Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യാ-റഷ്യ ഉഭയകക്ഷി ബന്ധത്തില്‍ വിള്ളല്‍; അനുകൂല നിലപാടുകളില്‍ മാറ്റം

1 min read

കഴിഞ്ഞവര്‍ഷത്തെ ഉച്ചകോടി മാറ്റിവെച്ചു

ഇന്തോ-പസഫിക് മേഖല സംബന്ധിച്ച് അഭിപ്രായ വ്യത്യാസം

ക്വാഡ് സഹകരണത്തിലും മോസ്കോയ്ക്ക് അതൃപ്തി; പിന്നില്‍ ചൈനയെന്ന് നിഗമനം

പാക്കിസ്ഥാനുമായി പ്രതിരോധ സഹകരണത്തിന് കളമൊരുങ്ങുന്നു

ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളില്‍ വിള്ളല്‍ വീണതായി അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകരില്‍ ചിലരെങ്കിലും വിശ്വസിക്കുന്നു. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഉണ്ടായ ചില സമീപനങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുന്നതാണ് എന്നാണ് പൊതുവായ വിലയിരുത്തല്‍. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി, ഹര്‍ഷ് ഷ്രിംഗ്ല ഫെബ്രുവരി 17-18 തീയതികളില്‍ മോസ്കോ സന്ദര്‍ശിച്ചിരുന്നു. ഈ വര്‍ഷത്തെ അദ്ദേഹത്തിന്‍റെ ആദ്യ വിദേശയാത്രയായിരുന്നു ഇത്. ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിക്ക് മുന്നോടിയായി ഉഭയകക്ഷി സംവിധാനങ്ങള്‍ ഒരുക്കുന്നതുസംബന്ധിച്ചായിരുന്നു യാത്ര എന്നാണ് കരുതപ്പെടുന്നത്. ഉപപ്രധാനമന്ത്രി യൂറി ബോറിസോവ്, വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് എന്നിവര്‍ ഇനി ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. 2021ലെ ബ്രിക്സ് നേതാക്കളുടെ ഉച്ചകോടി സംബന്ധിച്ച ചര്‍ച്ചകളും ഇനി നടക്കും.

പക്ഷേ കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന പുടിന്‍-മോദി കൂടിക്കാഴ്ച ഒഴിവാക്കപ്പെട്ടിരുന്നു. ഇത് ഇന്ത്യന്‍ മാധ്യമങ്ങളിലും മറ്റ് തലങ്ങളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ വിള്ളലിനെക്കുറിച്ച് വളരെയധികം ചര്‍ച്ചകള്‍ക്ക് കാരണമായി. കോവിഡ് -19 മഹാമാരി മൂലം പുടിന്‍ വിദേശ സന്ദര്‍ശനം നടത്തിയിട്ടില്ല എന്നതിനാല്‍ റഷ്യന്‍ പ്രസിഡന്‍റ് ഡെല്‍ഹിയില്‍ വന്നിട്ടില്ല എന്നത് ആശ്ചര്യകരമല്ല. എങ്കിലും ഇരു നേതാക്കള്‍ക്കും ഉച്ചകോടി വെര്‍ച്വലായി സംഘടിപ്പിക്കാമായിരുന്നു. അത് സംഭവിച്ചില്ല. പകര്‍ച്ചവ്യാധിക്കിടയിലും വിദേശ നേതാക്കളും ഉദ്യോഗസ്ഥരും അവരുടെ ഇന്ത്യന്‍ സഹപ്രവര്‍ത്തകരുമായി വ്യക്തിപരമായി സംവദിക്കുന്നുണ്ടായിരുന്നു. പക്ഷേ റഷ്യ അതിന് മുന്‍കൈയ്യെടുക്കാതിരുന്നത് എന്തുകൊണ്ട്? ഇവ ഉഭയകക്ഷി ബന്ധത്തിലെ അകല്‍ച്ചയാണ് പ്രകടമാക്കുന്നത് എന്നാണ് വിദഗ്ധമതം.

  ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് ബഹുമതി

ഇന്ത്യ-റഷ്യ ബന്ധത്തില്‍ തീരുമാനമെടുക്കുമ്പോള്‍ ഇത് തികച്ചും പ്രസക്തമാണ്. വാര്‍ഷിക ഉച്ചകോടി റദ്ദാക്കുക എന്നാല്‍ അത് എല്ലാ പ്രാഥമിക പുരോഗതിയും താല്‍ക്കാലികമായി നിര്‍ത്തുന്നതിലേക്കാണ് നയിക്കുന്നത്. സഹകരണത്തിന്‍റെ വേഗത സ്വാഭാവികമായും വ്യത്യാസപ്പെടുന്നു. 2019 സെപ്റ്റംബറില്‍ പ്രഖ്യാപിച്ച റഷ്യന്‍ ഫാര്‍ ഈസ്റ്റിന് ഇന്ത്യയുടെ ഒരു ബില്യണ്‍ യുഎസ് ഡോളര്‍ വായ്പയുടെ കാര്യത്തില്‍ ഇത് ദൃശ്യമാണ്. മറ്റൊരു ഉദാഹരണം റെസിപ്രോക്കല്‍ ലോജിസ്റ്റിക്സ് സപ്പോര്‍ട്ട് കരാറിന്‍റെ കാലതാമസമാണ്.

വേണ്ടത്ര തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അഭാവത്തില്‍ നേതാക്കളുടെ ചര്‍ച്ചയ്ക്കുള്ള അജണ്ട അവ്യക്തമായിരുന്നു. ഇത് ഉച്ചകോടി മാറ്റിവയ്ക്കാന്‍ കാരണമായി എന്ന് വാദിക്കാം. ഭാവിയില്‍ അത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍, സാധ്യമായ പരിഹാരം ‘2 + 2’ ഡയലോഗ് ഫോര്‍മാറ്റിന് കീഴിലുള്ള കൂടുതല്‍ സംയുക്ത മന്ത്രിതല യോഗങ്ങളാണ്. ഇന്ത്യയ്ക്കും റഷ്യയ്ക്കും അത്തരമൊരു ക്രമീകരണം നിലവിലുണ്ട്. ഈ സംവിധാനത്തിന് ആഗോളതലത്തിലുള്ള പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കഴിവുണ്ട്. മാത്രമല്ല ഉഭയകക്ഷി കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് അത് കൂടുതല്‍ ചലനാത്മകത നല്‍കുകയും ചെയ്യും.

ഹര്‍ഷ് ഷ്രിംഗ്ലയുടെ മോസ്കോ സന്ദര്‍ശനവേളയില്‍ റഷ്യന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിനു പുറമേ, റഷ്യന്‍ ഡിപ്ലോമാറ്റിക് അക്കാദമിയിലെ പ്രശസ്ത പ്രൊഫസര്‍മാരുമായും നയതന്ത്രജ്ഞരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. റഷ്യയിലെ തന്ത്രപരമായ കാര്യങ്ങളിലെ വിദഗ്ധരെയും അദ്ദേഹം കാണുകയുണ്ടായി. നിലവിലെ ലോകസാഹചര്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് റഷ്യന്‍ സര്‍ക്കാരിനു മാത്രമല്ല, സിവില്‍ സൊസൈറ്റി പ്രതിനിധികള്‍ക്കും നല്‍കാനുള്ള ന്യൂഡെല്‍ഹിയുടെ ഉദ്ദേശ്യം ഇത് വെളിപ്പെടുത്തുന്നു. ഡിപ്ലോമാറ്റിക് അക്കാദമിയിലെ തന്‍റെ പ്രസ്താവനയില്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി “ഇന്തോ-പസഫിക്കിനെക്കുറിച്ച് പരാമര്‍ശിക്കാതെ ഒരു ആഗോളരാഷ്ട്രീയ ചര്‍ച്ചയും പൂര്‍ത്തിയാക്കാന്‍ കഴിയില്ല” എന്ന് ചൂണ്ടിക്കാട്ടി.ഈ പ്രദേശത്തെക്കുറിച്ചുള്ള ന്യൂഡെല്‍ഹിയുടെ കാഴ്ചപ്പാടിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

  ആക്സിസ് ബാങ്കിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 24,861 കോടി രൂപ അറ്റാദായം

ഇന്തോ-പസഫിക്, ക്വാഡ് എന്നിവയെക്കുറിച്ച് മോസ്കോയുടെ വിമര്‍ശനം ഉണ്ടായിരുന്നിട്ടും ഇന്തോ-പസഫിക്കും റഷ്യന്‍ ഫാര്‍ ഈസ്റ്റും തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളില്‍ ന്യൂഡെല്‍ഹി സ്ഥിരത പുലര്‍ത്തുന്നു. എന്നാല്‍ ദക്ഷിണേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം മോസ്കോ-ന്യൂഡെല്‍ഹി പങ്കാളിത്തത്തിന് സങ്കീര്‍ണ്ണമായ പശ്ചാത്തലമാണ് നല്‍കുന്നത്. എന്നിരുന്നാലും, ഇന്തോ-പസഫിക് എന്ന ആശയത്തെക്കുറിച്ച് മോസ്കോ ഉടന്‍ തന്നെ മനസ്സ് മാറ്റാന്‍ സാധ്യതയില്ല.

നിഷ്ക്രിയത്വത്തിന്‍റെ ഒരു കാലഘട്ടത്തിനുശേഷം, റഷ്യ വീണ്ടും അഫ്ഗാന്‍ പ്രശ്നത്തില്‍ മുന്‍പന്തിയിലേക്ക് എത്തുന്നുണ്ട്. ഈ വര്‍ഷം തുടക്കത്തില്‍ ഡെപ്യൂട്ടി പീസ് നെഗോഷ്യേറ്റര്‍ ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്സായിയുടെ നേതൃത്വത്തിലുള്ള താലിബാന്‍ പ്രതിനിധി സംഘത്തിന് മോസ്കോ സ്വീകരണം നല്‍കിയിരുന്നു. ഫെബ്രുവരി 17 ന് അഫ്ഗാന്‍ പ്രതിസന്ധി ലാവ്റോവ്-ഷ്രിംഗ്ല ചര്‍ച്ചയില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.ദോഹ കരാറിനെ താലിബാന്‍ പാലിക്കുന്നുണ്ടെന്ന് റഷ്യ വിശ്വസിക്കുന്നുവെന്ന് ക്രെംലിനിന്‍റെ പ്രധാന വ്യക്തിയായ ബൂലോവ് അടുത്തിടെ പറഞ്ഞിരുന്നു. എന്നാല്‍ അതിനിടെ അഫ്ഗാന്‍ പൗരന്മാര്‍ക്കതിരെ നടക്കുന്ന ആക്രമണങ്ങളെ റഷ്യ അപലപിക്കുകയും ചെയ്തു. ഇത് ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുകൂലമാണോ മോസ്കോയുടെ നിലപാടുകള്‍ എന്ന് സംശയകരമാണ്. ഇവിടെ പാകിസ്ഥാന്‍റെ പങ്ക് അവഗണിക്കാനാവില്ല.

  കൊതുക് ശല്യം ഉല്‍പ്പാദനക്ഷമതയെ ഗുരുതരമായി ബാധിക്കുന്നു

റഷ്യന്‍-പാക്കിസ്ഥാന്‍ ചര്‍ച്ചയുടെ ഒരു ഭാഗം മാത്രമാണ് അഫ്ഗാന്‍ വിഷയത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വര്‍ധിച്ചുവരുന്ന സമവായം എന്ന് കരുതേണ്ടിയിരിക്കുന്നു. ഇത് സംയുക്ത ഊര്‍ജ്ജ പദ്ധതികളും പ്രതിരോധ സഹകരണവുമാണ് മുന്നോട്ട് വയ്ക്കുന്നത്. പാക് കരസേനാ മേധാവി ജനറല്‍ ബജ്വയെ ഉദ്ധരിച്ച് നിരവധി റഷ്യന്‍ മാധ്യമങ്ങള്‍ അടുത്തിടെ ഇസ്ലാമാബാദിന്‍റെ “ടാങ്ക് വിരുദ്ധ ആയുധ സംവിധാനങ്ങള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, ചെറിയ ആയുധങ്ങള്‍ എന്നിവയുമായി റഷ്യയുമായുള്ള കരാറുകളെക്കുറിച്ച്” റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല, പക്ഷേ റഷ്യന്‍ പക്ഷവും ഇത് നിഷേധിച്ചിട്ടില്ല. ‘പാക്കിസ്ഥാനിലേക്ക് ആയുധ വിതരണത്തിനുള്ള നയം’ സ്വീകരിക്കരുതെന്ന് ഇന്ത്യ റഷ്യയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇത് പരിഗണിക്കാതെ മോസ്കോ പാക്കിസ്ഥാനിലേക്ക് പ്രതിരോധ കയറ്റുമതിക്കായി നീക്കങ്ങള്‍ നടത്തുകയാണ്.

ഇതിനു പുറമേയാണ് റഷ്യയും ചൈനയും തമ്മിലുള്ള സഹകരണം വര്‍ധിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ, സാമ്പത്തിക, സൈനിക സഹകരണം വര്‍ദ്ധിച്ചു. ലഡാക്ക് വിഷയത്തില്‍ ഇത് പ്രകടമായിരുന്നു.പുടിന്‍റെ പ്രസിഡന്‍റിന്‍റെ ശേഷിക്കുന്ന കാലഘട്ടത്തില്‍ പടിഞ്ഞാറുമായുള്ള റഷ്യയുടെ ബന്ധം ദുര്‍ബലമാകുമെന്ന് വ്യക്തമാണ്. അപ്പോള്‍ ചൈനയുമായുള്ള സഹകരണം അവര്‍ തുടരും. ബെയ്ജിംഗും അത് ആഗ്രഹിക്കുന്നു. എന്തായാലും റഷ്യഇന്ന് പഴയ റഷ്യയല്ല. സമീപനത്തിലും നിലപാടുകളിലും പ്രകടമായ വ്യത്യാസം കണ്ടുതുടങ്ങി. ഇത് ഇന്ത്യക്ക് അനുകൂലമായ ഒന്നല്ല എന്നതാണ് ഖേദകരം.

Maintained By : Studio3