Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ക്രോമ ഫയര്‍ ടിവി എഡിഷന്‍ പുറത്തിറക്കി

പ്രധാന സ്ട്രീമിംഗ് സര്‍വീസുകള്‍ കൂടാതെ നിരവധി ആപ്പുകളും ഗെയിമുകളും ഉപയോഗിക്കാന്‍ കഴിയും

ന്യൂഡെല്‍ഹി: ക്രോമ ഫയര്‍ ടിവി എഡിഷന്‍ സ്മാര്‍ട്ട് എല്‍ഇഡി ടിവികള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 32 ഇഞ്ച് മുതല്‍ 55 ഇഞ്ച് വരെയുള്ള വലുപ്പങ്ങളിലും എച്ച്ഡി (1366, 768 പിക്‌സല്‍) മുതല്‍ അള്‍ട്രാ എച്ച്ഡി (3840, 2160 പിക്‌സല്‍) വരെയുള്ള റെസലൂഷനുകളിലും ടിവികള്‍ ലഭിക്കും. പ്രധാന സ്ട്രീമിംഗ് സര്‍വീസുകള്‍ കൂടാതെ നിരവധി ആപ്പുകളും ഗെയിമുകളും ഉപയോഗിക്കാന്‍ കഴിയും.

32 ഇഞ്ച് എച്ച്ഡി വേരിയന്റിന് 17,999 രൂപയും 43 ഇഞ്ച് ഫുള്‍ എച്ച്ഡി വേരിയന്റിന് 29,999 രൂപയും 43 ഇഞ്ച് അള്‍ട്രാ എച്ച്ഡി വേരിയന്റിന് 34,999 രൂപയും 50 ഇഞ്ച് അള്‍ട്രാ എച്ച്ഡി വേരിയന്റിന് 39,999 രൂപയും 55 ഇഞ്ച് അള്‍ട്രാ എച്ച്ഡി വേരിയന്റിന് 46,499 രൂപയുമാണ് വില. ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ മാര്‍ഗങ്ങളിലൂടെ വാങ്ങാം. എല്ലാ മോഡലുകള്‍ക്കും ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ഒരേ വിലയായിരിക്കും. ആമസോണ്‍, ക്രോമ ഓണ്‍ലൈന്‍ സ്‌റ്റോര്‍ എന്നിവിടങ്ങളില്‍നിന്ന് ഓണ്‍ലൈനായി വാങ്ങാം. ക്രോമയുടെ ഓഫ്‌ലൈന്‍ സ്റ്റോറുകളിലും ടെലിവിഷനുകള്‍ ലഭിക്കും.

  ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് ബഹുമതി

വേരിയന്റ് അനുസരിച്ച് വലുപ്പം, റെസലൂഷന്‍ എന്നിവ വ്യത്യാസപ്പെടുമെങ്കിലും ക്രോമ ഫയര്‍ ടിവി എഡിഷന്‍ ടിവികള്‍ക്ക് മിക്ക ഫീച്ചറുകളും സ്റ്റാന്‍ഡേഡായി നല്‍കി. എല്ലാ ടിവികളിലും ‘ഫയര്‍ ടിവി എഡിഷന്‍’ ബ്രാന്‍ഡിംഗ് കാണാന്‍ കഴിയും.

സ്മാര്‍ട്ട് കണക്റ്റിവിറ്റിക്കായി ഫയര്‍ ടിവി ഒഎസിലാണ് പുതിയ ടെലിവിഷനുകള്‍ പ്രവര്‍ത്തിക്കുന്നത്. ആമസോണിന്റെ സ്വന്തം ‘പ്രൈം വീഡിയോ’ സ്ട്രീമിംഗ് സര്‍വീസിനാണ് സോഫ്റ്റ്‌വെയര്‍ പ്രാധാന്യം നല്‍കുന്നത്. നെറ്റ്ഫ്‌ളിക്‌സ്, യൂട്യൂബ്, ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍, സീ5, ആപ്പിള്‍ ടിവി തുടങ്ങി മറ്റ് നിരവധി സര്‍വീസുകളും സപ്പോര്‍ട്ട് ചെയ്യും. ഇവയില്‍ ചില സേവനങ്ങള്‍ക്ക് ഹോട്ട്കീ ഉണ്ടായിരിക്കും. അലക്‌സ വോയ്‌സ് കമാന്‍ഡുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന റിമോട്ട് കണ്‍ട്രോള്‍ കൂടെ ലഭിക്കും. വിവിധ വേരിയന്റുകള്‍ക്ക് അനുസരിച്ച്, മൂന്നുവരെ എച്ച്ഡിഎംഐ പോര്‍ട്ടുകള്‍, രണ്ട് യുഎസ്ബി പോര്‍ട്ടുകള്‍ എന്നിവ ഉണ്ടായിരിക്കും. 60 ഹെര്‍ട്‌സ് ആണ് പരമാവധി റിഫ്രെഷ് റേറ്റ്.

  സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി.പ്രവേശനം: മെയ് അഞ്ച് വരെ അപേക്ഷിക്കാം

ഡോള്‍ബി ആറ്റ്‌മോസ് സഹിതം ഡോള്‍ബി വിഷന്‍, എച്ച്ഡിആര്‍10 ഉള്‍പ്പെടെ എച്ച്ഡിആര്‍ ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നതാണ് അള്‍ട്രാ എച്ച്ഡി വേരിയന്റുകള്‍. എച്ച്ഡി, ഫുള്‍ എച്ച്ഡി വേരിയന്റുകള്‍ എച്ച്ഡിആര്‍ സപ്പോര്‍ട്ട് ചെയ്യില്ലെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ ഡോള്‍ബി ഓഡിയോ സപ്പോര്‍ട്ട് ചെയ്യും. സീരീസിലെ എല്ലാ ടെലിവിഷനുകളും 20 വാട്ട് ശബ്ദമാണ് പുറപ്പെടുവിക്കുന്നത്. ബില്‍റ്റ് ഇന്‍ ബോക്‌സ് സ്പീക്കറുകള്‍ നല്‍കി.

Maintained By : Studio3