പ്രിയങ്കയുടെ ലക്നൗ സന്ദര്‍ശനം 16ലേക്ക് മാറ്റി
ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ലക്നൗ സന്ദര്‍ശനം 16ലേക്ക് മാറ്റി. അടുത്ത വര്‍ഷം ആദ്യം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ 14ന് ലക്നൗ സന്ദര്‍ശിച്ച് തന്‍റെ ‘മിഷന്‍ യുപി’ പദ്ധതി ആരംഭിക്കാനാണ് അവര്‍ തീരുമാനിച്ചിരുന്നത്. പ്രിയങ്ക ഗാന്ധി എല്ലാ ജില്ലാ, നഗര പ്രസിഡന്‍റുമാര്‍ ഉള്‍പ്പെടെ എല്ലാ പ്രദേശ് കമ്മിറ്റികളുമായി കൂടിക്കാഴ്ച നടത്തും. വിവിധ കര്‍ഷക യൂണിയനുകളും കൂടിക്കാഴ്ച നടത്തും.
വിവിധ റിക്രൂട്ട്മെന്‍റ് പ്രശ്നങ്ങളുമായി പൊരുതുന്ന തൊഴിലില്ലാത്ത യുവാക്കളുടെ ഗ്രൂപ്പുകളുമായി അവര്‍ സംവദിക്കും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനായി പ്രകടന പത്രിക തയ്യാറാക്കുന്നതുസംബന്ധിച്ച് വിശദമായ ചര്‍ച്ചയും അവര്‍ നടത്തും. പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗത്തിനുശേഷം സംസ്ഥാനത്തെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ സന്ദര്‍ശനമാണിത്. ഇതുവരെ അവര്‍ ഓണ്‍ലൈന്‍ കൂടിക്കാഴ്ചകള്‍ മാത്രമാണ് നടത്തിയിരുന്നത്. തിങ്കളാഴ്ച ഉത്തര്‍പ്രദേശിലെ തന്‍റെ പാര്‍ട്ടിയുടെ ഉപദേശക സമിതിയുമായി അവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യത്ത് ഇന്ധന വര്‍ധനയ്ക്കും പണപ്പെരുപ്പത്തിനും എതിരെ കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നുണ്ട്. ക്രമസമാധാനം ഉള്‍പ്പെടെയുള്ള ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉന്നയിച്ച് ബിജെപി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനും പാര്‍ട്ടി ശ്രമിക്കുന്നു. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ കൂടുതല്‍ ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുള്ള പ്രതിഷേധങ്ങളും കോണ്‍ഗ്രസ് ലക്ഷ്യമിടുന്നുണ്ട്.