September 14, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

താങ്ങാവുന്ന വിലയില്‍ പിട്രോണ്‍ ബാസ്ബഡ്‌സ് ജെറ്റ്‌സ്

ടിഡബ്ല്യുഎസ് ഇയര്‍ഫോണുകള്‍ക്ക് 999 രൂപയാണ് വില

ന്യൂഡെല്‍ഹി: പിട്രോണ്‍ ബാസ്ബഡ്‌സ് ജെറ്റ്‌സ് ട്രൂ വയര്‍ലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ഇയര്‍ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പിട്രോണിന്റെ ബാസ്ബഡ്‌സ് സീരീസിലെ പുതിയ ഉല്‍പ്പന്നമാണ് ബാസ്ബഡ്‌സ് ജെറ്റ്‌സ്. താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന പിട്രോണ്‍ ഉല്‍പ്പന്നമാണ് ബാസ്ബഡ്‌സ് ജെറ്റ്‌സ്. ടിഡബ്ല്യുഎസ് ഇയര്‍ഫോണുകള്‍ക്ക് 999 രൂപയാണ് വില. ഡാസ്‌ലിംഗ് ബ്ലൂ, റാവിഷിംഗ് വൈറ്റ്, ക്ലാസി ബ്ലാക്ക് എന്നീ കളര്‍ ഓപ്ഷനുകളില്‍ ആമസോണില്‍നിന്ന് വാങ്ങാം.

ടച്ച് സെന്‍സിറ്റീവ് ഇടം സവിശേഷതയാണ്. രണ്ട് ഇയര്‍ബഡുകളിലും പരന്ന ടച്ച് സെന്‍സിറ്റീവ് ഇടം നല്‍കിയിരിക്കുന്നു. കോളുകള്‍, മ്യൂസിക് എന്നിവ കണ്‍ട്രോള്‍ ചെയ്യുന്നതിനും ഗൂഗിള്‍ അസിസ്റ്റന്റ്, സിരി ഉള്‍പ്പെടെയുള്ള വോയ്‌സ് അസിസ്റ്റന്റുകള്‍ ഉപയോഗിക്കുന്നതിനും ഈ ഏരിയ സൗകര്യപ്പെടും.

  കൊച്ചി കപ്പല്‍ശാലയിൽ ഡിസിഐ ഡ്രെഡ്ജ് ഗോദാവരിക്കായി കീല്‍ ഇട്ടു

ഐപിഎക്‌സ്4 വാട്ടര്‍/സ്വെറ്റ് റെസിസ്റ്റന്‍സ് റേറ്റിംഗ്, ബ്ലൂടൂത്ത് 5.0 കണക്റ്റിവിറ്റി, പാസീവ് നോയ്‌സ് കാന്‍സലേഷന്‍ എന്നിവ ഇയര്‍ഫോണുകളുടെ ഫീച്ചറുകളാണ്. ഡീപ്പ് ബാസ് സഹിതം ഹൈഫൈ സ്റ്റീരിയോ സൗണ്ട് ലഭിക്കുന്നതിന് ഓരോ ഇയര്‍ബഡിനും 10 എംഎം ഡൈനാമിക് ഡ്രൈവര്‍ നല്‍കി. പത്ത് മീറ്റര്‍ ദൂരെനിന്നുപോലും ശക്തമായ കണക്റ്റിവിറ്റി ലഭിക്കുന്നതാണ് ബ്ലൂടൂത്ത് 5.0 വേര്‍ഷന്‍. സ്മാര്‍ട്ട്‌ഫോണുമായി പെയര്‍ ചെയ്യുന്നതിന് മൂന്ന് മുതല്‍ അഞ്ച് വരെ സെക്കന്‍ഡ് മാത്രം മതി. കോള്‍ ചെയ്യുന്നതിന് സ്റ്റീരിയോ, മോണോ മോഡുകള്‍ തെരഞ്ഞെടുക്കാന്‍ കഴിയും. ഓരോ ഇയര്‍ബഡിനും ബില്‍റ്റ് ഇന്‍ മൈക് നല്‍കി.

  ഐബിഎസ് ഫ്യൂജി ഡ്രീം എയര്‍ലൈന്‍സ്‌ സഹകരണം

400 എംഎഎച്ച് ബാറ്ററിയുള്ളതാണ് മാഗ്നറ്റിക് കേസ്. രണ്ട് മണിക്കൂര്‍ സമയത്തില്‍ ചാര്‍ജ് ചെയ്യാം. അവശേഷിക്കുന്ന ബാറ്ററി ചാര്‍ജ് എത്രയെന്ന് കാണിക്കുന്ന ഡിജിറ്റല്‍ ഇന്‍ഡിക്കേറ്റര്‍ ലഭിച്ചതാണ് ടിഡബ്ല്യുഎസ് ഇയര്‍ഫോണുകളുടെ കേസ്.

Maintained By : Studio3