മുംബൈയില്‍ പെട്രോള്‍ വില 94.36 രൂപ
1 min readആഗോള ക്രൂഡ് വില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുത്തനെ ഉയര്‍ന്നു. ന്യൂഡെല്‍ഹിയില്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില യഥാക്രമം 25 പൈസയും 30 പൈസയും വര്‍ധിച്ചു. പെട്രോളിന് ഇപ്പോള്‍ ലിറ്ററിന് 87.85 രൂപയും ഡീസലിന് 78.03 രൂപയുമാണ് ദേശീയ തലസ്ഥാനത്ത്.
മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 94.36 രൂപയിലെത്തി. 84.94 രൂപയാണ് ഡീസലിന് മുംബൈയിലെ വില. ചരിത്രത്തില്‍ ആദ്യമായി പെട്രോള്‍ വില 100 രൂപയില്‍ എത്താനുള്ള സാധ്യതയും വിദൂരമല്ലായെന്നാണ് വിലയിരുത്തല്‍.