ഇന്ത്യയിലെ ഉപയോഗത്തിന് അനുമതിക്കായി ചര്‍ച്ച നടത്തുന്നു: ഫൈസര്‍
1 min readന്യൂഡെല്‍ഹി: കോവിഡ് 19നെ പ്രതിരോധിക്കുന്നതിനുള്ള ഫൈസര്‍-ബയോടെക് വാക്സിന്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നതിന് വേഗത്തില്‍ അംഗീകാരം ലഭിക്കുന്നതിനായി സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് ആഗോള ഫാര്‍മ വമ്പന്‍ ഫൈസര്‍ വ്യക്തമാക്കി. കമ്പനി ചെയര്‍മാനും സിഇഒയുമായ ആല്‍ബര്‍ട്ട് ബൗര്‍ലയാണ് ഇന്നലെ മാധ്യമങ്ങളോട് ഇക്കാര്യം വിശദീകരിച്ചത്.
ഇന്ത്യയിലെ സര്‍ക്കാര്‍ രോഗപ്രതിരോധ പദ്ധതിക്കു വേണ്ടി ലാഭേച്ചയില്ലാതെ വാക്സിന്‍ എത്തിക്കുന്ന തരത്തിലുള്ള വില വാഗ്ദാനം ചെയ്തു. തങ്ങളുടെ വാക്സിന്‍ ഇന്ത്യയില്‍ ലഭ്യമാക്കുന്നതിനായി സര്‍ക്കാരുമായുള്ള ഇടപഴകല്‍ തുടരുന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഈ പകര്‍ച്ചവ്യാധി അവസാനിപ്പിക്കുന്നതിന് വാക്സിനുകള്‍ നിര്‍ണായകമാണെന്ന് ഫൈസറിന് അറിയാം. ഞങ്ങളുടെ അപേക്ഷ മാസങ്ങള്‍ക്കുമുമ്പ് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും നിര്‍ഭാഗ്യവശാല്‍, ഞങ്ങളുടെ വാക്സിന്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടില്ല, “ബൗര്‍ല തന്‍റെ ലിങ്ക്ഡ് ഇന്‍ പോസ്റ്റില്‍ പങ്കുവെച്ചതായി ഫൈസര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് അയച്ച മെയിലില്‍ പറഞ്ഞു.