Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വണ്‍പ്ലസ് വൈ സീരീസിലെ പുതിയ മോഡല്‍ വണ്‍പ്ലസ് ടിവി 40വൈ1

വില 23,999 രൂപ. മെയ് 26 മുതല്‍ ഫ്‌ളിപ്കാര്‍ട്ടിലും ജൂണ്‍ ഒന്ന് മുതല്‍ വണ്‍പ്ലസ് ഇന്ത്യാ വെബ്‌സൈറ്റിലും ലഭിക്കും  

വണ്‍പ്ലസ് ടിവി 40വൈ1 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. വണ്‍പ്ലസിന്റെ വൈ സീരീസിലെ ഏറ്റവും പുതിയ മോഡലാണ് 40വൈ1. ഈ സീരീസില്‍ 32 ഇഞ്ച്, 43 ഇഞ്ച് ടിവികള്‍ നേരത്തെ പുറത്തിറക്കിയിരുന്നു. ഈ രണ്ട് മോഡലുകള്‍ക്കിടയിലാണ് പുതിയ 40 ഇഞ്ച് ടെലിവിഷന് സ്ഥാനം. 23,999 രൂപയാണ് വില. ബ്ലാക്ക് കളര്‍ ഓപ്ഷനില്‍ മാത്രം ലഭിക്കും. മെയ് 26 മുതല്‍ ഫ്‌ളിപ്കാര്‍ട്ടിലും ജൂണ്‍ ഒന്ന് മുതല്‍ വണ്‍പ്ലസ് ഇന്ത്യാ വെബ്‌സൈറ്റിലും ലഭിക്കും. ഫ്‌ളിപ്കാര്‍ട്ടില്‍ മെയ് 26 മുതല്‍ 29 വരെ 21,999 രൂപയെന്ന പ്രാരംഭ വിലയില്‍ വാങ്ങാന്‍ കഴിയും. നിരവധി ലോഞ്ച് ഓഫറുകള്‍ ലഭ്യമാണ്.

ആന്‍ഡ്രോയ്ഡ് ടിവി 9 അടിസ്ഥാനമാക്കി ഓക്‌സിജന്‍പ്ലേയിലാണ് വണ്‍പ്ലസ് ടിവി 40വൈ1 പ്രവര്‍ത്തിക്കുന്നത്. 40 ഇഞ്ച് ഫുള്‍ എച്ച്ഡി (1920, 1080 പിക്‌സല്‍) ഡിസ്‌പ്ലേ നല്‍കി. 93.8 ശതമാനം സ്‌ക്രീന്‍ ബോഡി അനുപാതം ലഭിക്കുന്നതിനായി മൂന്ന് വശങ്ങളിലും സ്ലിം ബെസെലുകള്‍ നല്‍കിയിരിക്കുന്നു. വീഡിയോ ഉള്ളടക്കങ്ങളുടെ റിയല്‍ ടൈം ഓപ്റ്റിമൈസേഷന്‍ കാഴ്ച്ചവെയ്ക്കുന്നതിന് വണ്‍പ്ലസിന്റെ ‘ഗാമ എന്‍ജിനി’ലാണ് ടിവി പ്രവര്‍ത്തിക്കുന്നത്.

പ്രത്യേകം പറയാത്ത 64 ബിറ്റ് പ്രൊസസറാണ് വണ്‍പ്ലസ് ടിവി 40വൈ1 ടെലിവിഷന് കരുത്തേകുന്നത്. 1 ജിബി റാം, 8 ജിബി ഇന്റേണല്‍ സ്റ്റോറേജ് ലഭിച്ചു. ആകെ 20 വാട്ട് ഔട്ട്പുട്ട് ലഭിക്കുന്ന രണ്ട് ചാനല്‍ സ്പീക്കറുകള്‍ നല്‍കി. ഡോള്‍ബി ഓഡിയോ സപ്പോര്‍ട്ട് ചെയ്യും. ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ഉപയോഗിക്കാന്‍ കഴിയുന്ന ബില്‍റ്റ് ഇന്‍ ക്രോംകാസ്റ്റ്, ഗൂഗിള്‍ അസിസ്റ്റന്റ്, അലക്‌സ വോയ്‌സ് അസിസ്റ്റന്റ് എന്നിവ സവിശേഷതകളാണ്. പ്രൈം വീഡിയോ, നെറ്റ്ഫ്‌ളിക്‌സ്, യൂട്യൂബ്, മറ്റ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ എന്നിവ സപ്പോര്‍ട്ട് ചെയ്യുന്നതാണ് വണ്‍പ്ലസ് ടിവി 40വൈ1.

സിംഗിള്‍ ബാന്‍ഡ് 2.4 ഗിഗാഹെര്‍ട്‌സ് വൈഫൈ, ബ്ലൂടൂത്ത് 5.0, ഈതര്‍നെറ്റ് പോര്‍ട്ട്, രണ്ട് എച്ച്ഡിഎംഐ പോര്‍ട്ടുകള്‍, രണ്ട് യുഎസ്ബി പോര്‍ട്ടുകള്‍ എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ആന്റി ഏലിയാസിംഗ്, നോയ്‌സ് റിഡക്ഷന്‍, ഡൈനാമിക് കോണ്‍ട്രാസ്റ്റ്, കളര്‍ സ്‌പേസ് മാപ്പിംഗ് എന്നിവ ഫീച്ചറുകളാണ്. 892 എംഎം, 86 എംഎം, 513 എംഎം എന്നിങ്ങനെയാണ് സ്മാര്‍ട്ട് ടിവിയുടെ വലുപ്പം സംബന്ധിച്ച അളവുകള്‍. സ്റ്റാന്‍ഡ് കൂടാതെ 5.1 കിലോഗ്രാമാണ് ഭാരം. നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ വഴി ടിവി നിയന്ത്രിക്കുന്നതിന് ‘വണ്‍പ്ലസ് കണക്റ്റ്’ ആപ്പ് ഉപയോഗിക്കാം.

വണ്‍പ്ലസ് വാച്ച് നേരത്തെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. 1.39 ഇഞ്ച് എച്ച്ഡി (454, 454 പിക്സല്‍) അമോലെഡ് ഡിസ്പ്ലേ, 2.5ഡി കര്‍വ്ഡ് ഗ്ലാസ് സുരക്ഷ എന്നിവ ലഭിച്ചതാണ് വണ്‍പ്ലസ് വാച്ച്. വോയ്സ് കോളുകളും ആപ്പ് നോട്ടിഫിക്കേഷനുകളും നേരിട്ട് നിങ്ങളുടെ കൈത്തണ്ടയില്‍ ലഭിക്കാന്‍ സഹായിക്കുന്നതാണ് സ്മാര്‍ട്ട്വാച്ച്. ഈ വെയറബിള്‍ വഴി നിങ്ങളുടെ വണ്‍പ്ലസ് ഫോണിന്റെ സെറ്റിംഗ്സ് ക്രമീകരിക്കാന്‍ കഴിയും. വണ്‍പ്ലസ് ടിവി മുന്നിലുണ്ടെങ്കില്‍ റിമോട്ട് കണ്‍ട്രോളായും വണ്‍പ്ലസ് വാച്ച് ഉപയോഗിക്കാം. നിങ്ങള്‍ ഉറങ്ങിത്തുടങ്ങിയെന്ന് മനസ്സിലായാല്‍ മുപ്പത് മിനിറ്റിനുശേഷം വണ്‍പ്ലസ് ടിവി ഓഫ് ചെയ്യാനും വണ്‍പ്ലസ് വാച്ചിന് കഴിയും. മാത്രമല്ല, നിങ്ങളുടെ കണക്റ്റഡ് ഫോണില്‍ കോളുകള്‍ വരുമ്പോള്‍ ടിവിയുടെ ശബ്ദം കുറയ്ക്കാനും സാധിക്കുന്ന വെയറബിളാണ് വണ്‍പ്ലസ് വാച്ച്.

ഫിറ്റ്നസ് പ്രേമികള്‍ക്കായി 110 ഓളം വര്‍ക്ക്ഔട്ട് മോഡുകള്‍ നല്‍കിയതാണ് വണ്‍പ്ലസ് വാച്ച്. ഇന്‍ബില്‍റ്റ് സെന്‍സറുകള്‍ ഉപയോഗിച്ച് നിങ്ങളുടെ ജോഗിംഗ്, ഓട്ടം ഉള്‍പ്പെടെയുള്ള വര്‍ക്ക്ഔട്ടുകള്‍ ഓട്ടോമാറ്റിക്കായി തിരിച്ചറിയാന്‍ വാച്ചിന് കഴിയും.

എസ്പിഒ2 നിരീക്ഷിക്കുന്നതിനും മാനസിക പിരിമുറുക്കങ്ങള്‍ തിരിച്ചറിയുന്നതിനും ശ്വസന, അതിവേഗ ഹൃദയമിടിപ്പ് നിരക്ക് സംബന്ധിച്ച അലര്‍ട്ടുകള്‍ നല്‍കുന്നതിനും സെഡന്റെറി റിമൈന്‍ഡറുകള്‍ നല്‍കുന്നതിനും കഴിയുന്നതാണ് വണ്‍പ്ലസ് വാച്ച്. ‘വണ്‍പ്ലസ് ഹെല്‍ത്ത്’ ആപ്പ് ഉപയോഗിച്ച് ഈ എല്ലാ ഡാറ്റയും പരിശോധിക്കാം. ബ്ലൂടൂത്ത്, ജിപിഎസ് സപ്പോര്‍ട്ട് ലഭിച്ചതാണ് വണ്‍പ്ലസ് വാച്ച്. 5എടിഎം വാട്ടര്‍ റെസിസ്റ്റന്‍സ് സഹിതം ഐപി68 റേറ്റഡ് ബില്‍ഡ് സവിശേഷതയാണ്.

405 എംഎഎച്ച് ബാറ്ററിയാണ് വണ്‍പ്ലസ് വാച്ച് ഉപയോഗിക്കുന്നത്. ‘വാര്‍പ്പ് ചാര്‍ജ്’ അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. ഇരുപത് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ഒരാഴ്ച്ച ഉപയോഗിക്കാനുള്ള ബാറ്ററി ചാര്‍ജ് ലഭിക്കും. അഞ്ച് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ഒരു പകല്‍ മുഴുവന്‍ ഉപയോഗിക്കാം

Maintained By : Studio3