Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോവിഡ് പ്രതിരോധം : മൂന്നാം തരംഗം തടയുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി

കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാം തരംഗം തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം

ന്യൂഡെല്‍ഹി: കോവിഡ് സാഹചര്യം കണക്കിലെടുത്ത് തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, ഒഡീഷ, മഹാരാഷ്ട്ര, കേരള മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഓണ്‍ലൈനായാണ് മുഖ്യമന്ത്രിമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്.

കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നത് പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഇതില്‍ അദ്ദേഹം ആശങ്ക അറിയിക്കുകയും ചെയ്തു. കോവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് എല്ലാവരും ഓര്‍മിക്കണമെന്നും മൂന്നാം തരംഗം തടയാനുള്ള എല്ലാ നടപടികളും സംസ്ഥാനങ്ങള്‍ സ്വീകരിക്കണമെന്നും മോദി ആവശ്യപ്പെട്ടു.

  ടൊയോട്ട ഹൈലൈക്സ് എക്സ്പ്ലോറർ

സൂക്ഷ്മ കണ്ടെയ്മെന്‍റ് സോണുകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ 80 ശതമാനം കോവിഡ് കേസുകളും ആറ് സംസ്ഥാനങ്ങളില്‍ നിന്നാണ്. ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ്, വാക്സിനേറ്റ് എന്ന മുദ്രാവാക്യത്തില്‍ ഊന്നിയാണ് മുന്നോട്ടുപോകേണ്ടതെന്നും മോദി ഓര്‍മിപ്പിച്ചു.

വൈറസിന്‍റെ തുടര്‍ ജനിതകമാറ്റം പോലെയുള്ള വെല്ലുവിളികളെ അതിജീവിക്കാന്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

ആഘോഷങ്ങളൊന്നും നടത്താന്‍ സമയമായിട്ടില്ല. വാക്സിനേഷന്‍റെയും കോവിഡ് ടെസ്റ്റുകളുടെയും എണ്ണം കൂട്ടണമെന്നും ഗ്രാമീണ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും മോദി ആവശ്യപ്പെട്ടു.

  രാജ്യത്തെ തൊഴിലവസരങ്ങളുടെ കാര്യത്തില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടാകും: ആഷിഷ്കുമാര്‍ ചൗഹാന്‍

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഓഗസ്റ്റ് അവസാനത്തില്‍ ഉണ്ടാകുമെന്നാണ് ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Maintained By : Studio3