December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വാക്സിന്‍: കോ-വിന്‍ പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

1 min read

ന്യൂഡെല്‍ഹി: അറുപത് വയസിനുമുകളില്‍ പ്രായമുള്ളവര്‍ക്കും 45കഴിഞ്ഞ രോഗങ്ങളുള്ള പൗരന്മാര്‍ക്കുമുള്ള കോവിഡ് വാക്സിനേഷന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. കോ-വിന്‍ പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ തിങ്കളാഴ്ച രാവിലെ 9 മണിക്ക് തന്നെ ആരംഭിച്ചു. ഇതിലൂടെ വാകിസനെടുക്കാനുള്ള സൗകര്യപ്രദമായ തീയതിയും കേന്ദ്രവും തെരഞ്ഞെടുക്കാനാകും. ആരോഗ്യസേതു ആപ്പിലും ഇതിനുള്ള സൗകര്യമുണ്ടാകും.

‘ഒരു വ്യക്തിക്ക് കോ-വിന്‍ അല്ലെങ്കില്‍ ആരോഗ്യസേതുവില്‍ രാവിലെ 9 മുതല്‍ 3 വരെ ആ ദിവസം അല്ലെങ്കില്‍ മറ്റൊരു ദിവസത്തിനായി ബുക്ക് ചെയ്യാന്‍ കഴിയും. വാക്സിനേഷനായി ഒരു ദിവസം ബുക്കുചെയ്യുമ്പോള്‍ രണ്ടാം ഡോസിനുള്ള ദിവസവും സ്വയം രജിസ്റ്റര്‍ ചെയ്യപ്പെടും. എന്നിരുന്നാലും, ഗുണഭോക്താക്കള്‍ രണ്ടാമത്തെ ഡോസിനായി സ്ലോട്ടുകള്‍ ബുക്ക് ചെയ്യാന്‍ ആവശ്യപ്പെടും. ഒരു ഗുണഭോക്താവ് ആദ്യ ഡോസ് അപ്പോയിന്‍റ്മെന്‍റ് റദ്ദാക്കിയാല്‍ രണ്ട് ഡോസുകളുടെയും സ്ലോട്ടുകള്‍ റദ്ദാക്കപ്പെടുമെന്ന് രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. അജീത് ജെയിന്‍ പറഞ്ഞു.

  വസന്തോത്സവം -2024': ഡിസംബര്‍ 24 മുതല്‍

യോഗ്യതയുള്ള ഗുണഭോക്താക്കള്‍ക്ക് അവരുടെ മൊബീല്‍ നമ്പര്‍ വഴി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. ഒരു വ്യക്തിക്ക് ഒരു മൊബീല്‍ നമ്പര്‍ ഉപയോഗിച്ച് നാല് ഗുണഭോക്താക്കളെ വരെ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. എന്നിരുന്നാലും, ഗുണഭോക്താക്കള്‍ പ്രത്യേകമായി തിരിച്ചറിയല്‍ തെളിവുകള്‍ ഹാജരാക്കണം. ‘ഒരു മൊബീല്‍ നമ്പറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാവര്‍ക്കും മൊബീല്‍ നമ്പര്‍ ഒഴികെ പൊതുവായി ഒന്നും തന്നെയില്ല. അത്തരം ഓരോ ഗുണഭോക്താവിനും ഫോട്ടോ ഐഡി കാര്‍ഡ് നമ്പര്‍ വ്യത്യസ്തമായിരിക്കണം,’ ജെയിന്‍ കൂട്ടിച്ചേര്‍ത്തു. ആധാര്‍ കാര്‍ഡ് ,ഇലക്ടറല്‍ ഫോട്ടോ ഐഡന്‍റിറ്റി കാര്‍ഡ് (ഇപിഐസി), പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, എന്‍പിആര്‍ സ്മാര്‍ട്ട് കാര്‍ഡ്, ഫോട്ടോയുമൊത്തുള്ള പെന്‍ഷന്‍ രേഖ എന്നിവയാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷനായി ഉപയോഗിക്കാന്‍ കഴിയുന്ന ഏഴ് ഫോട്ടോ ഐഡന്‍റിറ്റി രേഖകള്‍.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്

ലോകത്തിലെ ഏറ്റവും വലിയ കുത്തിവയ്പ്പ് പ്രവര്‍ത്തനത്തിന്‍റെ രണ്ടാം ഘട്ടത്തില്‍ പതിനായിരത്തോളം സര്‍ക്കാര്‍ മെഡിക്കല്‍ കേന്ദ്രങ്ങളിലും 20,000 ത്തിലധികം സ്വകാര്യ ആശുപത്രികളിലും 27 കോടി ആളുകള്‍ക്ക് വാക്സിന്‍ നല്‍കും. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സിന്‍ സൗജന്യമണ്. സ്വകാര്യ ആശുപത്രികള്‍ക്ക് ഒരു ഡോസിന് 250 രൂപ വരെ ഈടാക്കാം.

 

 

Maintained By : Studio3