September 19, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മെഗാ ഐപിഒ, പേടിഎം 16,600 കോടി സമാഹരിക്കും

1 min read
  • ഐപിഒയിലൂടെ ലഭിക്കുന്ന തുക ഏറ്റെടുക്കലിനായി പേടിഎം വിനിയോഗിച്ചേക്കും
  • 8,300 കോടി രൂപയുടെ പുതിയ ഓഹരികള്‍ വില്‍പ്പനയ്ക്ക്
  • നിലവിലെ നിക്ഷേപകര്‍ 8,300 കോടിയുടെ ഓഹരികള്‍ വിറ്റഴിക്കും

മുംബൈ: ഡിജിറ്റല്‍ പേമെന്‍റ്സ് പ്ലാറ്റ്ഫോമായ പേടിഎമ്മിന്‍റെ മാതൃസ്ഥാപനമായ വണ്‍97 കമ്യൂണിക്കേഷന്‍സ് ഐപിഒ(പ്രഥമ ഓഹരി വില്‍പ്പന)യ്ക്കായുള്ള ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പക്റ്റസ് വെള്ളിയാഴ്ച്ച സെബിക്ക് സമര്‍പ്പിച്ചു.

സോഫ്റ്റ് ബാങ്ക് പിന്തുണയ്ക്കുന്ന പേടിഎം ഐപിഒയിലൂടെ 16,600 കോടി രൂപ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. 8,300 കോടി രൂപയുടെ പുതിയ ഓഹരികള്‍ ഇഷ്യു ചെയ്യും. നിലവിലെ നിക്ഷേപകര്‍ 8,300 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്യും. രാജ്യത്തെ ഏറ്റവും വലിയ ഐപിഒ ആയി ഇത് മാറും.

  ആക്സിസ് ബാങ്ക് വെല്‍ത്ത് മാനേജ്മെന്‍റ് സേവനം വ്യാപിപ്പിക്കുന്നു

പേടിഎമ്മിലെ പ്രധാന നിക്ഷേപകര്‍

വിജയ് ശേഖര്‍ ശര്‍മ
ബെര്‍ക്ഷയര്‍ ഹത്താവെ
സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ്
ആന്‍റ് ഗ്രൂപ്പ്
എലവേഷന്‍ കാപിറ്റല്‍
സയ്ഫ് പാര്‍ട്ണേഷ് ഇന്ത്യ


പേടിഎമ്മിലെ ഏറ്റവും വലിയ നിക്ഷേപകരായ ചൈനയുടെ ആലിബാബ ഗ്രൂപ്പും ജപ്പാന്‍റെ സോഫ്റ്റ് ബാങ്കും വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ ഇലവേഷന്‍ കാപ്പിറ്റലും തങ്ങളുടെ ഓഹരികള്‍ വില്‍ക്കും. സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മയും ഓഹരികള്‍ വില്‍ക്കും. ആലിബാബയുടെ ഓഹരികള്‍ വിറ്റഴിയുന്നതോടെ ചൈനീസ് പിന്തുണയുള്ള കമ്പനിയെന്ന പ്രതിച്ഛായ മാറിക്കിട്ടും പേടിഎമ്മിന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കലിന്‍റെ ഏറ്റവും വലിയ ഗുണഭോക്താക്കളായിരുന്നു പേടിഎം. എന്നാല്‍ ഈ നേട്ടമെല്ലാം കൊയ്യുന്നത് ചൈനയ്ക്ക് പ്രധാന പങ്കാളിത്തമുള്ള കമ്പനിയാണെന്ന ആക്ഷേപം വ്യാപകമായി ഉയര്‍ന്നിരുന്നു. തങ്ങള്‍ ചൈനീസ് കമ്പനിയല്ലെന്ന് പ്രഖ്യാപിക്കേണ്ട അവസ്ഥ വരെ പേടിഎം സ്ഥാപകനായ വിജയ് ശേഖര്‍ ശര്‍മയ്ക്ക് വന്നു.

  സ്‌കോളര്‍ഷിപ്പുമായി മഹീന്ദ്ര

ഐപിഒയിലൂടെ പേടിഎമ്മിന്‍റെ മൂല്യം 25 ബില്യണ്‍ ഡോളറിനും 30 ബില്യണ്‍ ഡോളറിനും ഇടയ്ക്കായി ഉയരും എന്നാണ് കരുതുന്നത്. പേടിഎം ഐപിഒ വിജയകരമായി നടന്നാല്‍ 2010ല്‍ നടന്ന കോള്‍ ഇന്ത്യയുടെ ഐപിഒ സൃഷ്ടിച്ച റെക്കോഡാണ് തിരുത്തപ്പെടുന്നത്. അന്ന് ഐപിഒയിലൂടെ കോള്‍ ഇന്ത്യ സമാഹരിച്ചത് 15,000 കോടി രൂപയായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ഐപിഒ ഇതുവരെ അതാണ്.


പേടിഎം ഉപഭോക്താക്കള്‍

2018: 200 മില്യണ്‍

2019: 260 മില്യണ്‍

2020: 300 മില്യണ്‍

2021: 350 മില്യണ്‍


ഫോണ്‍പേ, ഗൂഗിള്‍ പേ, ആമസോണ്‍ പേ, ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്സാപ്പ് പേ തുടങ്ങിയവരാണ് ഡിജിറ്റല്‍ പേമെന്‍റ് രംഗത്ത് പേടിഎമ്മിന്‍റെ പ്രധാന എതിരാളികള്‍. ഇ-കൊമേഴ്സിലാകട്ടെ ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍, അജിയോ പോലുള്ള വമ്പډാരും കമ്പനിക്ക് വെല്ലുവിളിയാണ്.

  ഓണക്കാലത്ത് റെക്കോര്‍ഡ് വില്‍പ്പനയുമായി മില്‍മ

ഐപിഒയിലൂടെ സമാഹരിക്കുന്ന തുക പേമെന്‍റ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്താനും പുതിയ ഏറ്റെടുക്കലുകള്‍ക്കും ഉപയോഗപ്പെടുത്താനാണ് പേടിഎമ്മിന്‍റെ തീരുമാനം.

ഐസിഐസിഐ സെക്യൂരിറ്റീസ്, ആക്സിസ് ക്യാപിറ്റല്‍, മോര്‍ഗന്‍ സ്റ്റാന്‍ലി, സിറ്റിഗ്രൂപ്പ് ഇന്‍ക്, ജെപി മോര്‍ഗന്‍ ചേസ് തുടങ്ങിയവരാണ് ഐപിഒയില്‍ പേടിഎമ്മിനെ ഉപദേശിക്കുന്നത്. അണ്‍ലിസ്റ്റഡ് മാര്‍ക്കറ്റില്‍ പേടിഎം ഓഹരികള്‍ക്ക് പൊള്ളുന്ന വിലയാണിപ്പോള്‍.

Maintained By : Studio3