മോദി സ്വീകരിച്ചത് ഭാരത് ബയോടെക്കിന്‍റെ കോവാക്സിന്‍
1 min readപ്രധാനമന്ത്രി ആദ്യഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചു
ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു. ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്നും (എയിംസ്) മാര്‍ച്ച് 1 രാവിലെയാണ് മോദി വാക്സിന്‍ സ്വീകരിച്ചത്. 60 വയസ്സിനു മുകളിലുള്ളവരും 45 വയസ്സിനു മുകളിലുള്ള രോഗബാധിതര്‍ക്കും മാര്‍ച്ച് 1 മുതല്‍ വാക്സിനേഷന്‍ നല്‍കിത്തുടങ്ങി. ഭാരത് ബയോടെക്കിന്‍റെ കോവാക്സിന്‍ ആയിരുന്നു പ്രധാനമന്ത്രിക്ക് നല്‍കിയത്. കോവിഡ് പ്രതിരോധ വാക്സിന്‍റെ ആദ്യഡോസ് സ്വീകരിച്ചതായി അദ്ദേഹം ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു.
വാക്സിനേഷന്‍ സമയത്ത് മോദി ആസാമില്‍ നിന്നുള്ള ഒരു ‘ഗംച’ (സ്കാര്‍ഫ്) ധരിച്ചിരുന്നു. ഇത് ആ സംസ്ഥാനത്തുനിന്നുള്ള സ്ത്രീകളുടെ അനുഗ്രഹത്തിന്‍റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. പ്രധാനമന്ത്രി പല അവസരങ്ങളിലും ഇത് ധരിക്കുന്നതായി കണ്ടിട്ടുമുണ്ട്. പുതുച്ചേരിയില്‍നിന്നുള്ള നേഴ്സായ പി നിവേദയാണ് പ്രധാനമന്ത്രിക്ക് വാക്സിന്‍ ഡോസ് നല്‍കിയത്. കേരളത്തില്‍നിന്നുള്ള റോസമ്മ അനില്‍ സഹായി ആയി ഒപ്പമുണ്ടായിരുന്നു. ആശുപത്രിയിലെ തിരക്ക് ഒഴിവാക്കുന്നതിനായി പ്രധാനമന്ത്രി രാവിലെ 6.25 ന് കുത്തിവെയ്പ് എടുക്കാന്‍ തീരുമാനിച്ചു. ആശുപത്രിയില്‍ അരമണിക്കൂറോളം നിരീക്ഷണത്തിലായിരുന്ന അദ്ദേഹം രാവിലെ 7 മണിയോടെ തിരിച്ചുപോവുകയും ചെയ്തു.
വാക്സിന്‍ എടുക്കാന്‍ അര്‍ഹരായ എല്ലാവരും പ്രതിരോധ കുത്തിവെയ്പിനായി തയ്യാറാകണമെന്ന് വാക്സിനേഷന്‍ സ്വീകരിച്ചശേഷം പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. നമുക്ക് ഒരുമിച്ച് ഇന്ത്യയെ കോവിഡ് മുക്തമാക്കാം. കോവിഡ് -19 നെതിരായ ആഗോള പോരാട്ടത്തെ ശക്തിപ്പെടുത്തുന്നതിന് നമ്മുടെ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും അതിവേഗത്തില്‍ പ്രവര്‍ത്തിച്ചു എന്നത് ശ്രദ്ധേയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
തിങ്കളാഴ്ച മുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്‍നിര പോരാളികള്‍ക്കും ശേഷം വാക്സിനേഷന്‍റെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുന്ന 27 കോടി ആളുകളിലേക്ക് ഇപ്പോള്‍ നടക്കുന്ന വാക്സിനേഷന്‍ ഡ്രൈവ് എത്തിച്ചേരുമെന്നാണ് കരുതുന്നത്. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ കുത്തിവയ്പ്പ് സൗജന്യമായി നല്‍കും. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ കുത്തിവയ്പ്പ് സൗജന്യമായി നല്‍കും. കൂടാതെ തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും വാക്സിന്‍ ലഭ്യമാകും. എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ ുപഭോക്താക്കള്‍ പണം നല്‍കേണ്ടിവരും. സ്വകാര്യ ആശുപത്രികള്‍ വാക്സിനുകള്‍ക്ക് 150 രൂപയും കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സര്‍വീസ് ചാര്‍ജായ 100 രൂപയും ഈടാക്കും. ആയുഷ്മാന്‍ ഭാരത്-പിഎംജെഎയുടെ കീഴില്‍ എംപാനല്‍ ചെയ്ത പതിനായിരത്തോളം ആശുപത്രികളും സിജിഎച്ച്എസിന് കീഴിലുള്ള 687 ആശുപത്രികളും കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളായി (സിവിസി) സംസ്ഥാനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും.
സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും വാക്സിനേഷന്‍ കേന്ദ്രങ്ങളെ അടിസ്ഥാനമാക്കി അപ്പോയിന്‍റ്മെന്‍റ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം കോവിന്‍ പോര്‍ട്ടല്‍ നല്‍കും. വാക്സിനേഷന്‍ സമയത്ത് ആധാര്‍ കാര്‍ഡ്, ഇലക്ടറല്‍ ഫോട്ടോ ഐഡന്‍റിറ്റി കാര്‍ഡ് (ഇപിസി); കൂടാതെ 45 വയസ്സിനും 59 വയസ്സിനും ഇടയില്‍ പ്രായമുള്ള പൗരന്മാര്‍ക്കുള്ള കോമോര്‍ബിഡിറ്റി സര്‍ട്ടിഫിക്കറ്റ് എന്നിവ കരുതണം.