November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബറോഡ ബിഎന്‍പി പാരിബാസ് ഡിവിഡന്റ് യീല്‍ഡ് ഫണ്ട്

1 min read

മുംബൈ: ബറോഡ ബിഎന്‍പി പാരിബാസ് മ്യൂച്വല്‍ ഫണ്ട് ബറോഡ ബിഎന്‍പി പാരിബാസ് ഡിവിഡന്റ് യീല്‍ഡ് ഫണ്ട് അവതരിപ്പിച്ചു. ലാഭവിഹിതം നല്‍കുന്ന ഓഹരികളില്‍ നിക്ഷേപിക്കുന്ന ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി സ്‌കീമാണിത്. മൂലധന നേട്ടംവഴിയും ലാഭവിഹിതത്തില്‍നിന്നുള്ള വരുമാനംവഴിയും ഓഹരി നിക്ഷേപത്തില്‍നിന്ന് സമ്പത്ത് സൃഷ്ടിക്കാം. ഈ തന്ത്രം ലാഭവിഹിതം നല്‍കുന്ന കമ്പനികളില്‍ നിക്ഷേപിക്കുകയും വളര്‍ച്ചയില്‍നിന്നുള്ള നേട്ടം സ്വന്തമാക്കുകയും ചെയ്യാന്‍ ഉപകരിക്കുന്നു. പുതിയ ഫണ്ട് ഓഫര്‍(എന്‍എഫ്ഒ) 2024 ഓഗസ്റ്റ് 22 ന് ആരംഭിച്ച് സെപറ്റംബര്‍ അഞ്ചിന് അവസാനിക്കും.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

ഫണ്ട് സ്ഥിരമായി ലാഭവിഹിതം നല്‍കുന്ന സുസ്ഥിരമായ പണമൊഴുക്കുള്ള കമ്പനികളില്‍ നിക്ഷേപിക്കാന്‍ ലക്ഷ്യമിടുന്നു. സ്ഥിരമായ ലാഭവിഹിതം, ഓഹരി തിരികെവാങ്ങല്‍ എന്നിവയോടൊപ്പം വളര്‍ച്ചയുള്ള കമ്പനികളില്‍ നിക്ഷേപിക്കുകയെന്നതാണ് സമീപനം. ഉയര്‍ന്ന പണമൊഴുക്കും സ്ഥിരമായി ലാഭവിഹിത ചരിത്രവുമുള്ള കമ്പനികളിലാണ് ഫണ്ട് നിക്ഷേപം നടത്തുക. അഞ്ച് തലത്തിലുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് ഓഹരികള്‍ തിരഞ്ഞെടുക്കുക. ലാഭവീതംമാത്രം നോക്കാതെ വിപണി മൂല്യം, ആകര്‍ഷകമായ മൂല്യനിര്‍ണയം എന്നിവകൂടി പരിഗണിച്ചുകൊണ്ടാകും പോര്‍ട്ട്‌ഫോളിയോ രൂപപ്പെടുത്തുക. 24 വര്‍ഷത്തിലേറെ പരിചയമുള്ള ബറോഡ ബിഎന്‍പി പാരിബാസ് എഎംസിയിലെ ഇക്വിറ്റി വിഭാഗം സീനിയര്‍ ഫണ്ട് മാനേജരും വിദഗ്ധനുമായ ശിവ് ചനാനിയാണ് ബറോഡ ബിഎന്‍പി പാരിബാസ് ഡിവിന്‍ഡന്റ് യീല്‍ഡ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. ‘2020 സാമ്പത്തികവര്‍ഷം മുതല്‍ നിഫ്റ്റി 500 വിഭാഗങ്ങളില്‍ നടത്തിയ പഠന മനുസരിച്ച് ലാഭവിഹിതം നല്‍കുന്ന കമ്പനികള്‍ക്ക് ലാഭവിഹിതം നല്‍കാത്തകമ്പനികളേക്കാള്‍ ഉയര്‍ന്ന ശരാശരി ഓഹരി വരുമാനം ഉണ്ടായിരിക്കും. 2024 സാമ്പത്തിക വര്‍ഷത്തില്‍ ലാഭവിഹിതം നല്‍കാത്ത കമ്പനികള്‍ക്ക് ശരാശരി 13.4*ശതമാനത്തേക്കാള്‍ 20.5 ശതമാനം ആര്‍ഒഇ ഉണ്ടായിരുന്നു. ഓഹരി ഉടമ-സൗഹൃ മാനേജുമെന്റ് രീതികളോടൊപ്പം ഉയര്‍ന്ന നിലവാരമുള്ള ബിസിനസുകളുടെ പോര്‍ട്ട്‌ഫോളിയോയില്‍ നിക്ഷേപിക്കാന്‍ ഫണ്ട് ലക്ഷ്യമിടുന്നു’ ബറോഡ ബിഎന്‍പി പാരിബാസ് എഎംസി സിഇഒ സുരേഷ് സോണി പറയുന്നു.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം
Maintained By : Studio3