സയന്‍സസ്, മെഡിസിന്‍ വിഭാഗത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) 248-ാം സ്ഥാനം നേടി. കലയ്ക്കും മാനവികതയ്ക്കും ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎന്‍യു) 159-ാം സ്ഥാനത്തും ഡെല്‍ഹി സര്‍വകലാശാല 252-ാം സ്ഥാനത്തുമുണ്ട്. സോഷ്യല്‍ സയന്‍സ്, മാനേജ്മെന്‍റ് വിഭാഗത്തില്‍ 208-ാം സ്ഥാനവും ഡെല്‍ഹി സര്‍വകലാശാലയ്ക്കുണ്ട്.

അക്കാഡമിക് തലത്തിലെ ഖ്യാതി, തൊഴിലുടമകള്‍ക്കിടയിലെ ഖ്യാതി, ഗവേഷണ സ്വാധീനം , ഒരു സ്ഥാപനത്തിന്‍റെ ഗവേഷണ ഫാക്കല്‍റ്റിയുടെ ഉല്‍പ്പാദനക്ഷമത എന്നിങ്ങനെ നാല് അളവുകോലുകള്‍ അടിസ്ഥാനമാക്കി പ്രകടനം വിലയിരുത്തിയാണ് ക്യുഎസ് വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിംഗ് കണക്കാക്കുന്നത്. 51 അക്കാദമിക് വിഭാഗങ്ങളിലായി 52 ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 253 പ്രോഗ്രാമുകളുടെ പ്രകടനത്തെക്കുറിച്ച് ക്യുഎസ് റാങ്കിംഗ് സ്വതന്ത്രമായി ലഭ്യമാകുന്ന ഡാറ്റ നല്‍കുന്നു. ഈ പ്രോഗ്രാമുകളില്‍ വിവിധ എഞ്ചിനീയറിംഗ് വിഭാഗങ്ങള്‍ (കെമിക്കല്‍, പെട്രോളിയം, സിവില്‍, മെക്കാനിക്കല്‍), നിയമം, ഡെവലപ്മെന്‍റല്‍ സ്റ്റഡീസ്, ആര്‍ട്സ് എന്നിവ ഉള്‍പ്പെടുന്നു.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്
Maintained By : Studio3